Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2024; ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനമായി നിശ്ചയിച്ച് സർക്കാർ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ലക്ഷ്യം മെച്ചപ്പെടുത്തിയതിന് ശേഷം അടുത്ത സാമ്പത്തിക വർഷത്തിലും സാമ്പത്തിക ഏകീകരണ പാതയിൽ തുടരാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2025 സാമ്പത്തിക വർഷത്തിൽ 5.1 ശതമാനം ധനക്കമ്മിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കൂടാതെ മൊത്ത വായ്‌പകൾ 14.13 ലക്ഷം കോടി രൂപയായി കണക്കാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഇടക്കാല ബജറ്റ് അവതരണ പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ബജറ്റ് എസ്‌റ്റിമേറ്റായ 5.9 ശതമാനത്തേക്കാൾ മെച്ചപ്പെട്ടതാണ് നടപ്പ് സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ധനക്കമ്മി 5.8 ശതമാനമായി കുറഞ്ഞത്.

nirmalabudget2024gdp

26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി 4.5 ശതമാനത്തിൽ താഴെയെത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സർക്കാരിന്റെ ഒരു വർഷത്തെ വരവും ചെലവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി എന്നറിയപ്പെടുന്നത്. ഇത് 2023-24 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 5.8 ശതമാനമാണ്. നേരത്തെ ഇത് 5.9 ശതമാനം ആയിരിക്കുമെന്നാണ് കരുതിയിരുന്നത്.

എന്നാൽ ഇതിൽ നേരിയ കുറവുണ്ടായത് സർക്കാരിന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഇതിന്റെ വെളിച്ചത്തിലാണ് 2025 സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ജിഡിപിയുടെ 5.1 ശതമാനം ആക്കാനുള്ള ലക്ഷ്യം സർക്കാർ മുന്നോട്ട് വച്ചത്. കൂടാതെ ഇതിൽ നിന്ന് ഒരുപടി കൂടി കടന്ന് 2025-26 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയായി കുറയ്ക്കുകയാണ് കേന്ദത്തിന്റെ ലക്ഷ്യം.

കൊവിഡ് മഹാമാരിയുടെ കാലത്ത് വർദ്ധിച്ച വികസനവും ക്ഷേമവുമായി ബന്ധപ്പെട്ട ചെലവുകളും കാരണം ധനക്കമ്മി 2020 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.8 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായി ഉയർന്നിരുന്നു. ഇവിടെ നിന്നാണ് കഴിഞ്ഞ വർഷങ്ങളിൽ ധനക്കമ്മി കുറച്ചുകൊണ്ടുവന്നത്. രാജ്യത്തിൻ്റെ വളർച്ചയും അഭൂതപൂർവമായ വികസനവും മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ അടുത്ത തലമുറ പരിഷ്‌കാരങ്ങൾ ആരംഭിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഈ സാമ്പത്തിക വർഷത്തിലെ ചെലവ് 44.90 ലക്ഷം കോടി രൂപയായാണ് സർക്കാർ കണക്കാക്കുന്നത്. പ്രത്യക്ഷ നികുതി വരുമാനം കൂടിയിട്ടുണ്ട്. 27.56 ലക്ഷം കോടിയാണ് 2023-24ലെ പ്രത്യക്ഷ നികുതി വരുമാനം. ജിഎസ്‌ടി നടപടികൾ ലഘൂകരിച്ചുവെന്നും ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+