കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടീസ്റ്റ സെതല്‍വാദിനെ വിട്ടയക്കണം'; അറസ്റ്റില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യ രാഷ്ട്രസഭ

Google Oneindia Malayalam News

ന്യൂഡല്‍ഹി:ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യ രാഷ്ട്രസഭ. വിദ്വേഷത്തിനും വിവേചനത്തിനും എതിരെ ശ്ബ്ദം ഉയർത്തുന്ന ആളാണ് ടീസ്റ്റ എന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക റിപ്പോർട്ടർ മേരി ലോലർ പറഞ്ഞു.
ഗുജറാത്ത് ഭീകര വിരുദ്ധ സേന ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്തതിൽ കടുത്ത ആശങ്കയുണ്ട്. വിദ്വേഷത്തിനും വിവേചനത്തിനുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് ടീസ്റ്റ. മനുഷ്യാവകാശ ധ്വംസനങ്ങളെ എതിർക്കുകയെന്നത് കുറ്റകൃത്യമല്ല. അവരെ വിട്ടയക്കണം എന്നും ഇന്ത്യൻ ഭരണാധികാരികൾ അവരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു' -മേരി ലോലർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്യുന്നത്. ഗുജറാത്ത് കലാപത്തിൽ വ്യാജ വിവരം നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണത്തിന് പിന്നാലെയാണ് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവദിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മുംബൈ ജുഹുവിലെ ഇവരുടെ വസതിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇന്ത്യൻ പീനൽ കോഡ് 468 പ്രകാരം സെതൽവാദ് അടക്കമുള്ള നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവരെ അഹമ്മദാബാദിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോകുക ആയിരുന്നുവെന്നുമാണ് ടീസ്റ്റയുമായി ബന്ധമുള്ള അഭിഭാഷകൻ പറഞ്ഞത്.

teesta

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹരജിയിൽ ടീസ്റ്റ സെതൽവാദും കക്ഷി ചേർന്നിരുന്നു. 2002 കലാപത്തെ കുറിച്ച് ടീസ്റ്റ സെതൽവാദ് അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലീസിന് കൈമാറി എന്നായിരുന്നു അമിത് ഷാ ആരോപിച്ചിരുന്നത്.

ആര്‍ ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച് നമ്പി നാരായണന്‍ആര്‍ ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച് നമ്പി നാരായണന്‍

ഗുജറാത്ത് കലാപക്കേസിൽ സത്യം തെളിഞ്ഞെന്നും അമിത് ഷാ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയെ കരിവാരിത്തേക്കാൻ വലിയ ഗൂഢാലോചനയാണ് നടന്നത്. ആരോപണങ്ങളിൽ അദ്ദേഹം വേദനിക്കുന്നത് നേരിട്ടുകണ്ടിട്ടുണ്ട്. ഇപ്പോൾ എല്ലാ ഗൂഢാലോചനയും പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കല്യാണപ്പെണ്ണിനെക്കാള്‍ മൊഞ്ചായിട്ടുണ്ട്...മഞ്ജരിക്കൊപ്പം സാരിയില്‍ സുന്ദരിയായി പ്രിയങ്ക

ഗുജറാത്ത് കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹരജി വെള്ളിയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് ക്ലീൻചിറ്റ് നൽകിയ നടപടി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. 2017 ഒക്ടോബർ 5ലെ ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സാക്കിയ ജഫ്രി നൽകിയ അപ്പീലാണ് ജസ്റ്റിസ് എ എം ഖാൻവിൽക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

English summary
UN Official Mary Lawlor against the arrest of activist Teesta Setalvad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X