രാജ്യത്ത് ആദ്യം; ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ പാസായി
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് ഉത്തരാഖണ്ഡില്‍ പാസായി. മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധമിയാണ് ബില്‍ ചൊവ്വാഴ്ച്ച മേശപ്പുറത്ത് വെച്ചിരുന്നത്. മതപരമായ വ്യക്തിനിയമങ്ങള്‍ അടക്കം മാറ്റിയെഴുതുന്നതാണ് ഏകീകൃത സിവില്‍ കോഡ. പാരമ്പര്യ സ്വത്ത്, വിവാഹബന്ധങ്ങള്‍ എന്നിവയില്‍ അടക്കം ഏകീകൃത നിയമമായിരിക്കും ഇനി ഉത്തരാഖണ്ഡിലുണ്ടാവുക.
അതേസമയം ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് ആദ്യം നടപ്പാക്കുന്ന സംസ്ഥാനമായും ഇതോടെ ഉത്തരാഖണ്ഡ് മാറിയിരിക്കുകയാണ്. ഭരണഘടനയില്‍ അനുസൃതമായിട്ടാണ് ബില്‍ തയ്യാറാക്കിയതെന്ന് ധമി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനാ ശില്‍പ്പികള്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സമയത്ത് ആര്‍ട്ടിക്കിള്‍ 44 പ്രകാരം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാമെന്ന് പറയുന്നുണ്ട്.

ആളുകള്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ട്. ഭരണഘടനയില്‍ അധിഷ്ഠിതമായിട്ടാണ് ഈ ബില്‍ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത്. പാര്‍ട്ടിയുടെ പ്രകടനപത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും നിയമം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്യുന്നത് ഈ നിയമപ്രകാരം നിര്‍ബന്ധമാകും. വിവാഹവും, ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലും അടക്കം ഇവ മാറ്റം കൊണ്ടുവരും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് ബന്ധം ആരംഭിച്ച ശേഷമുള്ള കാലയളവാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങേണ്ടി വരും.
ശൈശവ വിവാഹത്തിനും സമ്പൂര്‍ണ നിരോധനം ബില്ലില്‍ ഉണ്ട്. വിവാഹ മോചനത്തിനും സംസ്ഥാനത്ത് ഉടനീളം ഏകീകൃത സ്വഭാവമുണ്ടാകും. എല്ലാ മതത്തിലുള്ള സ്ത്രീകള്‍ക്കും പരമ്പരാഗത സ്വത്തിന് തുല്യ അവകാശമാണ് ഉണ്ടാവും. എല്ലാ മതവിഭാഗത്തിലുള്ള സ്ത്രീകള്‍ക്കും വിവാഹ പ്രായം പതിനെട്ട് വയസ്സും പുരുഷന്മാര്‍ക്ക് 21 വയസ്സുമാണ്.
എല്ലാ മതവിഭാഗത്തിനും വിവാഹ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാവും. രജിസ്‌ട്രേഷന്‍ ഇല്ലാത്ത യൂണിയനുകള്‍ നടത്തുന്ന വിവാഹം അസാധുവാകും.അതേസമയം മുസ്ലീം സംഘടനകളെല്ലാം ബില്ലിനെ എതിര്‍ത്തിട്ടുണ്ട്. ഇത്തരമൊരു നിയമം തന്നെ ആവശ്യമില്ല. ചില വിഭാഗങ്ങളെ ഈ നിയമം ബാധകമായിരിക്കില്ല എന്ന് പറയുമ്പോള്‍ എവിടെയാണ് ഏകീകൃത സ്വഭാവം.
യുസിസി എന്നാല്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം കൊണ്ടുവരുന്നതാണെന്നും, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം റഷീദ് ഫരംഗി മഹാലി പറഞ്ഞു. ശരിയ നിയമത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും മുസ്ലീങ്ങള്‍ക്ക് വരുത്താനാവില്ലെന്ന് ജമിഅത്ത് ഉലമ വ്യക്തമാക്കി.












Click it and Unblock the Notifications