കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2023: വ്യോമഗതാഗത മേഖല ഉണരും, രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍

2014 വരെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 47 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 147 ആയി ഉയര്‍ന്നു.

Google Oneindia Malayalam News
airport

ദില്ലി: രാജ്യത്തെ വിമാനയാത്ര മേഖലയില്‍ നിര്‍ണായക പ്രഖ്യാപനങ്ങളാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചത്. എയര്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. 50 അധിക വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, വാട്ടര്‍ എയറോഡ്രോമുകള്‍, അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ എന്നിവ നവീകരിച്ച് വ്യോമഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

50 അധിക വിമാനത്താവളങ്ങള്‍

50 അധിക വിമാനത്താവളങ്ങള്‍

പുതിയ പ്രഖ്യാപനത്തോടെ രാജ്യത്തുടനീളമുള്ള പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഉഡാന്‍ പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങളാണ് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 50 അധിക വിമാനത്താവളങ്ങള്‍, എയറോഡ്രോമുകള്‍, ഹെലിപാഡുകള്‍, ജലപാതകള്‍ എന്നിവ നിര്‍മ്മിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

75000 കോടിയുടെ നിക്ഷേപം

75000 കോടിയുടെ നിക്ഷേപം

ഇതുകൂടാതെ തുറമുഖങ്ങള്‍, കല്‍ക്കരി, ഉരുക്ക്, രാസവളം, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കായുള്ള ഗതാഗത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വകാര്യ നിക്ഷേപങ്ങളില്‍ നിന്ന് 15000 കോടി ഉള്‍പ്പടെ 75000 കോടിയുടെ നിക്ഷേപത്തോടെയാണ് അവ മുന്‍ഗണന ക്രമത്തില്‍ ഏറ്റെടുക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉഡാന്‍ വിമാനങ്ങള്‍ ഏകദേശം 1.15 കോടി ആളുകള്‍ക്ക് യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്.

147 വിമാനത്താവളങ്ങള്‍

147 വിമാനത്താവളങ്ങള്‍

അതേസമയം, രാജ്യത്തിന്റെ വ്യോമയാന മേഖല അതിവേഗം വളരുകയാണെന്ന് പാര്‍ലമെന്റിലെ ആദ്യ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞിരുന്നു. 2014 വരെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 47 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 147 ആയി ഉയര്‍ന്നു.

സിവില്‍ ഏവിയേഷന്‍ മേഖല

സിവില്‍ ഏവിയേഷന്‍ മേഖല

ഇന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വ്യോയാന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഒന്നാണ് ഉഡാന്‍ പദ്ധതിയെന്നും രാഷ്ട്രപതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ മേഖലയ്ക്ക് ''വലിയ സാധ്യതകള്‍'' ഉണ്ടെന്ന് സാമ്പത്തിക സര്‍വേ അവകാശപ്പെട്ടു,

റെയില്‍വെ വികസനം

റെയില്‍വെ വികസനം

അതേസമയം, റെയില്‍വെ വികസനത്തിനായും സുപ്രധാന പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേയ്ക്കായി 2.4 ലക്ഷം കോടിയാണ് നീക്കിവച്ചിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ച തുകയില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിത്. രാജ്യത്തെ 50ഓളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് വികസനം നടത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

വിനോദ സഞ്ചാരം

വിനോദ സഞ്ചാരം

ആഭ്യന്തര- രാജ്യാന്തര വിനോദ സഞ്ചാരികള്‍ക്ക് പാക്കേജിന്റെ ഭാഗമായി ഇവ സന്ദര്‍ശിക്കാവുന്ന തരത്തിലാകും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുക. കൂടാതെ രാജ്യത്ത് 157 ഓളം നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. വിദ്യാഭ്യാസ മേഖലയിലും വലിയ പ്രഖ്യാപനങ്ങളുള്ള ബജറ്റാണ് ഇത്തവണത്തേത്. യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് തുക നേരിട്ട് അക്കൗണ്ട് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്.

വിനോദ സഞ്ചാരം

വിനോദ സഞ്ചാരം

ആഭ്യന്തര- രാജ്യാന്തര വിനോദ സഞ്ചാരികള്‍ക്ക് പാക്കേജിന്റെ ഭാഗമായി ഇവ സന്ദര്‍ശിക്കാവുന്ന തരത്തിലാകും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുക. കൂടാതെ രാജ്യത്ത് 157 ഓളം നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. വിദ്യാഭ്യാസ മേഖലയിലും വലിയ പ്രഖ്യാപനങ്ങളുള്ള ബജറ്റാണ് ഇത്തവണത്തേത്. യുവാക്കള്‍ക്ക് സ്റ്റൈപ്പന്‍ഡ് തുക നേരിട്ട് അക്കൗണ്ട് ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്.

ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസം

രാജ്യത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന മൂന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ അഗ്രി സ്റ്റാട്ടപ്പുകള്‍ സ്ഥാപിക്കും. നാഷണല്‍ ചൈല്‍സ് ട്രെസ്റ്റിന്റെയും ചില്‍ഡ്രന്‍സ് ബുക്ക് ട്രെസ്റ്റിന്റെയും അടക്കമുള്ള അക്കാദമിക് ഇതര പുസ്തകങ്ങള്‍ എന്‍ ജി ഒ സഹകരണത്തോടെ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

English summary
Union Budget 2023: Aviation sector will wake up and 50 new airports in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X