രണ്ട് ഏറ്റുമുട്ടലുകൾ, ആകെ വധിച്ചത് 6 ഭീകരരെ; ദൗത്യം നടന്നത് കേലാറിലും ത്രാലിലും, വിശദീകരിച്ച് സൈന്യം
ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ 48 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്‌ത ഓപ്പറേഷനുകളിലായി സുരക്ഷാ സേന ആറ് തീവ്രവാദികളെ വധിച്ചുവെന്ന് വ്യക്തമാക്കി സൈന്യം. മുതിർന്ന ഉദ്യോഗസ്ഥരാണ് ഓപ്പറേഷനുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാധ്യമപ്രവർത്തകരോട് പങ്കുവച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ കേന്ദ്രഭരണ പ്രദേശത്ത് ഒരു സർപഞ്ചിനെ കൊലപ്പെടുത്തിയതിൽ പങ്കുള്ള ഭീകരരിൽ ഒരാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഭീകരർ എവിടെ ഒളിച്ചാലും ഞങ്ങൾ അവരെ കണ്ടെത്തി നിർവീര്യമാക്കുമെന്നാണ് ജിഒസി വി ഫോഴ്‌സ് മേജർ ജനറൽ ധനഞ്ജയ് ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കേലാറിലെ ഉയർന്ന പ്രദേശങ്ങളിൽ ഒരു ഭീകര സംഘത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മെയ് 12ന് സൈന്യത്തിന് വിവരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പിറ്റേന്ന് രാവിലെ, ചില സംശയാസ്‌പദ നീക്കങ്ങൾ കണ്ടതോടെ സുരക്ഷാ സേന തീവ്രവാദികളെ വെല്ലുവിളിക്കുകയായിരുന്നു.

എന്നാൽ ഭീകരർ വെടിവെപ്പിലൂടെയാണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു, സുരക്ഷാ സേന ഉടൻ തന്നെ ഭീഷണി നിർവീര്യമാക്കി. മൂന്ന് ഭീകരരെയാണ് ഇവിടെ നിന്ന് വധിച്ചത്. കനത്ത ഏറ്റുമുട്ടലിന് ഒടുവിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. പഹൽഗാം ആക്രമണത്തിന് ശേഷം ശക്തമാവുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഭീകരർക്ക് എതിരായ നീക്കം.
അതിനിടെ ട്രാലിലെ രണ്ടാമത്തെ ഓപ്പറേഷൻ ഒരു അതിർത്തി ഗ്രാമത്തിലാണ് നടത്തിയതെന്നും സൈന്യം അറിയിച്ചു. 'ഞങ്ങൾ ഈ ഗ്രാമത്തെ മുഴുവനായി വളഞ്ഞിരിക്കുമ്പോൾ, തീവ്രവാദികൾ വെവ്വേറെ വീടുകളിൽ നിലയുറപ്പിച്ച് ഒരേസമയം ഞങ്ങൾക്ക് നേരെ വെടിയുതിർത്തു. ഈ സമയത്ത്, ഞങ്ങൾ നേരിട്ട വെല്ലുവിളി സാധാരണ ഗ്രാമീണരെ രക്ഷിക്കുക എന്നതായിരുന്നു' ധനഞ്ജയ് ജോഷി പറയുന്നു.
'ഇതിനുശേഷം മൂന്ന് തീവ്രവാദികളെ കൂടി വധിച്ചു. കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടേ, ഒരു ജർമ്മൻ വിനോദസഞ്ചാരിയെ ആക്രമിച്ചതുൾപ്പെടെ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഫണ്ടിംഗ് പ്രവർത്തനങ്ങളിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം' മേജർ ജനറൽ ജോഷി പറഞ്ഞു.
ദുർഘടമായ ഭൂപ്രദേശത്ത് നടന്ന ത്രാൽ ഓപ്പറേഷനിൽ സൈന്യം മൂന്ന് തീവ്രവാദികളെ വെടിവച്ചു കൊന്നതായി ജമ്മു കശ്‌മീർ പോലീസിലെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥർ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുൽവാമയിലും മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്.
പുൽവാമയിൽ, ഒരു ഗ്രാമത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ആദ്യം സൈന്യം എല്ലാ സാധാരണക്കാരെയും പ്രദേശത്ത് നിന്ന് ഒഴിപ്പിച്ച ശേഷമാണ് ദൗത്യം ആരംഭിച്ചത്. എന്നാൽ ട്രാൽ ഓപ്പറേഷൻ വനത്തിലെ ഉയർന്ന പ്രദേശത്ത് ആയിരുന്നതിനാൽ അൽപ്പം കൂടി ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നാണ് സൈന്യം നൽകുന്ന വിവരം.
പുൽവാമയിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) പ്രവർത്തകരാണ്. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ, പാക് അധിനിവേശ കശ്‌മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ശേഷം ഇന്ത്യൻ സൈന്യം ജമ്മു കശ്‍മീരിൽ ഭീകരവിരുദ്ധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ സൂചനയാണ് തുടർച്ചയായ ഏറ്റുമുട്ടലുകൾ.
ഇക്കഴിഞ്ഞ ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ഒരു നേപ്പാളി പൗരനും ഉൾപ്പെട്ടിരുന്നു. വിനോദ സഞ്ചാരത്തിനായി ബൈസരൻ താഴ്വരയിൽ എത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഏറിയപങ്കും. പാകിസ്ഥാൻ പിന്തുണയോടെയാണ് ആക്രമണം എന്ന് കണ്ടെത്തിയതോടെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയായിരുന്നു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications