Get Updates
Get notified of breaking news, exclusive insights, and must-see stories!

Budget 2024: 'വനിതാ കർഷകർക്ക് 12000, കർഷകർക്ക് 9000 രൂപ ധനസഹായം'; ബജറ്റിൽ ഒരുങ്ങുന്നത് വമ്പൻ പ്രഖ്യാപനങ്ങൾ...

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങളെന്ന് സൂചന. സർക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളിൽ ഒന്നായ പിഎം കിസാൻ സ്‌കീം പ്രകാരം നിലവിൽ ലഭിക്കുന്ന ധനസഹായം ഉയർത്താനാണ് ആലോചന.

പ്രതിവർഷം നൽകുന്ന ധനസഹായമായ 8000 രൂപ അല്ലെങ്കിൽ 9000 രൂപ ആയി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. കൂടാതെ വനിതാകർഷകർക്ക് പ്രതിവർഷം 10,000 രൂപ മുതൽ 12,000 രൂപ വരെ നൽകുന്നത് പരിഗണനയിൽ ഉണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കുന്ന പൊതുബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഫെബ്രുവരി ഒന്നിനാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക.

farmers

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിലാണ് കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ സഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഏതാണ്ട് 11 കോടിയിലധികം കർഷകർക്ക് ഇതിലൂടെ സർക്കാരിന്റെ സഹായം ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വലിയ രീതിയിൽ ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

ഇക്കാരണത്താലാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ സ്വാധീനിക്കാൻ തുക വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. വലിയ രീതിയിൽ വിവാദമാവുകയും, പിന്നീട് പിൻവലിക്കുകയും ചെയ്‌ത കാർഷിക ബിൽ കർഷകരെ മോദി സർക്കാരിൽ നിന്നകറ്റി എന്ന വിലയിരുത്തൽ ഇതിനിടയിൽ ഉയർന്നു വന്നിട്ടുണ്ട്. ഇത് കൂടി പരിഗണിച്ചാവും അന്തിമ തീരുമാനം.

പ്രതിവർഷം പദ്ധതിയുടെ ഭാഗമായി നൽകുന്ന 6000 രൂപ എന്നത് ഉയർത്തണം എന്ന് തന്നെയാണ് സർക്കാർ ഇതിന് കാണുന്ന പോംവഴി. ധനസഹായത്തെ 8000 രൂപയായോ അല്ലെങ്കിൽ 9000 രൂപയായോ ഉയർത്തിയേക്കും എന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമായ വ്യവരം.. 8000 രൂപയാണ് അനുവദിക്കുന്നതെങ്കിൽ നാല് ഘഡുക്കളായി 2000 രൂപ വീതം നൽകാനാവും ബജറ്റിൽ തീരുമാനിക്കുക.

മറിച്ച് ധനസഹായം 9000 രൂപയായി ഉയർത്തുകയാണെങ്കിൽ ഇത് മൂന്ന് ഘഡുക്കളായി 3000 രൂപ വീതം നൽകും. കൂടാതെ രാജ്യത്തെ വനിതാ കർഷകർക്ക് മെച്ചപ്പെടുത്തും, കൂടുതൽ ഉയർന്നതുമായ സാമ്പത്തിക സഹായം നൽകാനാണ് സർക്കാർ ആലോചന. ഇവർക്ക് 10,000 രൂപ മുതൽ 12,000 രൂപ വരെ പ്രതിവർഷം നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബജറ്റിൽ മറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും എന്നാണ് സൂചന. ഉജ്ജ്വല, ജൽ ജീവൻ മിഷൻ, പിഎം കിസാൻ, സ്വച്ഛ് ഭാരത് എന്നീ ക്ഷേമ പദ്ധതികളിൽ ഊന്നിയാവും ബജറ്റ് മുന്നോട്ട് പോവുകയെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+