Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റരാത്രി കൊണ്ട് പാര്‍ട്ടി വിട്ടവരില്‍ വിജയിച്ചത് ഇവര്‍ മാത്രം, പ്രതിപക്ഷ നേതാവ് വരെ പട്ടികയില്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൂറുമാറിയവര്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. സതാരയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച തിരിച്ചടിയാണ് ഇതില്‍ ഏറ്റവും വലുത്. എന്നാല്‍ ഇതില്‍ വിജയിച്ചവരും ഉണ്ട്. സുപ്രധാന നേതാക്കള്‍ മറുകണ്ടം ചാടിയവരില്‍ ഉണ്ടായിരുന്നു. വിജയിച്ചവരില്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രതിപക്ഷ നേതാവ് മുതല്‍ മുന്‍ മുഖ്യമന്ത്രി മകന്‍ വരെയുണ്ട്.

ശിവസേന ബിജെപി സഖ്യം സംസ്ഥാനത്ത് അധികാരത്തില്‍ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ രണ്ട് പാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടി നേരിട്ടിരുന്നു. കൂറുമാറ്റം തിരിച്ചടിച്ചു എന്നാണ് വ്യക്തമാകുന്നത്. ശിവസേന ഇത് പരസ്യമായി തന്നെ പറഞ്ഞു. കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും വമ്പന്‍മാരാണ് വിജയിച്ചവരില്‍ ഉള്ളത്. ഇവരെ ഒപ്പം നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകുകയാണ് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി.

പ്രതിപക്ഷ നേതാവിന്റെ ജയം

പ്രതിപക്ഷ നേതാവിന്റെ ജയം

കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീല്‍ ബിജെപിയിലേക്ക് പോയതായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ വലിയ വാര്‍ത്തകളിലൊന്ന്. അദ്ദേഹത്തിന്റെ മകന് കോണ്‍ഗ്രസ് നേരത്തെ സീറ്റ് നിഷേധിച്ചിരുന്നു. പാട്ടീലിനെ ബിജെപി ശിര്‍ദിയില്‍ നിന്നാണ് മത്സരിപ്പിച്ചത്. 87024 വോട്ടിനാണ് അദ്ദേഹം വിജയിച്ചത്. പ്രമുഖ വിജയമാണ് ഇത്. എന്‍സിപിയില്‍ നിന്ന് ബിജെപിയിലെത്തിയ ഗണേഷ് നായിക് 78491 വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്.

വാഡാലയും കനകവല്ലിയും

വാഡാലയും കനകവല്ലിയും

കോണ്‍ഗ്രസ് വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന രണ്ട് സീറ്റുകള്‍ നേതാക്കളുടെ കൂറുമാറ്റം കാരണം കൈവിട്ടുപോയിട്ടുണ്ട്. വാഡാലയില്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായിരുന്ന കാളിദാസ് കൊലാമ്പ്കര്‍ ബിജെപിയിലേക്ക് പോയിരുന്നു. ഇയാള്‍ 30845 വോട്ടിനാണ് വിജയിച്ചത്. മറ്റൊരു നേതാവായ നിതേഷ് റാണയും അടുത്തിടെ കോണ്‍ഗ്രസ് വിട്ടിരുന്നു. 28116 വോട്ടിന് റാണ കനകവല്ലിയില്‍ വിജയിച്ചിരിക്കുകയാണ്. ഇതും പ്രമുഖ വിജയങ്ങളുടെ പട്ടികയില്‍ വരും.

ഇന്ദ്രാപൂര്‍ പിടിച്ചെടുത്തു

ഇന്ദ്രാപൂര്‍ പിടിച്ചെടുത്തു

ഇത്രയൊക്കെ ആണെങ്കിലും ബിജെപിയെ കോണ്‍ഗ്രസ് വീഴ്ത്തിയ മണ്ഡലമുണ്ട്. ഇന്ദ്രാപൂരില്‍ കരുത്തനായ നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ബിജെപിയിലേക്ക് പോയതോടെ മണ്ഡലം കൈവിടുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ 3110 വോട്ടിന് തോറ്റു. അതേസമയം എന്‍സിപിയില്‍ നിന്ന് ശിവസേനയില്‍ എത്തിയ ഭാസ്‌കര്‍ ജാദവ് ഗുഹാകറില്‍ നിന്ന് 26451 വോട്ടിന് വിജയിക്കുകയും ചെയ്തു.

സതാരയില്‍ എന്‍സിപി

സതാരയില്‍ എന്‍സിപി

സതാരയില്‍ ശരത് പവാറിന്റെ വിശ്വസ്തനായിരുന്ന ഉദയന്‍രാജെ ഭോസ്ലെ പാര്‍ട്ടി വിട്ടത് ശരത് പവാറിന് വ്യക്തിപരമായുള്ള തിരിച്ചടിയായിരുന്നു. എന്നാല്‍ ഉദയന്‍രാജെയെ അതേ മണ്ഡലത്തില്‍ വമ്പന്‍ തോല്‍വിയിലേക്ക് പവാര്‍ തള്ളിവിട്ടു. മണ്ഡലത്തില്‍ പവാര്‍ നടത്തിയ പ്രചാരണം ബിജെപിയെ പോലും അമ്പരിപ്പിച്ചിരുന്നു. മഴയത്ത് അദ്ദേഹം അമിത് ഷായ്ക്ക് നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രസംഗമാണ് പ്രതിപക്ഷത്തെ വലിയ നേട്ടത്തിലേക്ക് നയിച്ചത്. എന്‍സിപി വലിയ പ്രതിപക്ഷ കക്ഷി ആവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+