കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതെന്തെന്റെ പഴയ സുഹൃത്ത്, ഭാവി സുഹൃത്തുമായേക്കാം, ഉദ്ധവിന്റെ പരാമര്‍ശത്തില്‍ ഞെട്ടി അഗാഡി സഖ്യം

Google Oneindia Malayalam News

മുംബൈ: ഉദ്ധവ് താക്കറെയുടെ പ്രസ്താവനയില്‍ അന്തം വിട്ട് നില്‍ക്കുകയാണ് മഹാവികാസ് അഗാഡി നേതാക്കള്‍. ബിജെപി നേതാവിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ സഖ്യം മാറുമെന്ന സൂചന കൂടി അടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഔറംഗബാദില്‍ വെച്ചൊരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഉദ്ധവിന്റെ ഞെട്ടിച്ച സൂചന. കേന്ദ്ര മന്ത്രിയും സീനിയര്‍ നേതാവുമായ റാവുസാഹേബ് ദാന്‍വെയെ എന്റെ മുന്‍ സുഹൃത്ത് എന്നാണ് ഉദ്ധവ് വിശേഷിപ്പിച്ചത്. നമ്മള്‍ വീണ്ടും ഒരുമിച്ചെത്തിയാല്‍, ഭാവി സുഹൃത്തെന്നും വിശേഷിപ്പിക്കാമെന്നാണ് ഉദ്ധവ് പറഞ്ഞത്. സഖ്യം ഭാവിയില്‍ വിട്ടേക്കുമെന്നും, ബിജെപിയുമായി ചേരാനിടയുണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് എന്‍സിപിയും കോണ്‍ഗ്രസും കരുതുന്നത്.

1

നേരത്തെ തന്നെ സഖ്യത്തില്‍ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കലിപ്പിലാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. ബിഎംസിയില്‍ ശിവസേനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ നേരത്തെ രാഹുല്‍ ഗാന്ധിയെ കണ്ടാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ് 2024ല്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നാണ് നാനാ പടോലെ നേരത്തെ തന്നെ പ്രഖ്യാപിച്ചത്. എന്നാല്‍ പടോലെയുടെ പ്രസ്താവനയില്‍ ശരത് പവാറിനോ ഉദ്ധവ് താക്കറെയ്‌ക്കോ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസ് തകര്‍ന്ന് പോകുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നുണ്ട്.

നേരത്തെ ശരത് പവാര്‍ രൂക്ഷമായി കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നഷ്ടപ്രതാപത്തിന്റെ ഓര്‍മയില്‍ ജീവിക്കുന്ന യുപിയിലെ ജമീന്ദാര്‍മാരാണ് കോണ്‍ഗ്രസെന്നായിരുന്നു പവാര്‍ വിമര്‍ശിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസിന് അങ്ങനെ കരുത്തില്ലെന്നും പവാര്‍ തുറന്നടിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതെല്ലാം സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് ഉദ്ധവിന്റെ പ്രസ്താവന കൂടി വന്നിരിക്കുന്നത്. അതേസമയം താനൊരു തമാശ പറഞ്ഞതാണെന്ന് ഉദ്ധവ് പറയുകയും ചെയ്തു. തന്നെ പഴയ സുഹൃത്ത് റാവുസാഹിബിനെ ദീര്‍ഘകാലത്തിന് ശേഷമാണ് കാണുന്നതെന്നും ഉദ്ധവ് പറഞ്ഞു.

എനിക്ക് റെയില്‍വേകളെ വലിയ ഇഷ്ടമാണ്. അതിന് കാരണമുണ്ട്. നിങ്ങള്‍ക്ക് ട്രാക്കുകള്‍ ഉപേക്ഷിച്ച് പോവാനോ വഴി മാറ്റാനോ സാധിക്കില്ല. എന്നാല്‍ ഒരു വഴിതിരിച്ചുവിടല്‍ ഉണ്ടായാല്‍ നിങ്ങള്‍ക്ക് എന്റെ സ്‌റ്റേഷനിലേക്ക് വരാം. എന്നാല്‍ എഞ്ചിന്‍ ഒരിക്കലും ട്രാക്ക് വിട്ട് പോകില്ലെന്നും ഉദ്ധവ് പറഞ്ഞു. ഇത് ബിജെപിയെ ലക്ഷ്യമിട്ടുള്ള പ്രസ്താവന കൂടിയായിരുന്നു. റാവുസാഹേബ് റെയില്‍വേ സഹമന്ത്രി കൂടിയാണ് കേന്ദ്രത്തില്‍. മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയില്‍ നിന്നാണ് അദ്ദേഹം വരുന്നത്. നേരത്തെ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഒറ്റയ്ക്ക് സന്ദര്‍ശിച്ചിരുന്നു. അന്നും ശിവസേന സഖ്യം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

രാഷ്ട്രീയത്തില്‍ എന്ത് വേണമെങ്കിലും എപ്പോഴും നടക്കാം. ഉദ്ധവ് മനസ്സില്‍ ഉള്ളത് പറഞ്ഞ് കഴിഞ്ഞു. അത് കേട്ടതില്‍ സന്തോഷമുണ്ടെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ബിജെപിയുടെ മോഹങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. ഉദ്ധവ് ഒരു തമാശ പറഞ്ഞതാണ്. അത് ബിജെപിക്ക് മനസ്സിലായില്ല. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കും. മഹാരാഷ്ട്രയിലെ സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്നും പടോലെ പറഞ്ഞു. അതേസമയം ബിജെപി പക്ഷേ സഖ്യത്തെ പൊളിക്കാന്‍ പരമാവധി എല്ലാ പ്ലാനും പയറ്റുന്നുണ്ട്. ഒറ്റയ്ക്ക് അധികാരം പിടിക്കാനാവില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

അതേസമയം ശിവസേനയും ബിജെപിയും ഇനി ഒന്നിക്കില്ല എന്നതാണ് സത്യം. കാരണം മുമ്പ് കോണ്‍ഗ്രസായിരുന്നു ശിവസേനയുടെ മുഖ്യ ശത്രു. ഇന്ന് ബിജെപി വലിയ ശക്തിയായി മാറിയത് ഉദ്ധവിനും ശിവസേനയ്ക്കും ഭീഷണിയാണ്. ശിവസേനയുടെ പല കോട്ടകളും ബിജെപി പിടിച്ചെടുക്കുമെന്ന ഭീഷണിയുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിനെയും എന്‍സിപിയെയും കൂടെ കൂട്ടിയാല്‍ അത് ശിവസേനയ്ക്ക് ഗുണം ചെയ്യും. ശിവസേനയെ തകര്‍ക്കാന്‍ പല വിധത്തിലും ബിജെപി ശ്രമിച്ചത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുക ലക്ഷ്യത്തോടെയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പദം കിട്ടാതെ വന്നതോടെ ശിവസേന കളം മാറിയത്.

English summary
uddhav thackeray's freind remark creates hype, bjp hoping for a reunion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X