Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?

ബെംഗളൂരു: നഗരത്തിന്റെ ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ വികസിക്കുകയാണ്. ഇന്നത്തെ കാലത്ത് കൂടുതലായി ആളുകൾ എത്തുന്ന, ജോലി അന്വേഷിച്ചു നിരവധി പേർ തങ്ങുന്ന നഗരത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. അടുത്തകാലത്തായി അതിനായി നഗരത്തിൽ ഒരു തുരങ്കപാതയെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു.

ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിൽ 16.74 കിലോമീറ്റർ തുരങ്കപ്പാത നിർമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് ഏകദേശം 17,698 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 15-ൽ നിന്ന് 30 കിലോമീറ്ററായി വാഹനങ്ങളുടെ ശരാശരി വേഗത വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പൊതു സബ്‌സിഡികൾ, ടോൾ വരുമാനം, അഞ്ച് പ്രധാന ഭൂമി ഭാഗങ്ങൾ വിറ്റ് പണമാക്കൽ തുടങ്ങിയ സങ്കീർണമായ സാമ്പത്തിക ഘടനയാണ് ഇതിനുള്ളത്.

bengaluru

പദ്ധതി നടപ്പാക്കാൻ ആദ്യം സർക്കാർ ഹൈബ്രിഡ് ആന്വിറ്റി മോഡൽ പരിഗണിച്ചിരുന്നു. എന്നാൽ പദ്ധതിച്ചെലവിന്റെ 40 ശതമാനം സർക്കാർ മുൻകൂട്ടി നൽകേണ്ട ഈ ആശയം ഒരു കമ്പനി മാത്രം താൽപ്പര്യം കാണിച്ചതോടെ ഉപേക്ഷിച്ചു. തുടർന്ന്, നിരവധി കമ്പനികൾക്ക് താൽപ്പര്യമുണ്ടായിരുന്ന എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ മോഡലിൽ പൂർണ്ണമായി ഫണ്ട് നൽകാൻ സർക്കാർ തയ്യാറായില്ല.

ഇപ്പോൾ, പരിഷ്‌കരിച്ച ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്‌ഫർ (ബൂട്ട്) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ക്രമമനുസരിച്ച്, പദ്ധതിച്ചെലവിന്റെ 40 ശതമാനം (ഏകദേശം 7079 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിംഗായി സർക്കാർ നൽകും. സാമ്പത്തികമായി അത്യാവശ്യമെങ്കിലും വാണിജ്യപരമായി ലാഭകരമല്ലാത്ത പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്ക് വിജിഎഫ് പിന്തുണ നൽകുന്നു.

ബാക്കി 60 ശതമാനം തുക സ്വകാര്യ കൺസഷണറാണ് വഹിക്കുക. വിജിഎഫ് കൂടാതെ, ഭൂമി ഏറ്റെടുക്കുന്നതിന്റെയും യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കുന്നതിന്റെയും ചെലവും ഉത്തരവാദിത്തവും സർക്കാരോ, പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ ബി-സ്മൈലോ ആണ് വഹിക്കുക.

നിർമ്മാണഘട്ടത്തിലെ നാല് വർഷത്തിനുള്ളിൽ കൺസഷണർ 10,600 കോടിയിലധികം രൂപ നിക്ഷേപിക്കണം. ടോൾ, വാണിജ്യ വികസന അവകാശങ്ങൾ, അനുബന്ധ വരുമാനങ്ങൾ എന്നിവയിലൂടെ ഈ നിക്ഷേപം തിരികെ പിടിക്കാം. ഇതിൽ 70 ശതമാനം വരെ ബാങ്കുകളിൽ നിന്ന് വായ്‌പയായി കണ്ടെത്താനാണ് ടെൻഡർ വ്യവസ്ഥകൾ അനുവദിക്കുന്നത്.

എന്തായി പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ

കഴിഞ്ഞ വർഷം ജൂലൈയിൽ, ബി-സ്മൈൽ പദ്ധതിക്കായി ടെൻഡറുകൾ ക്ഷണിച്ചു. മൂന്ന് തവണ സമയപരിധി നീട്ടിനൽകിയിട്ടും നാല് ലേലക്കാർ മാത്രമാണ് പങ്കെടുത്തത്. സാങ്കേതിക വിലയിരുത്തലിൽ ബി-സ്മൈൽ രണ്ട് ലേലക്കാരെ അയോഗ്യരാക്കി. റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ പങ്കാളിക്ക് സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്നതായിരുന്നു ഒരു കാരണം.

പാലങ്ങളോ മേൽപ്പാലങ്ങളോ തകർന്ന ചരിത്രമുള്ള സ്ഥാപനങ്ങളെ ടെൻഡർ ക്ലോസ് 2.2.1(ജി) വിലക്കുന്നതിനാൽ, ദിലീപ് ബിൽഡ്‌കോണിനെ അയോഗ്യരാക്കി. പരിശോധനകൾക്കൊടുവിൽ രണ്ട് കമ്പനികൾ മാത്രമാണ് ഫൈനൽ പട്ടികയിൽ ഇടം പിടിച്ചത്. ഇരു പാക്കേജുകൾക്കുമായി 22,267 കോടി രൂപയുടെ ടോട്ടൽ കൺസഷൻ വാല്യൂ ഉദ്ധരിച്ച് അദാനി എന്റർപ്രൈസസ് ഏറ്റവും കുറഞ്ഞ ലേലക്കാരായി.

25,474 കോടി രൂപ ഉദ്ധരിച്ച് വിശ്വ സമുദ്ര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം സ്ഥാനത്തും എത്തി. എന്നാൽ ബി-സ്മൈൽ ടോൾ പിരിവ് ശേഷിയെ കുറച്ചുകാട്ടുകയോ ലേലങ്ങൾ മത്സരാധിഷ്ഠിതമല്ലെന്നും ചില വിമർശനം ഉയർന്നിരുന്നു. വിശ്വ സമുദ്രയുടെ സാങ്കേതിക യോഗ്യത നിലനിന്നത്, അവരുമായി അടുത്ത ബന്ധമുള്ള നവയഗ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിന്റെ അനുഭവത്തെ ആശ്രയിച്ചായിരുന്നു.

എന്നാൽ ഉത്തരാഖണ്ഡിലെ സിൽക്ക്യാര-ബർകോട്ട് തുരങ്കത്തിൽ 2023-ൽ നടന്ന വലിയ അപകടത്തിലെ കരാറുകാരായിരുന്നു . ഈ വിഷയം ബി-സ്മൈൽ പരിഗണിച്ചിരുന്നെങ്കിൽ അദാനി മാത്രമാകുമായിരുന്നു പദ്ധതിയുടെ ഏക ലേലക്കാർ. അദാനിയുടെ ലേലത്തുക ഏറ്റവും കുറവാണെങ്കിലും, ബി-സ്‌മൈൽ പ്രതീക്ഷിച്ചതിലും പലമടങ്ങ് കൂടുതലാണെന്നതാണ് വാസ്‌തവം.

പദ്ധതി നിലച്ചുപോവുമോ?

പദ്ധതിയുടെ ആരംഭം മുതൽ പലവിധ വിമർശനങ്ങളും എതിർപ്പുകളും ഉയർന്നിരുന്നു. അതിൽ പ്രധാനമായിരുന്നു പാരിസ്ഥിതിക പ്രശ്‌നങ്ങൾ. കൂടാതെ കേവലം കാറുകൾക്ക് പോകുവാൻ വേണ്ടി മാത്രം ഇത്ര ഭീമമായ തുക ചിലവഴിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണോ എന്ന ചോദ്യവും ഉയർന്നു. മറ്റ് ചിലരാവട്ടെ ഇതൊരു ഗതാഗത പദ്ധതി എന്നതിലുപരി റിയൽ എസ്‌റ്റേറ്റ് പദ്ധതിയായാണ് സർക്കാർ കാണുന്നതെന്നാണ് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ പദ്ധതി എപ്പോൾ നടപ്പിലാവുമെന്ന കാര്യത്തിൽ ധാരണയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+