ലേഡീസ് ഹോസ്റ്റലിൽ പാക് വിജയാഘോഷം, കശ്മീരിൽ വിദ്യാർത്ഥിനികൾക്ക് മേൽ യുഎപിഎ ചുമത്തി കേസ്
ശ്രീനഗര്‍: ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തി കേസ്. ജമ്മു കശ്മീര്‍ പോലീസ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടക്കമുളള കുറ്റങ്ങള്‍ ചുമത്തി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പാകിസ്താന്റെ വിജയം കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ വെച്ച് ആഘോഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ശ്രീനഗര്‍ മെഡിക്കല്‍ കോളേജ്, ഷേരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ സ്ഥാപനങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലേഡീസ് ഹോസ്റ്റലില്‍ ആയിരുന്നു പാകിസ്താന്റെ വിജയാഘോഷം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത്. മത്സരത്തിന് പിന്നാലെ വിദ്യാര്‍ത്ഥിനികള്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ശ്രീനഗറിലെ കരണ്‍ നഗര്‍, സൗര പോലീസ് സ്‌റ്റേഷനുകളിലായിട്ടാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് എതിരെ ദേശ വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് എതിരെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ രംഗത്ത് വന്നു. മറ്റൊരു ടീമിന്റെ വിജയം ആഘോഷിച്ചതിന് കേസെടുത്തതിനോട് ശക്തമായി വിയോജിക്കുന്നുവെന്നും ശിക്ഷാനടപടികള്‍ പരിഹാരമല്ലെന്നും അത് മുന്‍കാലങ്ങളില്‍ തെളിഞ്ഞതാണ് എന്നും സജാദ് ലോണ്‍ ട്വീറ്റ് ചെയ്തു.
രാജ്ഞിയാടോ മാഷേ.. ബിഗ് ബോസ് താരം സൂര്യയുടെ രാജകീയ ലുക്ക്, ചിത്രങ്ങൾ വൈറൽ
പാകിസ്താന്റെ വിജയം ആഘോഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലീസ് പരിശോധിക്കുകയാണ്. വിദ്യാര്‍ത്ഥിനികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പരിശോധിക്കാന്‍ ഷേരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. വീഡിയോകള്‍ പരിശോധിച്ചതിന് ശേഷം 48 മണിക്കൂറിനുളളില്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ശ്രീനഗറിലും കശ്മീരിന്റെ ചില ഭാഗങ്ങളിലും പടക്കം പൊട്ടിച്ച് അടക്കമുളള ആഘോഷം നടന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരില്‍ എത്തിയിട്ടുണ്ട്. 2019 ആഗസ്റ്റിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീരില്‍ എത്തുന്നത്.












Click it and Unblock the Notifications