ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? രാജ് താക്കറെയോട് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ( എം എന്‍ എസ് ) തലവന്‍ രാജ് താക്കറെയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ രാജ് താക്കറെ എവിടെയായിരുന്നുവെന്ന് ഉദ്ധവ് താക്കറെ ചോദിച്ചു. ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ബി ജെ പിയും ഒളിവില്‍ പോയെന്ന് ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ശിവസേനയുടെ വക്താക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രതികരണം. ബി ജെ പിയുടേയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെയും ഹിന്ദുത്വം വ്യാജമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പ്രതിപക്ഷത്തെ 'നവ ഹിന്ദുക്കള്‍' എന്ന് വിളിച്ച അദ്ദേഹം ബി ജെ പിയെയും എം എന്‍ എസിനെയും ആക്രമണാത്മകമായി നേരിടാനും ശിവസേന വക്താക്കളോട് ആവശ്യപ്പെട്ടു.

ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (ബി എം സി) അഴിമതി ആരോപണങ്ങളില്‍ ബി ജെ പിയെ നേരിടാന്‍ ശിവസേന തയ്യാറെടുക്കുമ്പോള്‍ ഉദ്ധവ് താക്കറെയുടെ കൂടിക്കാഴ്ച മനോവീര്യം വര്‍ദ്ധിപ്പിക്കുന്ന ഒരു നടപടിയായാണ് പ്രവര്ത്തരകര് കാണുന്നത്. ഹനുമാന് ചാലിസ പാരായണം ചെയ്യുക, പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുക തുടങ്ങിയ വിഷയങ്ങളില്‍ എം എന്‍ എസിന്റെ വെല്ലുവിളിയും ശിവസേന അടുത്ത കാലത്തായി നേരിടുന്നുണ്ട്.
ഇരുകൂട്ടരേയും ശക്തമായി നേരിടാന്‍ തന്നെയാണ് ഉദ്ധവ് താക്കറെയുടെ നിര്‍ദേശം. പ്രതിപക്ഷത്തെ ആക്രമണോത്സുകമായി നേരിടാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഇ ഡിയും സി ബി ഐയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കൈക്കൊള്ളുന്ന കേസുകളിലോ നടപടികളിലോ കുടുങ്ങിപ്പോകരുത്, രാജ്യസഭാ എം പിയും പാര്‍ട്ടിയുടെ മുഖ്യ വക്താവുമായ സഞ്ജയ് റാവത്ത് പറഞ്ഞു.
ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക
'ബി ജെ പിയും എം എന്‍ എസും ശിവസേനയെ ആക്രമണോത്സുകമായി നേരിടുകയാണ്. എല്ലാ വക്താക്കളോടും അക്രമാസക്തരാകണമെന്നും എന്നാല്‍ സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളില്‍ ബി ജെ പി ദിവസവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ പഠിച്ച് ബുദ്ധിപരമായി പ്രതികരിക്കണം എന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഹിന്ദു വോട്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ ശിവസേനയ്ക്കെതിരെ ഹിന്ദു ഒവൈസിയെ പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
ഹിന്ദു ഒവൈസി ആരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ വാദിക്കുന്നവരെല്ലാം വ്യാജന്മാരും നവഹിന്ദുക്കളുമാണെന്ന് ഉദ്ധവ് സാഹിബ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വം പ്രകടിപ്പിക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ബാലാസാഹെബ് ജീവിച്ചിരുന്നപ്പോള്‍ ബുദ്ധിമുട്ടിച്ചവരാണ് ഇപ്പോള്‍ വന്ന് ശിവസേനയുടെ ഹിന്ദുത്വത്തെ ചോദ്യം ചെയ്യുന്നത്.
അതേസമയം ശിവസേനയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ജനങ്ങളിലെത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. രാജ് താക്കറെ ഇപ്പോള്‍ എന്തിനാണ് അയോധ്യയിലേക്ക് പോകുന്നതെന്നും രാമക്ഷേത്രം പണിതു കഴിഞ്ഞെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മെയ് 14 ന് ശിവസേന മുംബൈയില്‍ മെഗാ റാലി സംഘടിപ്പിക്കും, അവിടെ ഉദ്ധവ് താക്കറെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
ജൂണ്‍ എട്ടിന് മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിലും താക്കറെ സന്ദര്‍ശനം നടത്തും. റാലിയില്‍ ഉദ്ദവ് താക്കറെ തന്റെ രാഷ്ട്രീയ എതിരാളികളായ ബി ജെ പി, എം എന്‍ എസ് എന്നിവയ്ക്കെതിരെ രൂക്ഷമായ പ്രതികരണം നടത്താന്‍ സാധ്യതയുണ്ട്. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം ഉദ്ധവ് താക്കറെ നടത്തുന്ന ആദ്യത്തെ വലിയ രാഷ്ട്രീയ റാലിയാണിത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications