പോലിസ് നോക്കിനില്‍ക്കെ തല്ലിചതച്ചു.. അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നവര്‍ക്ക് സംഭവിച്ചത് ഇങ്ങനെ
ഫെബ്രുവരി 12നാണ് അഞ്ചുവയസുകാരിയെ കാണാതാവുന്നത്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ പീഡനത്തിന് നാട്ടുകൂട്ടം പ്രാകൃതശിക്ഷയൊരുക്കി. അതും അതിഭീകരമായി. അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന പ്രതികളാണ് ജനക്കൂട്ടത്തിന്റെ ക്ഷോഭത്തില്‍ ജീവന്‍ നഷ്ടമായത്. ഇവരെ പോലീസ് നോക്കിനില്‍ക്കെ സ്‌റ്റേഷനില്‍ നിന്ന് വലിച്ചിറക്കിയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.
അതേസമയം അരുണാചലില്‍ അടുത്തിടെ ബലാത്സംഗങ്ങള്‍ വര്‍ധിച്ച് വരുന്നതാണ് ഇത്തരമൊരു നടപടി കാരണമെന്നാണ് സൂചന. പോലീസ് ഈ മേഖലയില്‍ കാര്യമായ സുരക്ഷയൊരുക്കുന്നില്ലെന്നും ആരോപണമുണ്ട്.

സംഭവം ഇങ്ങനെ
ഫെബ്രുവരി 12നാണ് അഞ്ചുവയസുകാരിയെ കാണാതാവുന്നത്. സഞ്ജയ് സോബര്‍, ജഗദീഷ് ലോഹര്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതില്‍ സോബറാണ് ബലാത്സംഗം ചെയ്തതെന്നും ലോഹര്‍ ഇതിന് കൂട്ടുനില്‍ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു

കൊന്നുകളഞ്ഞു
അഞ്ചു ദിവസം കഴിഞ്ഞ നഗ്നയാക്കിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം തേയിലത്തോട്ടത്തില്‍ നിന്നാണ് കിട്ടിയത്. ബലാത്സംഗത്തിന് ശേഷം ഇവര്‍ കുട്ടിയെ കൊന്നുകളയുകയായിരുന്നു. മൂര്‍ച്ചയേറിയ വടിവാളുകൊണ്ട് കുട്ടിയുടെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട നിലയിലായിരുന്നു.

പ്രതികളെ പിടിച്ചു
സമ്മര്‍ദത്തിനൊടുവിലാണ് പോലീസ് പ്രതികളെ പിടിക്കുന്നത്. ഫെബ്രുവരി 18നായിരുന്നു അറസ്റ്റ്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തേയില ഫാക്ടറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബലാത്സംഗം ചെയ്തത്. ലോഹര്‍ മറ്റുള്ളവര്‍ വരുന്നുണ്ടോയെന്ന് നോക്കിയെന്നും പോലീസ് പറഞ്ഞു. കുട്ടി ഉറക്കെ കരഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയത്.

നാട്ടുകാരുടെ നിയമം
പോലീസിനെതിരെ നാട്ടുകാര്‍ നേരത്തെ തന്നെ കലിപ്പിലായിരുന്നു. പ്രതികളെ തങ്ങള്‍ക്ക് വിട്ടുതരാന്‍ അവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ഇത് നിരസിച്ചതോടെ ജനക്കൂട്ടം പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ച് കയറി. ഇവരെ ലോക്കപ്പില്‍ നിന്ന് വലിച്ചിറക്കി പരസ്യമായി മര്‍ദിക്കുകയാണ് നാട്ടുകാര്‍ ആദ്യം ചെയ്തത്.

തല്ലിക്കൊന്നു
സ്‌റ്റേഷനലിലെ ലോക്കപ്പാണ് ആദ്യം നാട്ടുകാര്‍ തകര്‍ത്തത്. ഇതിന് ശേഷം പ്രതികളെ നിലത്തേക്ക് വലിച്ചിട്ട് ഇഴച്ചു. അതിന് ശേഷം പ്രദേശത്തെ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോയി. അവിടെ വലിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗം ചെയ്യുന്നവര്‍ക്ക് താക്കീതാകണമെന്ന് പറഞ്ഞ് ഇവരുടെ മൃതദേഹം പരസ്യമായി അവിടെ തന്നെ ഇടിട്ടുണ്ട്.

പോലീസിന് മിണ്ടാട്ടമില്ല
പ്രതികളെ തല്ലിക്കൊന്ന ഒരാളെ പോലും പിടിക്കാനാവാത്ത അവസ്ഥയിലാണ് പോലീസ്. കൂട്ടത്തില്‍ 800ലധികം പേരുള്ളതായി പോലീസ് പറയുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പോലീസ്. പക്ഷേ ആര്‍ക്കെതിരെ കേസ് എടുക്കുമെന്ന് അവര്‍ക്ക് ആശയക്കുഴപ്പമുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ടാകും. അതേസമയം കൊലപാതകത്തെ ന്യായീകരിക്കാനാണ് നാട്ടുകാര്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications