ഉദ്ധവിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ ഒന്നിന്... സോണിയക്ക് നന്ദി പറഞ്ഞ് ശിവസേന അധ്യക്ഷന്‍
മുംബൈ: മഹാരാഷ്ട്രയില്‍ അതിവേഗം കാര്യങ്ങള്‍ നീക്കി ത്രികക്ഷി സഖ്യം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും സഖ്യത്തിന്റെ നേതാവായും തിരഞ്ഞെടുത്തു. ഉടന്‍ തന്നെ ഗവര്‍ണറെ കാണാനുള്ള ഒരുക്കത്തിലാണ് ശിവസേന നേതാക്കള്‍. ഒരുപാട് സമയം നേരത്തെ എടുത്തത് കൊണ്ടാണ് സഖ്യത്തില്‍ നിന്ന് നേതാക്കള്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് വിലയിരുത്തല്‍.
അതേസമയം ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസും എന്‍പിയും പങ്കിടും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റിനാണ് ഉപമുഖ്യമന്ത്രി പദം ലഭിക്കുക. എന്‍സിപിയില്‍ നിന്ന് ജിതേന്ദ്ര അഹവദിനും മുഖ്യമന്ത്രി സ്ഥാനം ലഭിക്കും. എന്നാല്‍ മറ്റ് മന്ത്രിസ്ഥാനങ്ങള്‍ തയ്യാറായിട്ടുണ്ടെങ്കിലും ഇപ്പോള്‍ പ്രഖ്യാപിക്കില്ല. വരുംദിവസങ്ങളില്‍ സഖ്യത്തിന്റെ മന്ത്രിമാരെയും പ്രഖ്യാപിക്കും.

ഡിസംബര്‍ ഒന്നിന് സത്യപ്രതിജ്ഞ
ഉദ്ധവ് താക്കറെയെ മഹാ വികാസ് അഗാഡി സഖ്യത്തിന്റെ തലവനായി തിരഞ്ഞെടുത്തിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അതേസമയം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ത്രികക്ഷി സഖ്യം ഗവര്‍ണറുടെ അടുത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഉദ്ധവ് നേതാവ്
മഹാവികാസ് അഗാഡിയുടെ നേതാവായി ഉദ്ധവ് താക്കറെയെ സഖ്യം തിരഞ്ഞെടുത്തു. പ്രമേയത്തെ ഭൂരിഭാഗം നേതാക്കളും യോഗത്തില്‍ പിന്തുണച്ചു. അതേസമയം ബാല്‍ താക്കറെ ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പരസ്പരം ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഒരിക്കലും വ്യക്തിപരമായ ബഹുമാനം ഞങ്ങള്‍ക്ക് നഷ്ടമായിരുന്നില്ലെന്നും പവാര്‍ പറഞ്ഞു.

സോണിയക്ക് നന്ദി
മുഖ്യമന്ത്രിയാവുമെന്ന് വ്യക്തമായതിന് പിന്നാലെ സോണിയാ ഗാന്ധിക്കാണ് ഉദ്ധവ് താക്കറെ നന്ദി പറഞ്ഞത്. സോണിയക്കൊപ്പം മറ്റുള്ളവരും തന്നെ സഹായിച്ചെന്ന് ഉദ്ധവ് പറഞ്ഞു. സംസ്ഥാനത്തെ നയിക്കാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ നന്ദി പറഞ്ഞു. ഞങ്ങള്‍ രാജ്യത്തിന് പുതിയൊരു മാര്‍ഗം കാണിച്ച് കൊടുക്കുകയാണ്. പരസ്പരം വിശ്വാസം വേണമെന്ന് കാണിക്കുന്നതാണ് ഈ മാര്‍ഗമെന്നും ഉദ്ധവ് പറഞ്ഞു.

മോദിയെയും ഷായെയും വിളിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. അതേസമയം ഇവരുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും റാവത്ത് പറഞ്ഞു. അതേസമയം ശിവസേന സഖ്യത്തിലെ നേതാക്കള്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്. പിന്തുണ അറിയിച്ചുള്ള കത്ത് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് കൈമാറും. അദ്ദേഹം ഉദ്ധവിനെ ക്ഷണിക്കാനാണ് സാധ്യത.

ആര്‍പ്പുവിളിച്ച് എന്‍സിപി അനുയായികള്‍
ശരത് പവാര്‍ ട്രൈഡന്റ് ഹോട്ടലില്‍ എത്തിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതും ഇതിനിടെ ശ്രദ്ധ നേടി. ആരാണ് വരുന്നതെന്ന് നോക്കൂ. മോദിയുടെയും അമിത് ഷായുടെയും തലതൊട്ടപ്പനാണ് വരുന്നതെന്നും പ്രവര്‍ത്തകര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യനെ ശരത് പവാര്‍ മലര്‍ത്തിയടിച്ചെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications