കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍.... നോട്ടുനിരോധനം തകര്‍ത്തെന്ന് സര്‍വേ റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമായി വലിയ കാര്യങ്ങള്‍ ചെയ്തു എന്ന് ബിജെപിയുടെ പ്രചാരണമാണ്. എന്നാല്‍ ഇതെല്ലാം പുതിയ ദേശീയ റിപ്പോര്‍ട്ട് വന്നതോടെ പൊളിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നാണ് സര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വേയില്‍ പറയുന്നത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ നിലയിലാണ് ഉള്ളത്. അതേസമയം സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നടത്തിയ സര്‍വേ പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടിയാണ്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നിര്‍ണായക തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. ദേശീയ ദുരന്തമാണ് മോദി സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 7 കോടി തൊഴിവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ വഴിത്തിരിവായേക്കാവുന്ന മറ്റൊരു പ്രഖ്യാപനമാണ് ഇത്.

ദേശീയ സര്‍വേ ഞെട്ടിക്കും

ദേശീയ സര്‍വേ ഞെട്ടിക്കും

45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ ഉള്ളത്. മോദി സര്‍ക്കാര്‍ തന്നെ നടത്തിയ ദേശീയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുള്ളത്. 2017-18 വര്‍ഷത്തില്‍ 6.1 എന്ന നിരക്കിലാണ് തൊഴിലില്ലായ്മ. നേരത്തെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ലെന്ന കാരണത്തെ തുടര്‍ന്നായിരുന്നു രാജി. അതേസമയം ദേശീയ മാധ്യമങ്ങളാണ് ഇത് പുറത്തുകൊണ്ടുവന്നത്.

നോട്ടുനിരോധനം പ്രതിസന്ധി

നോട്ടുനിരോധനം പ്രതിസന്ധി

മോദി സര്‍ക്കാര്‍ അഭിമാനത്തോടെ പറയുന്ന നോട്ടുനിരോധനത്തെ റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുപണ്ട്. 2017 ജൂലായിനും 2018 ജൂണിനും ഇടയിലാണ് സര്‍വേയ്ക്ക് വേണ്ട ഡാറ്റ കളക്ട് ചെയ്തത്. 1972-73 കാലത്താണ് ഇതിന് മുമ്പ് തൊഴിലില്ലായ്മ ഇത്ര ശക്തമായിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. നോട്ടുനിരോധനം യുവാക്കളുടെ തൊഴിലവസരങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കിയെന്ന് സര്‍വേ വ്യക്തമാക്കുന്നു. അതേസമയം തൊഴില്‍ മേഖലയില്‍ കൃത്യമായ ഡാറ്റ ഇല്ലെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. ഇത് റിപ്പോര്‍ട്ട് മറച്ച് വെക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും സംശയമുണ്ട്.

യുവാക്കള്‍ തൊഴില്‍രഹിതര്‍

യുവാക്കള്‍ തൊഴില്‍രഹിതര്‍

രാജ്യത്ത് തൊഴിലില്ലാതെ യുവാക്കള്‍ നട്ടംതിരിയുകയാണ്. മാത്തം ജനസംഖ്യയേക്കാള്‍ ഇത് യുവാക്കളെയാണ് ബാധിച്ചത്. ഗ്രാമീണ മേഖലയിലെ 15 വയസ്സിനും 29 വയസ്സിനും ഇടയിലുള്ള പുരുഷന്‍മാരായ യുവാക്കളില്‍ തൊഴിലില്ലായ്മ നിരക്ക് 17.4 ശതമാനമാണ്. 2017-18 വര്‍ഷങ്ങളിലെ നിരക്കാണിത്. 2011-12 വര്‍ഷങ്ങളില്‍ വെറും അഞ്ച് ശതമാനമായിരുന്നു. ഇവിടെ നിന്നാണ് തൊഴിലില്ലായ്മ കുതിച്ച് കയറിയത്. ഗ്രാമീണ മേഖലയിലെ ഇതേ പ്രായത്തിനിടയിലുള്ള സ്ത്രീകളില്‍ 13.6 ശതമാനമാണ് തൊഴിലില്ലായ്മ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇത് 4.8 ശതമാനമായിരുന്നു.

നഗരമേഖലകളില്‍ അതിദയനീയം

നഗരമേഖലകളില്‍ അതിദയനീയം

ബിജെപിയുടെ വോട്ടുബാങ്കായ നഗര മേഖലകളില്‍ ഇത് സര്‍വകാല റെക്കോര്‍ഡിലാണ്. പുരുഷന്‍മാര്‍ക്ക് 18.7 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകള്‍ക്ക് 27.2 ശതമാനമാണ്. നോട്ടുനിരോധനം അടക്കുള്ളവ ഏറ്റവും ഗുരുതരമായി ബാധിച്ചത് നഗരമേഖലയെ ആണെന്ന് ഇത് വ്യക്തമാക്കുന്നു. വിദ്യാഭ്യാസമുള്ള ഭൂരിഭാഗം പേരും തൊഴില്‍രഹിതരാണ്. 2004-05 വര്‍ഷത്തില്‍ ഉള്ളതിനേക്കാള്‍ വര്‍ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ തൊഴിലില്ലായ്മ നിരക്ക് 17.3 ശതമാനമാണ്. 2004-05 വര്‍ഷത്തില്‍ 15.2 ശതമാനമായിരുന്നു. പുരുഷന്‍മാര്‍ക്ക് ഇത് 10.5 ശതമാനമാണ്. 3.5 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ച.

കോണ്‍ഗ്രസ് പ്രകടനപത്രിക

കോണ്‍ഗ്രസ് പ്രകടനപത്രിക

ദേശീയ സര്‍വേയുടെ റിപ്പോര്‍ട്ട് ദേശീയ ദുരന്തമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അത് പുറത്തുവിടാതെ അവര്‍ ഒളിപ്പിക്കുകയാണ്. 6.5 കോടി ജനങ്ങള്‍ തൊഴില്‍ ഇല്ലാതെ നടക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഏഴു കോടി തൊഴില്‍ അവസരങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തും.

ഇന്റേണല്‍ ഡോക്യുമെന്റ്

ഇന്റേണല്‍ ഡോക്യുമെന്റ്

കോണ്‍ഗ്രസ് തയ്യാറാക്കിയ ഇന്റേണല്‍ ഡോക്യുമെന്റ് പ്രകാരമുള്ള വാഗ്ദാനമാണ് രാഹുല്‍ പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍റ്റംബറി സ്റ്റഡീസ് ആണ് ഇതിന് വേണ്ട റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 മുതല്‍ 2024 വരെ കോണ്‍ഗ്രസ് യുവാക്കളുടെ തൊഴിലസവരങ്ങള്‍ക്കായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത് രാഹുലിന് നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷം 3.2 ശതമാനം വളര്‍ച്ച തൊഴില്‍ മേഖലയില്‍ ഉണ്ടാവണമെന്നാണ് ആവശ്യം. കഴിഞ്ഞ എട്ട് വര്‍ഷം ഇത് 1.2 ശതമാനം വരെയാണ് ഉയര്‍ന്നത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

മൂന്ന് കോടി പേര്‍ തൊഴിലിനായി അലഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-24 വര്‍ഷത്തില്‍ നാല് കോടിയില്‍ അധികം പേര്‍ തൊഴില്‍ മേഖലയില്‍ ഇറങ്ങും. ഇവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഏഴു കോടിയുടെ കണക്ക്. രാഷ്ട്രീയമായി ഇച്ഛാശക്തിയുണ്ടെങ്കില്‍ മാത്രമേ ഇത് നടപ്പിലാക്കാനാവൂ എന്ന മുന്നറിയിപ്പും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. പൊതു മേഖലാ സംരംഭകത്വം തൊഴില്‍ സാഹചര്യം ഉണ്ടാക്കുന്ന രീതിയിലേക്ക് മാറ്റേണ്ടി വരും. ഇതിനായി ജോബ് തന്ത്ര എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

മിനിമം വേതനം ഉറപ്പ് വരുത്തുമെന്ന രാഹുലിന്റെ പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്. പക്ഷേ യുവാക്കളാണ് പാര്‍ട്ടിയുടെ നട്ടെല്ലെന്ന് രാഹുല്‍ പറയുന്നു. അവരെ ലക്ഷ്യമിട്ടാണ് ഈ വാഗ്ദാനം. മോദിയെന്ന നേതാവില്‍ യുവാക്കള്‍ വിശ്വസിക്കുന്നുണ്ട്. ഈ പ്രഖ്യാപനത്തോടെ അത് തകരാന്‍ തുടങ്ങും. തൊഴില്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന മേഖലയാണ് രാഹുല്‍ ഇതിനായി ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖല, പ്രകൃതി വിഭവങ്ങളുടെ പുനരുദ്ധീകരണം, നിര്‍മാണ മേഖല, അടിസ്ഥാന സൗകര്യ വികസന മേഖല, ചെറുകിട വ്യാപാര-സേവന മേഖലകള്‍ എന്നിവയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

പ്രിയങ്കയുടെ ലക്ഷ്യം മോദിയും യോഗിയും; കിഴക്കന്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ പ്രിയങ്കപ്രിയങ്കയുടെ ലക്ഷ്യം മോദിയും യോഗിയും; കിഴക്കന്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ പ്രിയങ്ക

"ഗാന്ധിവധം ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെ ആവര്‍ത്തിക്കുമായിരിക്കും" ഫേസ്ബുക്ക് കുറിപ്പ്

English summary
unemployment in india at 45 year high after demonitisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X