Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസമാണ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. അതിന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടാനാണ് സാധ്യത.

ഇവര്‍ ഏക സിവില്‍ കോഡില്‍ പലരില്‍ നിന്നായി അഭിപ്രായം തേടും. അതിന് ശേഷം നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച ശേഷമായിരിക്കും പൂര്‍ണമായ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് സൂചനയുണ്ട്.കഴിഞ്ഞ ദിവസം പേര്‍സണല്‍, പബ്ലിക് ഗ്രീവന്‍സസ്, നീതി-ന്യായ വകുപ്പ് എന്നിവയുടെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി നിയമ മന്ത്രാലത്തിന്റെയും, നിയമ കമ്മീഷന്റെയും, പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു.

parliament

ഏകീകൃത സിവില്‍ കോഡില്‍ വിവിധ കക്ഷികളുടെ അഭിപ്രായം അറിയുന്നതിനായി നിയമ പാനല്‍ അടുത്തിടെ നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനാണ് ഇവരെ വിളിച്ച് വരുത്തിയത്. ഇവരുടെ അഭിപ്രായങ്ങള്‍ എന്താണെന്ന് നിയമ-പേഴ്‌സണല്‍ മന്ത്രാലയങ്ങളുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചോദിച്ചറിയും. വ്യക്തി നിയമങ്ങളുടെ പുനപ്പരിശോധനയുടെ ഭാഗമായി ഇത്തരം അഭിപ്രായങ്ങള്‍ തേടാന്‍ മന്ത്രാലയങ്ങള്‍ക്ക് സാധിക്കും. ജൂലായ് മാസത്തിലെ മൂന്നാം ആഴ്ച്ചയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ സമ്മേളനം നടക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+