വീണ്ടും ശശികല!! ചര്‍ച്ച നടത്താന്‍ എഐഎഡിഎംകെ... തമിഴ്നാട്ടില്‍ ട്വിസ്റ്റ്, പാര്‍ട്ടി പിളരുമോ?
ചെന്നൈ: തമിഴകം ജയലളിത അടക്കി വാണിരുന്ന കാലം തോഴി ശശികലയ്ക്കും ഭരണത്തില്‍ വലിയ സ്വാധീനമായിരുന്നു. ശശികലയെ അനുകൂലിക്കുന്ന ഒട്ടേറെ പേര് അതുകൊണ്ടുതന്നെ എഐഎഡിഎംകെയിലുണ്ട്. ഡിഎംകെയുടെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് എഐഎഡിഎംകെ. ശശികല തിരിച്ചുവന്നാല്‍ ഞങ്ങളുടെ പദവി തെറിക്കുമോ എന്ന ആശങ്ക എടപ്പാടി പളനിസ്വാമിക്കും ഒ പനീര്ശെല്വത്തിനുമുണ്ട്.
ഇതിനിടെയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഞാനാണ് എന്ന് ശശികല പ്രഖ്യാപിച്ചത്. ശശികലയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല എന്നാണ് ഇതുവരെ നേതൃത്വം പറഞ്ഞത്. എന്നാല്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് നേതൃത്വം. തമിഴ്നാട്ടില്‍ ശശികല തരംഗം വരുമോ? വിശദാംശങ്ങള്‍ ഇങ്ങനെ...

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു കോടതി ജയലളിതയെയും ശശികലെയെയും നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ജയലളിത മരിച്ചതിന് തൊട്ടുപിന്നാലെയാണ് അപ്പീല്‍ കോടതി വിധി ശരിവച്ചത്. ജയലളിതയുടെ ശവകുടീരത്തില്‍ വച്ച് ഞാന്‍ തിരിച്ചെത്തുമെന്ന് ശപഥം ചെയ്ത് ശശികല 2017ല്‍ ജയിലിലേക്ക് പോയി. അതുവരെ അവരാണ് പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.

നാല് വര്‍ഷം തികയാനിരിക്കെ ശശികല ജയില്‍ മോചിതയായി. തിരിച്ചെത്തിയപ്പോള്‍ എഐഎഡിഎംകെ പാടേ തളര്‍ന്നിരുന്നു. ഗ്രൂപ്പ് പോര് കാരണമായി വീതംവയ്പ്പിന്റെ അവസ്ഥയിലേക്ക് പാര്‍ട്ടി എത്തി. ശശികലയുടെ അസാന്നിധ്യത്തില്‍ എടപ്പാടി പളനിസ്വാമിയും ഒ പനീര്‍ശെല്‍വവുമാണ് എഐഎഡിഎംകെയെ നയിച്ചത്. ശശികലയുടെ വരവ് ഇവര്‍ക്ക് ആശങ്ക ഇരട്ടിയാക്കി.

ശശികല വീണ്ടും പാര്‍ട്ടിയിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ശശികലയെ അകറ്റി നിര്‍ത്താനാണ് എഐഎഡിഎംകെ നേതൃത്വം ശ്രമിച്ചത്. എന്നാല്‍ അനുയായികളുമായി സോഷ്യല്‍ മീഡിയ വഴി നിരന്തരം സംസാരിച്ചു ശശികല. പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനിടെയാണ് തമിഴ്നാട്ടില്‍ അധികാരമാറ്റമുണ്ടായത്.

എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ വന്‍ മുന്നേറ്റം നടത്തി അധികാരം പിടിച്ചു. എഐഎഡിഎംകെയുടെ പത്ത് വര്‍ഷത്തെ ഭരണത്തിലെ പാളിച്ചകള്‍ സ്റ്റാലിന് എളുപ്പവഴി ഒരുക്കി എന്ന് പറയുന്നതാകം ശരി. വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയും അധികാരത്തിലെത്തിയ ഉടനെ അവ നടപ്പാക്കിയും സ്റ്റാലിന് തരംഗം സൃഷ്ടിച്ചു.

അതിനിടെ പുതിയതായി രൂപീകരിച്ച ഒമ്പത് ജില്ലകളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ഡിഎംകെ തരംഗം പ്രകടമായിരുന്നു. അവിടെയും എഐഎഡിഎംകെ തകര്‍ന്നടിഞ്ഞു. നടന് വിജയിയുടെ ആരാധകര്‍ വന്‍ മുന്നേറ്റം നടത്തിയതും വാര്‍ത്തയായി. തമിഴകം വീണ്ടും പുതിയ നേതാവിനെ തേടുകയാണോ എന്ന ചോദ്യം വിജയിയെ ചൂണ്ടിക്കാട്ടി ഉയര്‍ന്നു. അതിനിടെയാണ് ശശികല തന്ത്രങ്ങള്‍ മാറ്റിയത്.
പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

ഒ പനീര്‍ശെല്‍വം ജയലളിതയുടെ വിശ്വസ്തനായിരുന്നു. അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ ശശികല ശ്രമിക്കുന്നുണ്ട്. അതേസമയം പളനിസ്വാമിയെ അകറ്റാനും ശശികല ശ്രമിക്കുന്നു. ഇക്കാര്യം വ്യക്തമായതോടെയാണ് ശശികലയെ പാര്‍ട്ടിയില്‍ എടുക്കുന്ന പ്രശ്നമില്ല എന്ന് പളനിസ്വാമി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ പനീര്‍ശെല്‍വം ഇന്ന് പറഞ്ഞത് മറിച്ചാണ്. ശശികല വിഷയത്തില്‍ രണ്ട് അഭിപ്രായം എഐഎഡിഎംകെയില്‍ ഉയര്‍ന്നിരിക്കുകയാണ്.

ശശികലയുടെ തിരിച്ചുവരവ് സംബന്ധിച്ച് പാര്‍ട്ടി ഭാരവാഹികളും നേതൃത്വവും ചര്‍ച്ച ചെയ്യുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. മധുരയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. എല്ലാവര്ക്കും രാഷ്ട്രീയത്തിലിറങ്ങാന്‍ സാധിക്കും. അതിന് യാതൊരു തടസവുമില്ല. ശശികലയെ വീണ്ടും എഐഎഡിഎംകെയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. എംജിആര്‍ സ്ഥാപിച്ച എഐഎഡിഎംകെ കേഡര്‍ പാര്‍ട്ടിയാണ്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാണെന്ന് പ്രഖ്യാപിച്ച ശശികലയ്ക്കെതിരെ പാര്‍ട്ടി നേതൃത്വം നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications