കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: 11000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മാണം 2021ല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ദേശീയ പാതയുടെ നിര്‍മാണം ഈ വര്‍ഷം റെക്കോര്‍ഡ് തരത്തിലായിരിക്കും. വന്‍ പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയത്. 11000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മാണമാണ് നടത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രഖ്യാപനം കൊണ്ട് ലക്ഷ്യമിട്ടത്. തമിഴ്‌നാട്ടില്‍ 3500 കിലോ മീറ്റര്‍ ദേശീയ പാതയും കേരളത്തില്‍ 65000 കോടി ചെലവിട്ട് 1100 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും. ബംഗാളില്‍ 95000 കോടി ചെലവിട്ട് 675 കിലോ മീറ്റര്‍ ദേശീയ പാതയും, അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും.

1

സാമ്പത്തിക ഇടനാഴികളെ പ്രോത്സാഹിപ്പിക്കാന്‍ റോഡുകളുടെ വികസനം അത്യാവശ്യമാണ്. അതുകൊണ്ട് ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ 5.54 കോടി രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രിപറഞ്ഞു. റെയില്‍വേക്കായി 1.10 ലക്ഷം കോടിയും അനുവദിച്ചു. ദീര്‍ഘകാല ചെലവുകള്‍ക്കാണ് ഇതില്‍ 1.7 ലക്ഷം കോടിയും ഉപയോഗിക്കുക. പുതിയ ആരോഗ്യ സ്‌കീമും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 64180 കോടിയും പ്രഖ്യാപിച്ചു. അതേസമയം പൊതു ജന ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ അത്തരം ബ സ്സുകള്‍ക്ക് 18000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം ഊര്‍ജ മേഖലയ്ക്കായി 3.05 കോടി രൂപയും ധനമന്ത്രി പ്രഖ്യാപിച്ചു. ഗ്യാസ് വിതരണ ശൃംഖലയിലേക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 100 നഗരങ്ങള്‍ കൂടി വരുമെന്ന് ധനമന്ത്രിപറഞ്ഞു. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. കേരളത്തില്‍ റോഡ് വികസനത്തിന് 65000 കോടി മധുര - കൊല്ലം ഹൈവേയ്ക്ക് തുക വകയിരുത്തും. അന്തരീക്ഷ മലിനീകരണം തടയാന്‍ 2217 കോടിയും, സ്വച്ഛ്ഭാരതിന് അഞ്ച് വര്‍ഷത്തേക്ക് 1,41,678 കോടിയും വകയിരുത്തി. ആരോഗ്യ മോഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137% വര്‍ധനയാണ് ഇത്തവണ ബജറ്റില്‍ ഉണ്ടായിരിക്കുന്നത്.

Recommended Video

cmsvideo
Nirmala seetharaman announced thousand crores for kochi metro

English summary
Union Budget 2021; nirmala sitharamn announces 11000 km of national highway will complete this year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X