Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്റര്‍ ഇന്ത്യ ഗ്രീവന്‍സ് ഓഫീസര്‍ രാജിവെച്ചു? കേന്ദ്രവുമായുള്ള പോരിനിടെ അമ്പരിപ്പിക്കുന്ന നീക്കം

ദില്ലി: കേന്ദ്ര സര്‍ക്കാരുമായി പോര് തുടരുന്നതിനിടെ ട്വിറ്റര്‍ ഇന്ത്യയുടെ റെസിഡെന്റ് ഗ്രീവന്‍സ് ഓഫീസര്‍ രാജിവെച്ചെന്ന് സൂചന. ഞെട്ടിച്ച നീക്കമാണിത്. ഇതോടെ പരാതികള്‍ അറിയിക്കാനും മറ്റും ഉള്ള വിഭാഗത്തില്‍ ആളില്ലാത്ത അവസ്ഥയാണ്. പുതിയ ഐടി നിയമപ്രകാരം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് പരാതി പറയുന്നതിനായി ഇത്തരമൊരു ഗ്രീവന്‍സ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കായി ഉണ്ടാവണം. ഇതിന്റെ ലംഘനം കൂടിയാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്.

1

അതേസമയം നേരത്തെ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് തന്നെ ട്വിറ്റര്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് പൂട്ടിച്ചിരുന്നു. കോപ്പിറൈറ്റ് ലംഘനം ആരോപിച്ചായിരുന്നു നടപടി. സോണി മ്യൂസിക്കാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയതെന്നാണ് സൂചന. ധര്‍മേന്ദ്ര ചഥുര്‍ എന്ന ഓഫീസറാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. ഇയാളെ ഇടക്കാല ഗ്രീവന്‍സ് ഓഫീസറായി ട്വിറ്റര്‍ ഇന്ത്യ നിയമിച്ചത് അടുത്തിടെയാണ്. നിലവില്‍ ട്വിറ്ററിന്റെ വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിട്ടിട്ടില്ല.

രാജിക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ട്വിറ്റര്‍ നടത്തിയിട്ടില്ല. അതേസമയം സര്‍ക്കാര്‍ ട്വിറ്ററിനെ സ്വരം കടുപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിയമം അംഗീകരിക്കാതിരിക്കാന്‍ ട്വിറ്റര്‍ മനപ്പൂര്‍വം ചില കാര്യങ്ങള്‍ ചെയ്ത് തടസ്സമുണ്ടാക്കുകയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. മെയ് 25നാണ് ഈ നിയമം നിലവില്‍ വന്നത്. പുതിയ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ യൂസര്‍ നിയമത്തിന് എതിരാണെന്ന് ട്വിറ്റര്‍ വാദിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോസ്റ്റുകള്‍ അടക്കം നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഇതോടെ നിര്‍ബന്ധിതമാകും.

കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം

50 ലക്ഷം യൂസര്‍മാര്‍ക്ക് മുകളിലുള്ള എല്ലാ സോഷ്യല്‍ മീഡിയ കമ്പനികളും ഈ നിയമം അംഗീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അതേസമയം മറ്റ് സോഷ്യല്‍ മീഡിയ കമ്പനികളെല്ലാം ഇന്ത്യന്‍ നിയമം അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. നിലവില്‍ ഗ്രീവന്‍സ് ഓഫീസറുടെ പേരിന് പകരം കമ്പനിയുടെ പേരാണ് നിലവില്‍ ട്വിറ്റര്‍ നല്‍കിയിരിക്കുന്നത്. ഒപ്പം യുഎസിലെ അഡ്രസും ഒരു ഇമെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ട്വിറ്ററിന് ലഭിക്കുന്ന നിയമ പരിരക്ഷയും ഇല്ലാതായിട്ടുണ്ട്. ട്വിറ്ററില്‍ എന്ത് പോസ്റ്റ് വന്നാലും അതിന് ഉത്തരവാദി ഇനി കമ്പനി തന്നെയായിരിക്കും.

നാടനായി ഹോട്ട് ലുക്കിൽ പേർളി; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
    What is delimitation and why it is so crucial and controversial in J&K | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+