കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ മോദിക്ക് ട്രോള്‍ പെരുമഴ.... വസതിക്ക് മുകളില്‍ പറക്കും തളികയാണോയെന്ന് പരിഹാസം!!

മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളില്‍ കഴിഞ്ഞ ദിവസം അജ്ഞാത വസ്തുവിനെ കണ്ടിരുന്നു. സുരക്ഷാ ജീവനക്കാരാണ് ഇത്തരമൊരു വസ്തുവിനെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഡ്രോണോ, അതല്ലെങ്കില്‍ പറക്കും തളികയാണോ എന്ന് വരെ സംശയം ഉണ്ടായിരുന്നു. എന്തായാലും സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ മോദി ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയാണെന്ന് കരുതി ഇങ്ങനെയൊക്കെ തള്ളണമോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പറക്കും തളിക വസതിക്ക് മുകളിലെത്താനും അതില്‍ നിന്ന് അന്യഗ്രഹ ജീവികള്‍ ഇറങ്ങി ആക്രമിക്കാനും ശ്രമിക്കുന്നത് ഹോളിവുഡ് സിനിമകളില്‍ മാത്രമേ കാണാനാവൂ എന്നാണ് പരിഹാസം. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസും സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തെ പോലെ തള്ളി തുടങ്ങിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. എന്തായാലും ട്രോളുകളെല്ലാം വമ്പന്‍ ഹിറ്റായിട്ടുണ്ട്.

അന്യഗ്രഹജീവികള്‍ക്ക് പോലും വികസനം

അന്യഗ്രഹജീവികള്‍ക്ക് പോലും വികസനം

കോണ്‍ഗ്രസിന്റെ ഗംഭീരന്‍ ട്രോളുകളാണ് മോദിക്കെതിരെയുള്ള പരിഹാസ മഴയ്ക്ക് തുടക്കമിട്ടത്. അന്യഗ്രഹ ജീവികള്‍ പോലും വികസനത്തിനായി മോദിയുടെ അടുത്ത വന്നതാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇതോടെ ഈ ട്വീറ്റ് വച്ച് മോദിയെ കളിയാക്കാനുള്ള വിഷയമായി സോഷ്യല്‍ മീഡിയ ഇതിനെ ഉപയോഗിക്കുകയായിരുന്നു. അന്യഗ്രഹ ജീവികള്‍ 56 ഇഞ്ചിനെ കുറിച്ച് വ്യക്തമായി പഠിക്കാനെത്തിയതാകാം എന്നായിരുന്നു ട്രെന്‍ഡിംഗായ ഒരു ട്വീറ്റിലുള്ളത്.

പറക്കും തളികയാണോ മോദിജി

പറക്കും തളികയാണോ മോദിജി

വീടിന് മുകളിലുള്ളത് പറക്കും തളികയാണോ മോദിജി എന്നാണ് ഒരുത്തന്‍ പരിഹാസം. പറക്കും തളികയെ കുറിച്ച് മോദി അറിയില്ലെന്നാണ് തോന്നുന്നത്. ഇനി അദ്ദേഹം അതിനെ പറ്റി അറിഞ്ഞാല്‍ ഏത് ഗ്രഹത്തില്‍ നിന്നാണെന്ന് കണ്ടെത്തി അവിടേക്ക് യാത്ര ചെയ്യാനാവും മോദിയുടെ അടുത്ത ശ്രമമെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ഇതോടെ അവിടെ താമസിക്കുന്നവര്‍ വരെ മോദി കണ്ട് ഓടുമെന്നും ഇവിടെയും സ്വസ്ഥത തരില്ലേ എന്ന് അവര്‍ ചോദിക്കാനും ഇടയുണ്ടെന്ന് അങ്കിത ചൗധരി എന്ന യുവാവിന്റെ പരിഹാസം.

അവഞ്ചേഴ്‌സിനെ വിളിക്കണം

അവഞ്ചേഴ്‌സിനെ വിളിക്കണം

കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ പറക്കും തളിക കണ്ടതിനാല്‍ അവഞ്ചേഴ്‌സ് ടീമിനെ വിളിക്കണമെന്നാണ് ഒരുത്തന്റെ ആവശ്യം. മോദി അമേരിക്കയിലേക്ക് വിളിച്ച് അവഞ്ചേഴ്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും സൂപ്പര്‍ ഹീറോസായ തോറും ഹള്‍ക്കും അയേണ്‍ മാനും ഇന്ത്യയിലെത്താമെന്നാണ് മറ്റൊരു പരിഹാസം. ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സില്‍ അന്യഗ്രഹ ജീവികളോടും താനോസ് എന്ന വില്ലനോടും സൂപ്പര്‍ ഹീറോകള്‍ ഏറ്റുമുട്ടുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

ക്ഷണിക്കാന്‍ വന്നതാണ്

ക്ഷണിക്കാന്‍ വന്നതാണ്

ഇന്ത്യയിലുള്ള രാഷ്ട്രീയക്കാരെ കുറിച്ചറിഞ്ഞ് വന്നതാണ് അന്യഗ്രഹജീവികളെന്നും ഇത് അവരുടെ പഠനയാത്രയാണെന്നുമാണ് മറ്റൊരു പരിഹാസം. എല്ലാവരും കരുതും അന്യഗ്രഹ ജീവികള്‍ ഇന്ത്യക്ക് ഭീഷണിയാണ്. എന്നാല്‍ മോദിജിക്ക് ഇതൊന്നും ഒരു ഭീഷണിയേയല്ല. അടുത്ത രാജ്യം അദ്ദേഹം സന്ദര്‍ശിക്കുന്നതിന് മുമ്പ് മോദിയെ ക്ഷണിക്കാന്‍ എത്തിയതാണ് അന്യഗ്രഹജീവികള്‍. അദ്ദേഹത്തിനും ഇക്കാര്യം മനസിലായിട്ടുണ്ട്. ഉടന്‍ തന്നെ ക്ഷണം ഏറ്റെടുത്ത് സന്ദര്‍ശനം നടത്തുമെന്നാണ് കരുതുന്നതെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു.

തിരഞ്ഞെടുപ്പ് റാലിക്കായിരിക്കും

തിരഞ്ഞെടുപ്പ് റാലിക്കായിരിക്കും

മോദിയെ വേറെ ഏതെങ്കിലും ഗ്രഹത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കാന്‍ കൊണ്ടുപോകാന്‍ വന്നതാവും അന്യഗ്രഹ ജീവികളെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ഇതിന് പുറമേ നോട്ടുനിരോധനവും ജിഎസ്ടിയെയും കുറിച്ച് ക്ലാസെടുക്കാന്‍ അദ്ദേഹത്തെ വിളിക്കാനാവും അന്യഗ്രഹജീവികള്‍ ഇത്രയും ദൂരം താണ്ടി വന്നതെന്നായിരുന്നു ചിലരുടെ പരിഹാസം. മോദിയുടെ പ്രശസ്തമായ ഭായിയോം ഓര്‍ ബെഹനോം എന്ന വാക്യം മറ്റൊരു ഗ്രഹത്തില്‍ ചെല്ലുമ്പോള്‍ എലിയന്‍ ഓര്‍ എലിയനോ എന്നാവുമെന്നായിരുന്നു ട്രെന്‍ഡിംഗായ ട്രോള്‍.

അത് മോദി തന്നെ.....

അത് മോദി തന്നെ.....

പറക്കും തളികയല്ല അത് മോദി തന്നെയാണെന്നാണ് മറ്റൊരാള്‍ പറയുന്നത്. ജനങ്ങള്‍ അദ്ദേഹത്തിന്റെ മുഖം മറന്ന് പോയതാണ്. പ്രധാനമന്ത്രിയാണെന്ന ഓര്‍മയില്ലാതെ അദ്ദേഹം എപ്പോഴും വിദേശത്ത് ടൂറിലായിരിക്കുമല്ലോ. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ മുഖം മറന്നുപോയതാണ്. എത്രയോ കാലത്തിന് മടങ്ങി വന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ അന്യഗ്രഹജീവിയായും പറക്കും തളികയായും തോന്നുന്നതാണെന്ന് ഒരുത്തന്‍ കളിയാക്കുന്നു. മോദിയെ അന്യഗ്രഹജീവികള്‍ കൊണ്ടുപോകുമോ എന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല.... സംസാരിച്ചിരുന്ന മകളെയും കാമുകനെയും പിതാവ് വെടിവെച്ച് കൊന്നു!!യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല.... സംസാരിച്ചിരുന്ന മകളെയും കാമുകനെയും പിതാവ് വെടിവെച്ച് കൊന്നു!!

ഷുജാത് ബുഖാരിയുടെ കൊലപാതകം; ആക്രമികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടുഷുജാത് ബുഖാരിയുടെ കൊലപാതകം; ആക്രമികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു

English summary
Twitter dons its tin foil hats to unearth the mystery of the UFO near Modi residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X