കേന്ദ്ര മന്ത്രിമാര്‍ രാജിവച്ചു; മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തൊട്ടുമുമ്പ്... മൂന്നുപേര്‍ പുറത്ത്
ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകീട്ട് പ്രഖ്യാപിക്കാനിരിക്കെ, കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു. തൊഴില്‍ മന്ത്രി സന്തോഷ് ഗങ്വാര്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ എന്നിവരാണ് രാജിവച്ചതായി അറിയിച്ചത്. അതേസമയം, മറ്റൊരു മന്ത്രികൂടി പുറത്താകുമെന്നാണ് വിവരം. , വനിതാ ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചോധുരിയുമാണ് പുറത്താകുക. ഇവര്‍ക്ക് പകരം പുതുമുഖങ്ങള്‍ മന്ത്രിമാരാകും. ഒബിസി, എസ്‌സി, വനിതാ വിഭാങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കുമെന്നാണ് കേള്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതിനിധികള്‍ പുതിയ മന്ത്രിസമാരായി എത്തും.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
ആരോഗ്യ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് രമേശ് പൊഖ്രിയാല്‍ പറയുന്നു. എന്നാല്‍ രാജിവെക്കാനുള്ള കാരണം വെളിപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് സന്തോഷ് ഗാങ്വാര്‍ പ്രതികരിച്ചത്. ഇത്തവണ കൂടുതല്‍ വനിതകള്‍ക്ക് പ്രാതിനിധ്യമുണ്ടാകുമെന്നാണ് വിവരം. ബിജെപി ഉപാധ്യക്ഷ ശോഭ കരന്ദ്‌ലജെ, മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്നുള്ള എംപി പ്രീതം മുണ്ഡെ, നന്ദുര്‍ബാര്‍ എംപി ഹീന ഗവിത് എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, ഭൂപേന്ദര്‍ യാദവ്, അനുരാഗ് താക്കൂര്‍, മീനാക്ഷി ലേഖി, അനുപ്രിയ പട്ടേല്‍, അജയ് ഭട്ട്, സുനിത ദുഗ്ഗ, ശാന്തനു താക്കൂര്‍, കപില്‍ പാട്ടീല്‍ എന്നിവരെല്ലാം മന്ത്രിമാരാകുമെന്നാണ് വിവരം. ഇന്ന് 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് ആറ് മണിക്കാണ് ചടങ്ങ്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications