Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; കൂടുതൽ തുക വകയിരുത്തുമെന്ന പ്രതീക്ഷയിൽ വിദ്യാഭ്യാസ മേഖല, സാധ്യതകൾ ഇതൊക്കെ...

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റിനായി കാത്തിരിക്കുകയാണ് രാജ്യം. രണ്ടാം മോദി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപേ നടക്കുന്ന അവസാന ബജറ്റ് ആണിത്. അതുകൊണ്ട് തന്നെ അവർക്ക് ചില പരിമിതകളുമുണ്ടെന്ന് സാരം. എല്ലാവർക്കും അറിയാവുന്നത് പോലെ സമ്പൂർണ ബജറ്റല്ല അവതരിപ്പിക്കുന്നത്, ഇതൊരു ഇടക്കാല ബജറ്റാണ്.

എങ്കിലും ചില മേഖലകൾ വലിയ പ്രതീക്ഷയോടെയാണ് ഇതിനെ ഉറ്റുനോക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിദ്യാഭ്യാസ മേഖല. അതിന്റെ പ്രധാന കാരണം കഴിഞ്ഞ വർഷങ്ങളിൽ ഈ മേഖലയ്ക്ക് വേണ്ടി സർക്കാർ വകയിരുത്തിയ വിഹിതം തന്നെയാണ്. മറ്റ് മേഖകളിൽ നിന്ന് വ്യത്യസ്‌തമായി ഓരോ ബജറ്റ് കഴിയുന്തോറും ഈ മേഖലയുടെ വിഹിതം ഗണ്യമായി വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കാറുണ്ട്.

 educationalsectorbudget

2023-24 സാമ്പത്തിക വർഷത്തിൽ, വിദ്യാഭ്യാസ മേഖലയ്ക്ക് 2022-23 സാമ്പത്തിക വർഷത്തിൽ ലഭിച്ച ബജറ്റ് വിഹിതമായ 1.04 കോടി രൂപയിൽ നിന്ന് 1.12 ലക്ഷം കോടി രൂപയോളമാണ് അനുവദിച്ചത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന് 68,804 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിന് 44,094.62 കോടി രൂപയും സമഗ്ര ശിക്ഷാ അഭിയാന് (എസ്എസ്എ) 37,453 കോടി രൂപയുമാണ് ധനവകുപ്പ് വകയിരുത്തിയത്. ഇത്തവണത്തെ സാധ്യതകൾ എന്തൊക്കെ ആണെന്ന് നമുക്ക് പരിശോധിക്കാം.

2025ഓടെ എഡ്-ടെക് വ്യവസായം 4 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായ ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് വരാനിരിക്കുന്ന ബജറ്റ് മുൻഗണന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ വികസനം സർക്കാർ അജണ്ടയിൽ ഉണ്ടെന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്.

നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസത്തിലേക്കുള്ള ഒരു പ്രകടമായ മാറ്റം ഈ ബജറ്റിൽ ഉണ്ടാവാൻ ഇടയുണ്ട് എന്നതാണ് മറ്റൊരു സാധ്യത. പ്രത്യേകിച്ച് വികസനം താരതമ്യേന കുറഞ്ഞ പ്രദേശങ്ങളിൽ. ഇവിടെ മെച്ചപ്പെട്ട വിദ്യാഭ്യാസ പ്രവേശനത്തിനായി സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഊന്നൽ നൽകപ്പെടാനുള്ളസാധ്യതയുണ്ട്.

ഡിജിറ്റൽ വിദ്യാഭ്യാസ ഉള്ളടക്കത്തിലും, സേവനങ്ങളിലും ഈടാക്കുന്ന ചരക്കുസേവന നികുതി കുറയ്ക്കാനും, ഗവേഷണത്തിനും വികസനത്തിനുമുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിക്കുമെന്നാണ് വിദ്യാഭ്യാസ മേഖല പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 2030-ഓടെ മൊത്തം എൻറോൾമെന്റ് അനുപാതം 50 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ വായ്‌പകൾ കൂടുതൽ എളുപ്പത്തിൽ കിട്ടാനുള്ള നിർദ്ദേശങ്ങൾ ബജറ്റിന്റെ ഭാഗമാകുമെന്നും കരുതപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+