യുഎഇ പൊളിച്ചെഴുത്തിന്...!! തുര്‍ക്കിയുടെ നിര്‍ണായക നീക്കം, ഇസ്രായേലും ഇറാനും ശേഷം...
ദുബായ്/അങ്കാറ: വളരെ വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങളാണ് യുഎഇ നടത്തുന്നത്. എല്ലാ രാജ്യങ്ങളുമായും ഒത്തുചേര്‍ന്ന് മുന്നോട്ട് പോകുക എന്നതാണ് നയം. അതുകൊണ്ടുതന്നെയാകണം, ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് വിലയിരുത്താവുന്ന രാജ്യം കൂടിയാണ് യുഎഇ. ഏറെ കാലമായി അകല്‍ച്ചയില്‍ കഴിയുന്ന തുര്‍ക്കിയുമായി യുഎഇ അടുക്കുകയാണ്.
തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ പ്രസിഡന്റ് ഉര്‍ദുഗാനുമായി യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായി അല്‍ നഹ്യാന്‍ ചര്‍ച്ച നടത്തും. തുര്‍ക്കിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം അങ്കാറയിലെത്തുന്നത്. ഈ ചര്‍ച്ച ഗള്‍ഫ്-അറബ് ലോകത്തെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

അകല്‍ച്ചയും വെറുപ്പും ഒഴിവാക്കി മുന്നോട്ട് പോകാമെന്നതാണ് യുഎഇയുടെ നയം. ഇസ്രായേലുമായി അകന്ന് നിന്നിരുന്ന അറബ് ലോകത്ത് നിന്ന് യുഎഇയാണ് സഖ്യത്തിന് തുടക്കമിട്ടത്. അമേരിക്ക മധ്യസ്ഥത വഹിക്കുകയും ചെയ്തു. ഇസ്രായേലുമായി അടുത്ത ആദ്യ ഗള്‍ഫ് രാജ്യം കൂടിയാണ് യുഎഇ. ഇപ്പോള്‍ ഇരുരാജ്യങ്ങളും ഒട്ടേറെ സഹകരണ കരാറില്‍ ഒപ്പുവച്ച് മുന്നോട്ട് പോകുകയാണ്.

ഇറാനുമായി ചര്‍ച്ച നടത്താനുള്ള എല്ലാ ഒരുക്കങ്ങളും യുഎഇ നടത്തുന്നുണ്ട്. പല കാര്യങ്ങളിലും ഭിന്നതയിലുള്ള രാജ്യങ്ങളാണ് യുഎഇയും ഇറാനും. എന്നാല്‍, പ്രശ്‌നങ്ങളില്‍ സമവായത്തിന്റെ പാത സ്വീകരിക്കാമെന്നാണ് യുഎഇയുടെ നിലപാട്. ചര്‍ച്ചകള്‍ നടക്കാന്‍ വഴിയൊരുങ്ങിയിട്ടുണ്ടെന്നും ശുഭ വാര്‍ത്ത കേള്‍ക്കാമെന്നും യുഎഇ അധികൃതര്‍ സൂചിപ്പിക്കുന്നു.

ഖത്തറുമായി മൂന്ന് വര്‍ഷത്തോളം അകല്‍ച്ചയിലായിരുന്നു യുഎഇ. സൗദി അറേബ്യ പ്രഖ്യാപിച്ച ഉപരോധത്തില്‍ യുഎഇയും ഭാഗമാകുകയായിരുന്നു. 2017 ജൂണില്‍ തുടങ്ങിയ ഉപരോധം കഴിഞ്ഞ വര്‍ഷം വരെ നിലനിന്നു. ഇപ്പോള്‍ ഖത്തറും യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ വീണ്ടും ഐക്യത്തിന്റെ പാതയിലെത്തിയിരിക്കുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

യുഎഇ അകല്‍ച്ചയിലായിരുന്ന മറ്റൊരു രാജ്യമാണ് തുര്‍ക്കി. മേഖലയിലെ മിക്ക രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളിലും യുഎഇയും തുര്‍ക്കിയും രണ്ടറ്റത്താണ്. ലിബിയ, സിറിയ എന്നീ വിഷയങ്ങളിലെ ഭിന്നത ഇപ്പോഴും തുടരുന്നു. ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട് തുര്‍ക്കിയുമായുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചിട്ടുണ്ട്. എല്ലാം സമാവയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ കരീടവകാശി അങ്കാറ സന്ദര്‍ശിക്കുന്നത്.

തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് മുഹമ്മദ് അങ്കാറയിലെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇരുവരും ഫോണില്‍ സംസാരിക്കുകയും ബന്ധം ശക്തമാക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകളാണ് ഇനി നടക്കാന്‍ പോകുന്നത്. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് തുര്‍ക്കി ഭരണകൂടവും യുഎഇ വാര്‍ത്താ ഏജന്‍സിയും അറിയിച്ചു.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

തുര്‍ക്കിയും യുഎഇയും തമ്മില്‍ ബന്ധം ശക്തമാക്കാന്‍ ശ്രമം നടന്നുവരുന്നതായി സെപ്തംബറില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് യുഎഇ കരീടവകാശിയുടെ സന്ദര്‍ശനത്തെ കാണുന്നത്. തുര്‍ക്കിക്കും ഇക്കാര്യത്തില്‍ പല ലക്ഷ്യങ്ങളുമുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള എല്ലാ അറബ് രാജ്യങ്ങളുമായും ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് തുര്‍ക്കി. നേരത്തെ ഈജിപ്തുമായി സഹകരണം വീണ്ടും ആരംഭിച്ചിരുന്നു.

യൂറോപ്പില്‍ അതിവേഗം വളര്‍ന്നിരുന്ന സാമ്പത്തിക വ്യവസ്ഥയായിരുന്നു തുര്‍ക്കിയുടേത്. എന്നാല്‍ അടുത്ത കാലത്തായി തിരിച്ചടി ലഭിച്ചുതുടങ്ങി. രാഷ്ട്രീയ വിഷയങ്ങളില്‍ പല രാജ്യങ്ങളുമായും തര്‍ക്കമുണ്ടായതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് അറബ് രാജ്യങ്ങളുമായി സമവായത്തിന്റെ പാത സ്വീകരിക്കാന്‍ തുര്‍ക്കി തീരുമാനിച്ചത്. ഈജിപ്തുമായും സഹകരണം പുനരാരംഭിച്ചതും അതുകൊണ്ടാണ്.












Click it and Unblock the Notifications