Get Updates
Get notified of breaking news, exclusive insights, and must-see stories!

Budget 2024: കേന്ദ്ര ബജറ്റ്; അടൽ പെൻഷൻ യോജനയിൽ നിർണായക നീക്കവുമായി സർക്കാർ, തുക ഉയർത്തുമോ ?

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇക്കുറി വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ലെന്നാണ് കേന്ദ്ര സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ വലിയ രീതിയിലുള്ള നികുതി ഇളവുകളോ, വൻകിട പദ്ധതികളോ ഒന്നും പ്രഖ്യാപനത്തിൽ ഉണ്ടാവില്ലെന്ന് സാരം.

എന്നാൽ ഇടക്കാല ബജറ്റിൽ അടൽ പെൻഷൻ യോജനയിൽ കേന്ദ്രം ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അടൽ പെൻഷൻ യോജന പ്രകാരം കേന്ദ്രം മിനിമം പെൻഷൻ തുക വർധിപ്പിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. ഇത് പ്രധാനമായും രാജ്യത്തെ അസംഘടിത തൊഴിലാളികൾക്ക് ആയിരിക്കും പ്രയോജനം ചെയ്യുക.

union budget 2024

"ഞങ്ങൾ ഈ നിർദ്ദേശം പരിഗണിക്കുന്നുണ്ട്. ഇടക്കാല ബജറ്റിലോ അതിന് പുറത്തോ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്" ഒരു സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

അടൽ പെൻഷൻ യോജന (എപിവൈ) 1,000 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിൽ പ്രതിമാസ വരുമാന പരിധിയുള്ള സർക്കാർ സ്പോൺസർ ചെയ്യുന്ന ഗ്യാരണ്ടീഡ് പെൻഷൻ പദ്ധതിയാണ്. നിലവിൽ 5000 രൂപയാണ് പരമാവധി പ്രതിമാസ പെൻഷൻ തുക. 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും എപിവൈയിൽ ചേരാൻ അർഹതയുണ്ട്.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) പദ്ധതി പ്രകാരം ഉറപ്പുനൽകുന്ന പെൻഷൻ തുക ഉയർത്താൻ കേന്ദ്രത്തോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. കാരണം, നിലവിലെ തുക പദ്ധതിയിലേക്ക് ചേരാൻ സാധ്യതയുള്ള സബ്‌സ്‌ക്രൈബർമാരെ ആകർഷിക്കുന്നതല്ല എന്നതാണ് വിലയിരുത്തൽ.

പരമാവധി പ്രതിമാസ പെൻഷൻ തുക 5,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തണമെന്ന് പിഎഫ്ആർഡിഎ ചെയർമാൻ ദീപക് മൊഹന്തി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി കണക്കിലെടുത്തവും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്തിമ തീരുമാനം.

2023ൽ പെൻഷൻ പദ്ധതികളിൽ 97 ലക്ഷം പുതിയ വരിക്കാരെ ചേർത്തതായി മൊഹന്തി പറഞ്ഞു, 2023 ഡിസംബർ 31 വരെ മൊത്തം വരിക്കാരുടെ എണ്ണം 7.03 കോടിയാണ്. മൊത്തം വരിക്കാരിൽ 5.3 കോടി വരിക്കാർ അടൽ പെൻഷൻ യോജനയിൽ നിക്ഷേപിച്ചു. ഡിസംബർ 31 ലെ കണക്കനുസരിച്ച് 33,034 കോടി രൂപയായിരുന്നു ആകെ വിപണി മൂല്യം. എന്തായാലും ബജറ്റിൽ ഇക്കാര്യം മുഖ്യ പരിഗണനയിൽ തന്നെ ഉണ്ടെന്നാണ് ലഭ്യമായ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+