Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; കൃഷി, തൊഴിൽ ഉൾപ്പടെ ഒൻപത് മേഖകളിൽ ഊന്നി പ്രഖ്യാപനം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ഒൻപത് മുൻഗണനാ വിഭാഗങ്ങൾ ഏതൊക്കെയെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കൃഷി, നഗരവികസനം, ഊർജമേഖല എന്നിങ്ങനെ സുപ്രധാന മേഖലകൾക്ക് മുൻഗണന നൽകിയാവും ബജറ്റ് പ്രഖ്യാപനങ്ങളെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

കൃഷി, തൊഴിൽ, മാനവ വിഭവശേഷി വികസനവും സാമൂഹികനീതിയും, നിർമ്മാണവും സേവനവും, നഗരവികസനം, ഊർജം, നവീകരണവും ഗവേഷണ വികസനവും, അടുത്ത തലമുറ പരിഷ്‌കാരങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിൽ ഊന്നിയാവും ബജറ്റ് പ്രഖ്യാപനങ്ങളെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചത്.

nirmalabudget2024

അതിൽ തന്നെ രാജ്യത്തിന്റെ നട്ടെല്ലായ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി എന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കൂടാതെ നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യ വികസനം നടപ്പാക്കാനും സർക്കാർ ഒരുങ്ങുകയാണ്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിക്കുന്നത്. മേഖലയിൽ ഒന്നാകെ 1.84 ലക്ഷം കോടി രൂപയുടെ സ്‌കീമുകളാണ് കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

കൂടാതെ സഹകരണ മേഖലയും സർക്കാർ കാര്യമായി പരിഗണിച്ചിട്ടുണ്ട്. നാഷണല്‍ കോ ഓപ്പറേഷന്‍ പോളിസി നിലവില്‍ വരുമെന്നാണ് പ്രഖ്യാപനം. കൂടാതെ ചെറുകിട സംരംഭങ്ങൾക്ക് കരുത്ത് പകരുക ലക്ഷ്യമിട്ട് മുദ്ര ലോൺ വായ്‌പാ തുകയായി ഇരട്ടിയാക്കുകയും ചെയ്‌തിട്ടുണ്ട്‌. നിലവിൽ പത്ത് ലക്ഷം രൂപയുണ്ടായിരുന്ന വായ്‌പ തുക ഇരുപത് ലക്ഷമാക്കി ഉയർത്താനാണ് തീരുമാനം.

അതിന് പുറമെ ആദായ നികുതിയിൽ സമഗ്ര പരിഷ്‌കാരവും ധനമന്ത്രി പ്രഖ്യാപിച്ചു. ആദായ നികുതിയിൽ വിദേശ സ്ഥാപനങ്ങൾക്കുളള കോർപറേറ്റ് നികുതി 35 ശതമാനം ആയി കുറച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി സ്വീകരിക്കില്ല. കൂടാതെ ആദായ നികുതി ഇളവിനുള്ള പരിധി 7.5 ലക്ഷമാക്കി ഉയർത്തുകയും ചെയ്‌തു.

തന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് ആണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്, രണ്ടാം മോദി സർക്കാരിന്റെ അഞ്ച് സമ്പൂർണ ബജറ്റുകളും ഇടക്കാല ബജറ്റും ഉൾപ്പെടെ അവതരിപ്പിച്ച നിർമ്മല സീതാരാമൻ ഈ കണക്കിൽ മൊറാർജി ദേശായിയെ മറികടന്ന് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കുക എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+