ചൈനയെ മലർത്തിയടിക്കണം, പാകിസ്ഥാനെ വിരട്ടണം; ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് നീക്കിവെച്ചത് 6.8 ലക്ഷം കോടി
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. കാർഷിക, ധനകാര്യ, ഊർജ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കിട്ടിയ പങ്കിനെ കുറിച്ചുള്ള സംവാദങ്ങളും നടക്കുന്നുണ്ട്. എന്നാൽ അധികമാരും ശ്രദ്ധിക്കാത്ത, എന്നാൽ എല്ലാ ബജറ്റിലും കൃത്യമായി വലിയൊരു തുക തന്നെ നീക്കി വയ്ക്കുന്ന മേഖലയാണ് പ്രതിരോധം.
മാറിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും മറ്റ് വിഷയങ്ങളും പ്രതിരോധ മേഖലയിൽ നീക്കി വയ്ക്കുന്ന തുകയിൽ കാലാതീതമായ മാറ്റങ്ങൾ കൊണ്ട് വരാൻ സർക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ എത്തന്നെ ഏറ്റവും വലിയ പ്രതിരോധ ബജറ്റുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കണക്കെടുത്താൽ ചെറു രാജ്യങ്ങളുടെ ജിഡിപിയോളം വരുമിത്.

ഇത്തവണയും മോദി സർക്കാർ പ്രതിരോധ മേഖലയ്ക്ക് പണം അനുവദിക്കുന്നതിൽ ഒട്ടും പിശുക്ക് കാട്ടിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലയ്ക്കായി 6.8 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻ വർഷങ്ങളിലെ കണക്കുകൾ വച്ച് നോക്കുമ്പോൾ ബജറ്റിൽ ഈ ഇനത്തിൽ കാര്യമായ വർധന തന്നെയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ആകെ നീക്കി വച്ച തുകയിൽ സൈന്യത്തിന്റെ നവീകരണത്തിന് വേണ്ടിയുള്ള 1.8 ലക്ഷം കോടി രൂപയും ഉൾപ്പെടുന്നു. എങ്കിലും ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പ്രതിരോധ വിഹിതം എത്രെയെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.
വർധിച്ചുവരുന്ന ആഗോള സംഘട്ടനങ്ങളും അതിർത്തിയിലെ ഏറ്റുമുട്ടലുകളും സർക്കാരിനെ അവരുടെ പ്രതിരോധ ബജറ്റ് വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. പ്രാഥമികമായി നൂതന ഉപകരണങ്ങൾ നേടുന്നതിനും അപ്രതീക്ഷിത വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമാണ് ഫണ്ടുകൾ നീക്കിവയ്ക്കുന്നത്.
2024-25ലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 1.9 ശതമാനവും സർക്കാരിന്റെ ബജറ്റിന്റെ 13.45 ശതമാനവും പ്രതിരോധത്തിനാണ് വകയിരുത്തിയത്. ഇത് മേഖലയിലെ പ്രധാന എതിരാളികളായ പാകിസ്ഥാൻ, ചൈന എന്നിവരിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാൻ പ്രാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിക്കുന്നത്.
നിലവിൽ പാകിസ്ഥാന്റെ പ്രതിരോധ ബജറ്റ് 65,000 കോടി രൂപയ്ക്ക് മേലെയാണ് എന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാൾ വളരെ താഴെയാണ്. അത് ഇന്ത്യയുടെ സൈനിക ശേഷിയിലും നിങ്ങൾക്ക് കാണാവുന്നതാണ്. എന്നാൽ ചൈന ഇക്കാര്യത്തിൽ ഇന്ത്യയേക്കാൾ ഒരുപടി മുകളിലാണ് 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് അവരുടെ പ്രതിരോധ ബജറ്റ്. എങ്കിലും ഇന്ത്യ വർഷം തോറും ഈ അന്തരം കുറച്ചുകൊണ്ട് വരാനുള്ള ശ്രമത്തിലുമാണ്.
Download











Click it and Unblock the Notifications