ദില്ലിയിൽ ആശുപത്രിക്ക് സമീപം വെടിവെയ്പ്പ്; 2 മരണം..നിരവധി പേർക്ക് പരിക്ക്
ദില്ലി; ദില്ലിയിൽ ബഡാ ഹിന്ദു റാവു ആശുപത്രിക്ക് മുന്നിലുണ്ടായ വെടിവെയ്പ്പിൽ രണ്ട് മരണം. 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 9.45 ഓടെയായിരുന്നു ആശുപത്രിക്ക് മുന്നിലെ ആൾക്കൂട്ടത്തിലേക്ക് അക്രമികൾ വെടിയുതിർത്തത്. നിരവധി തോക്കുകളുമായെത്തിയ സംഘമാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

25 ഓളം തവണ അക്രമികൾ വെടിയുതിർത്തു. പിന്നീട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. അതേസമയം അക്രമികൾ തന്നെയാണ് ലക്ഷ്യം വെച്ചതെന്ന് ആരോപിച്ച് മുഹമ്മദ് മുനൈബ് എന്നൊരാൾ രംഗത്തെത്തി. വെടിവയ്ക്കുന്നതിനുമുമ്പ് തന്റെ അമ്മാവൻ നടത്തുന്ന പ്രാദേശിക ആശുപത്രിയിൽ കോവിഡ് -19 വാക്സിനേഷൻ വിതരൺ സംബന്ധിച്ച് അക്രമികളിൽ ഒരാൾ അന്വേഷിച്ചതായി ഇയാൾ പറഞ്ഞു.
ഞാൻ ആശുപത്രിയിൽ നിന്നും പോകാൻ ഒരുങ്ങുമ്പോൾ അവരിൽ ഒരാൾ എന്നെ തടഞ്ഞു, മറ്റുള്ളവർ വെടിവയ്ക്കാൻ തുടങ്ങി. അവർ 20-25 തവണയോളം വെടിയുതിർത്തു. രണ്ട് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു,മുനിബ് പറഞ്ഞു.വെടിവച്ചവരിൽ ഭൂരിഭാഗവും ദില്ലി, മീററ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് മുനിബ് ആരോപിച്ചു.തന്നേയും അമ്മാവനേയും ഇവർ നേരത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. ഈ അക്രമണവും അതിന്റെ ഭാഗമായിരിക്കുമെന്നും മുനീബ് ആരോപിച്ചു.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications