സാലറിയും വിരമിക്കല്‍ സമ്പാദ്യവും വീട്ടിലെത്തുന്നത് കുറയും, ബജറ്റിനൊപ്പം വേജ് കോഡും കൂടി വന്നാല്‍....
ദില്ലി: കേന്ദ്ര ബജറ്റ് ജനപ്രിയമാണെന്ന് പറയുന്നുണ്ടെങ്കില്‍ പ്രശ്നങ്ങള്‍ സാധാരണക്കാരനെ കാത്തിരിക്കുന്നുണ്ടെന്ന് വ്യക്തം. ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ തിരിച്ചടിയാണ് ബജറ്റ് നല്കാന് പോകുന്നത്. പുതിയ വേതന കോഡും ഒപ്പം ബജറ്റിലെ നയങ്ങളും കൂടി നടപ്പാക്കുന്നതോടെ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് വീട്ടിലെത്തുന്ന തുകയില്‍ കുറവ് വരും. അതോടൊപ്പം വിരമിക്കലിന് ശേഷം ലഭിക്കുന്ന തുകയെയും ഇത് ബാധിക്കും. പ്രൊഫിണ്ടന്റ് ഫണ്ടുകളിലെ നിക്ഷേപം നികുതി രഹിതമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്. രണ്ടരലക്ഷം വരെയാണ് പരിധി.

പിഎഫ് സാധാരണക്കാരന്റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗമാണ്. നേരത്തെ ഇത്തരം നിക്ഷേപങ്ങള്‍ നികുതി രഹിതമായിരുന്നു. ഇത്ര തുക വരെ എന്ന കണക്കും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് ഏഴര ലക്ഷം വരെ എന്ന് നിജപ്പെടുത്തി. ഇപ്പോള്‍ രണ്ടര ലക്ഷത്തിന് മുകളില്‍ വരുന്ന സ്കീമുകള്‍ക്ക് ഈ പണം പിന്‍വലിക്കുന്ന സമയത്ത് നികുതി അടയ്ക്കേണ്ടി വരും. ഇതിന് പുറമേ കോഡ് ഓഫ് വേജസ് പ്രകാരം ഒരു ജീവനക്കാരന്റെ പിഎഫിലേക്കുള്ള വിഹിതം വര്‍ധിക്കുകയും ചെയ്യും. ഇത് കൈയ്യില്‍ കിട്ടുന്ന കാശില്‍ കുറവുണ്ടാക്കും. നേരത്തെ ശമ്പള നയം പാര്‍ലമെന്റ് പാസാക്കിയതാണ്.
യഥാര്‍ത്ഥത്തില്‍ പിഎഫില്‍ നിന്നുള്ള വരുമാനവും അതോടൊപ്പം പിഎഫിലേക്ക് നല്‍കേണ്ടി വരുന്ന തുകയും കൂടും. ഇതെല്ലാം മധ്യവര്‍ഗത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ്. ബേസിക്ക് തുക വര്‍ധിപ്പിക്കുക മാത്രമാണ് ഇനി തൊഴില്‍ ദാതാക്കളുടെ മുന്നിലുള്ള വഴി. ഇതിലൂടെ രണ്ട് തൊഴില്‍ ദാതാക്കളുടെയും തൊഴിലാളിയുടെയും പിഎഫ് വിഹിതം ഒരുപോലെ ഇടിയും. അതായത് ഒരു ലക്ഷം വാങ്ങുന്ന വ്യക്തിക്ക് സാധാരണ 20000 രൂപ പിഎഫിലേക്ക് നല്‍കണമായിരുന്നു. ഇപ്പോഴത് 25000 ആയി വര്‍ധിക്കും. അങ്ങനെ നോക്കുമ്പോള്‍ ഒരാളുടെ പിഎഫ് ശതമാനം വര്‍ഷത്തില്‍ രണ്ടരലക്ഷത്തിന് മുകളില്‍ വരും. അതിന് നികുതിയും നല്‍കേണ്ടി വരും.
ഇതോടെ കൈയ്യില്‍ ലഭിക്കുന്ന തുകയും അയാളുടെ സമ്പാദ്യവും ഒരുപോലെ കുറയും. ബജറ്റും പുതിയ വേതന നയവും ഒരുപോലെ ജനദ്രോഹപരമായി മാറുകയാണ്. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ വേതന നയം വരിക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റാണ് നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചതെങ്കിലും സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനും വലിയ തിരിച്ചടിയാണ് ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. ശമ്പളം കൈയ്യില്‍ കിട്ടുന്നത് കുറവ് വന്നാല്‍ അത് ചെലവഴിക്കലിനെ ബാധിക്കും. അതിലുപരി വിപണിയെയും അത് പ്രതികൂലമായി ബാധിക്കും. ധനമന്ത്രിയുടെ ദീര്‍ഘവീക്ഷണമില്ലായ്മ കൂടിയാണിത്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications