മുംബൈ, ദില്ലി ഓഫീസുകള്‍ ട്വിറ്റര്‍ പൂട്ടി, ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ നിര്‍ദേശം
ഇന്ത്യയിലെ 90 ശതമാനം സ്റ്റാഫുകളെയും ഇലോണ്‍ മസ്‌ക് പുറത്താക്കി കഴിഞ്ഞു. ഇരുന്നൂറിനടുത്ത് ജീവനക്കാരായിരുന്നു ട്വിറ്ററില്‍ ഉണ്ടായിരുന്നത്.

ദില്ലി: ഇന്ത്യയിലെ മൂന്ന് ഓഫീസുകള്‍ രണ്ടെണ്ണവും പൂട്ടി ട്വിറ്റര്‍. സ്റ്റാഫുകളോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ട്വിറ്റര്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ഓഫീസുകളെല്ലാം അടച്ചുപൂട്ടിയിരിക്കുന്നത്.
ടെക് മേഖലയിലെ പ്രതിസന്ധി അടക്കം മറികടക്കുക ഈ രീതിയില്‍ മാത്രമാണ് സാധ്യമാവുകയെന്നാണ് ഇലോണ്‍ മസ്‌ക് വിലയിരുത്തുന്നത്. ഇന്ത്യയിലെ 90 ശതമാനം സ്റ്റാഫുകളെയും ഇലോണ്‍ മസ്‌ക് പുറത്താക്കി കഴിഞ്ഞു.
ഇരുന്നൂറിനടുത്ത് ജീവനക്കാരായിരുന്നു ട്വിറ്ററില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ കേന്ദ്രമായ ദില്ലിയിലെയും ഫിനാന്‍ഷ്യല്‍ ഹബ്ബായ മുംബൈയിലെയും ഓഫീസുകളാണ് ട്വിറ്റര്‍ പൂട്ടിയത്.

അതേസമയം ദക്ഷിണേന്ത്യയിലെ ഏക ഓഫീസായ ബെംഗളൂരുവില്‍ ട്വിറ്റര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഇവിടെയാണ് എഞ്ചിനിയീര്‍മാരില്‍ അധികവും ഉള്ളത്. ട്വിറ്ററിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സിഇഒ ഇലോണ്‍ മസ്‌ക് നിരവധി പേരെ നേരത്തെ പുറത്താക്കിയിരുന്നു.
2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി ശക്തമാക്കാനാണ് മസ്‌ക് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അനുദിനം മോശമായി വരികയാണ്. നിലവില്‍ എല്ലാ ടെക് കമ്പനികളും ഇന്ത്യയെ വലിയ മാര്‍ക്കറ്റായിട്ടാണ് കാണുന്നത്. ഫേസ്ബുക്ക് അടക്കമുളള്ള കമ്പനികള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് നിരവധി ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു.
ഇന്റര്‍നെറ്റ് മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയും വളരെ വേഗത്തിലുള്ളതാണ്. എന്നാല്‍ മസ്‌ക് ഈ മാര്‍ക്കറ്റിന് ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്ന് വ്യക്തമാണ്. നിലവില്‍ ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
രാഷ്ട്രീയ ചര്‍ച്ചകള്‍ എല്ലാം ട്വിറ്ററിലാണ് നടക്കുന്നത്. എന്നാല്‍ വേണ്ടത്ര വരുമാനം ഇന്ത്യയില്‍ നിന്ന് കിട്ടുന്നില്ലെന്നാണ് വിലയിരുത്തല്‍. കര്‍ശനമായ കണ്ടന്റ് നിയന്ത്രണങ്ങള്‍ എല്ലാം ട്വിറ്റര്‍ കൊണ്ടുവന്നിരുന്നു.
അതേസമയം മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷമാണ് നിരവധി ജീവനക്കാര്‍ക്ക് ജോലി നഷ്ടമായത്. എന്നാല്‍ മസ്‌ക് കമ്പനിയെ നയിക്കുന്നത് തെറ്റായ രീതിയിലാണെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications