Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ കാർഷിക മേഖല, നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാവുമോ..?

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റിനായി കാത്തിരിക്കുകയാണ് എല്ലാവരും. വിവിധ മേഖകൾക്ക് ഊന്നൽ നൽകുന്ന ഇടക്കാല ബജറ്റാവും നിർമല സീതാരാമൻ അവതരിപ്പിക്കുക എന്ന റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഏറ്റവും പ്രതീക്ഷയോടെ ബജറ്റിനെ നോക്കി കാണുന്ന മേഖലകളിൽ ഒന്നാണ് കാർഷിക മേഖല.

പലപ്പോഴും ഇന്ത്യയിലെ വർധിച്ചുവരുന്ന ആവശ്യതകൾക്ക് അനുസരിച്ച വികസനം നടക്കാത്ത മേഖലകളിൽ ഒന്ന് കൂടിയാണിത് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. കാരണം രാജ്യത്തെ ഉപഭോഗ സംസ്‌കാരം കൂടുതൽ ശക്തിപ്പെടുകയും, ജനസംഖ്യ വർധിക്കുകയും ചെയ്‌തിട്ടും അടിസ്ഥാനപരമായി വലിയ വികസനങ്ങളൊന്നും ഈ മേഖലയിൽ നടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.

 agriculturalsector

എങ്കിലും പ്രതീക്ഷ നൽകുന്ന ചില മുന്നേറ്റങ്ങളും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. അത്യാധുനിക കാർഷിക സാങ്കേതിക വിദ്യകളുടെ വർധിച്ചുവരുന്ന ആശ്രയത്വവും കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്‌റ്റങ്ങൾ (ജിഐഎസ്), ഡ്രോണുകൾ, റിമോട്ട് സെൻസിംഗ് അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവയുടെ സഹായത്തോടെ ഒന്നായുള്ള പ്രവർത്തനം മേഖലയെ കുറിച്ചുള്ള ആശങ്കൾക്ക് ഒരുപരിധി വരെ തടയിടുന്ന സംഗതികളാണ്.

മേഖല നേരിടുന്ന ചില വെല്ലുവിളികളെ ബജറ്റ് അഭിസംബോധന ചെയ്യുമെന്ന് തന്നെയാണ് കർഷകരുടെ പ്രതീക്ഷ. ഭൂവുടമസ്ഥതയിലെ പ്രശ്‌നങ്ങൾ, കുറഞ്ഞ ഉൽപ്പാദനക്ഷമത, പരിമിതമായ യന്ത്രവൽക്കരണം, കുറഞ്ഞ മൂല്യവർദ്ധന അവസരങ്ങൾ, അപര്യാപ്‌തമായ വായ്‌പാ ലഭ്യത തുടങ്ങിയ വെല്ലുവിളികൾ മേഖലയുടെ വളർച്ചയ്ക്ക് തടസമാണ്.

എന്തൊക്കെയാണ് കാർഷിക മേഖലയുടെ പ്രതീക്ഷകൾ..?

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർഷിക രാജ്യമായിട്ടും ഇന്ത്യ ഇപ്പോഴും പല കാര്യങ്ങളിലും പിന്നിലാണ്. ഉത്പാദനത്തിൽ പല വികസിത രാജ്യങ്ങളും ഇന്ത്യയേക്കാൾ ഒരുപടി മുകളിലാണ് എന്നത് നമ്മൾ ചിന്തിക്കേണ്ട വസ്‌തുതയാണ്. ചൈനയൊക്കെ ഈ കാര്യത്തിൽ വൻ കുതിപ്പ് നടത്തുകയാണ്. ഈ സാഹചര്യത്തിൽ ഉത്പാദനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ഊന്നൽ നൽകേണ്ടതുണ്ട്.

കൃത്യമായ സംഭരണ സംവിധാനങ്ങളുടെ അപര്യാപ്‌തതയും മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. 16 ശതമാനം പഴങ്ങളും പച്ചക്കറികളും, 10 ശതമാനം എണ്ണക്കുരുക്കളും, 9 ശതമാനം പയർവർഗ്ഗങ്ങളും, 6 ശതമാനം ധാന്യങ്ങളും വിളവെടുപ്പിന് ശേഷമുള്ള ഘട്ടങ്ങളിൽ ഇന്ത്യയിൽ പ്രതിവർഷം പാഴാക്കപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബജറ്റിൽ സർക്കാർ തുക വകയിരുത്തിയാൽ അത് മുതൽക്കൂട്ടാകും.

മെച്ചപ്പെട്ട സാങ്കേതിക വിദ്യകളെ കാർഷിക മേഖലയുമായി ഇണക്കി ചേർക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശവും ബജറ്റിൽ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഈ മേഖലയുടെ അടിസ്ഥാന പരമായ കാര്യങ്ങളിൽ മാറ്റമുണ്ടാക്കാൻ കഴിയും എന്ന് തന്നെയാണ് ഇതുമായി ബന്ധമുള്ളവർ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+