Get Updates
Get notified of breaking news, exclusive insights, and must-see stories!

' പ്രാദേശിക ഭാഷയിലും പരീക്ഷ എഴുതാൻ അനുവദിക്കണം'; സർവകലാശാലകൾക്ക് നിർദ്ദേശവുമായി യുജിസി

പ്രാദേശിക ഭാഷയിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് സർവകലാശാലകൾക്ക് യുജിസിയുടെ നിർദ്ദേശം. കോഴ്‌സ് ഇംഗ്ലീഷിൽ ആണെങ്കിലും പരീക്ഷ പ്രാദേശിക ഭാഷയിൽ എഴുതാൻ അനുവദിക്കണമെന്നാണ് ആവശ്യം. യുജിസ് ചെയർമാൻ ജഗദീഷ് കുമാർ ഇക്കാര്യം അറിയിച്ച് രാജ്യത്തെ സർവകലാശാലകൾക്ക് കത്തയച്ചു. പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിലും മാതൃഭാഷ/പ്രാദേശിക ഭാഷകളിലെ അധ്യാപന-പഠന പ്രക്രിയയെ പിന്തുണയ്ക്കുന്നതിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു.

പ്രദേശിക ഭാഷയുടെ ഉപയോ​ഗം പ്രോത്സാഹിപിക്കുന്ന ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മാതൃഭാഷയിൽ/പ്രാദേശിക ഭാഷകളിൽ പാഠപുസ്തകങ്ങൾ എഴുതുന്നതും മറ്റ് ഭാഷകളിൽ നിന്നുള്ള സ്റ്റാൻഡേർഡ് പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതുൾപ്പെടെയുള്ള അധ്യാപനത്തിൽ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും പോലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കമ്മീഷൻ പറയുന്നു.

UGC31q

" ഇംഗ്ലീഷ് മീഡിയത്തിലാണ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതെങ്കിൽപ്പോലും നിങ്ങളുടെ സർവകലാശാലയിലെ വിദ്യാർത്ഥികളെ പരീക്ഷകളിൽ പ്രാദേശിക ഭാഷകളിൽ ഉത്തരങ്ങൾ എഴുതാൻ അനുവദിക്കണം എന്നും പ്രാദേശിക ഭാഷകളിൽ യഥാർത്ഥ എഴുത്തിന്റെ വിവർത്തനം പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപന-പഠനത്തിൽ പ്രാദേശിക ഭാഷ ഉപയോഗിക്കണമെന്നും കമ്മീഷൻ അഭ്യർത്ഥിക്കുന്നു. ," എന്നും കത്തിൽ പറയുന്നു.

പ്രാദേശിക ഭാഷകളിൽ അധ്യാപനവും പഠനവും മൂല്യനിർണ്ണയവും നടത്തിയാൽ വിദ്യാർഥികളുടെ വിജയ ശതമാനം ഉയർത്താൻ കഴിയുമെന്നാണ് യുജിസി പറയുന്നത്. ഭാഷ പഠനം ഒഴികേയുള്ള വിഷയത്തിൽ ഈ രീതി നടപ്പാക്കണമെന്നാണ് യുജിസ് ആവശ്യപ്പെടുന്നത്. പ്രാദേശിക ഭാഷയിൽ പരീക്ഷ എഴുതാൻ അനുവദിച്ചാൽ നല്ല മാറ്റങ്ങൾ സംഭവിക്കുമെന്നാണ് യുജിസിയുടെ പ്രതീക്ഷ.

2035 ഓടെ ഉന്നതവിദ്യാഭ്യാസത്തിൽ ജിഇആർ 27 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനുള്ള ലക്ഷ്യം കൈവരിക്കാൻ ആകുമെന്നും യുജിസി പറയുന്നു. സാമൂഹിക പിന്നോക്കാവസ്ഥയിൽ നിന്ന് മുന്നേറാൻ വിദ്യാർത്ഥികൾക്കും ഈ നടപടി സഹായകരമാകും എന്നാണ് യുജിസി കരുതുന്നത്. പ്രാദേശികഭാഷ പ്രോത്സാഹനം യുജിസി നടപ്പാക്കുന്നത് കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗം ആയി കൂടിയാണ്.

Skin Care in summer: മേയ്ക്ക് അപ്പ് വാരിവലിച്ചിടല്ലേ..പുറത്ത് കത്തുന്ന സൂര്യനാണ്.. ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+