Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ്; പ്രവാസികൾക്ക് സന്തോഷ വാർത്ത, പിഐഎസ് സ്‌കീം വഴി ഇനി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാം

ന്യൂഡൽഹി: വിദേശത്ത് താമസിക്കുന്നവർക്ക് ഇനി പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റ്മന്റ് സ്‌കീം (പിഐഎസ്) വഴി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാം. 2026-ലെ കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഈ നിർണായക പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ധനമന്ത്രിയുടെ ഒമ്പതാമത്തെ തുടർച്ചയായ ബജറ്റിലാണ് ഇതുണ്ടായത്.

ഇന്ത്യൻ ഓഹരി വിപണികൾക്ക് നിർണായക സമയത്താണ് ഈ പ്രഖ്യാപനം. രൂപയുടെ മൂല്യം ഇടിഞ്ഞതും നികുതി ശേഷിയുള്ള വരുമാനം കുറഞ്ഞതുമെല്ലാം വിദേശ നിക്ഷേപകരെ പിന്തിരിപ്പിച്ച സാഹചര്യമായിരുന്നു നിലവിൽ. 2025-ൽ 19 ബില്യൺ രൂപയും 2026 ജനുവരിയിൽ 4 ബില്യൺ രൂപയും വിദേശ നിക്ഷേപകർ പിൻവലിച്ചുവെന്നാണ് കണക്കുകൾ. ഈ ആശങ്കപരമായ സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ നീക്കം കൂടുതൽ നിക്ഷേപങ്ങൾ കൊണ്ട് വരാൻ സഹായകരമാവും എന്നുറപ്പാണ്.

stocksnirmalasitaraman

ഇനി മുതൽ പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റ്മന്റ് സ്‌കീം വഴി നോൺ-റെസിഡന്റ് ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും ആർബിഐ അംഗീകൃത പ്രത്യേക ബാങ്ക് അക്കൗണ്ട് വഴി ഇന്ത്യൻ ഓഹരികൾ വാങ്ങാനും വിൽക്കാനും സാധിക്കും. വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനവും കമ്പനിയിലെ മൊത്തം നിക്ഷേപം 10 ശതമാനവും ആണ്. നിക്ഷേപ ഫണ്ടുകൾ തിരികെ കൊണ്ടുപോകാനും നിയന്ത്രിത നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ പദ്ധതി സൗകര്യമൊരുക്കുന്നു.

2026-ലെ ബജെറ്റിൽ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ മറ്റ് നടപടികളും പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രവാസികളായ ഇന്ത്യക്കാർക്ക് നിക്ഷേപിക്കാവുന്ന വ്യക്തിഗത പരിധി 5 ശതമാനത്തിൽ നിന്ന് 10 ശതമാനം ആയി ഉയർത്തി. എല്ലാ പിആർഓഐകൾക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തിൽ നിന്ന് 24 ശതമാനം ആക്കി വർധിപ്പിച്ചു.

സിറ്റി ഇക്കണോമിക് റീജിയൻസ് സ്‌കീമിനായി 5,000 കോടി രൂപയുടെ വിഹിതം ധനമന്ത്രി നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌. നോൺ-ഡെബ്റ്റ് ഇൻസ്ട്രുമെന്റുകളുമായി ബന്ധപ്പെട്ട ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) നിയമങ്ങൾ അവലോകനം ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.

കൂടാതെ പ്രവാസികൾ സ്ഥാവര വസ്‌തുക്കൾ വിൽക്കുമ്പോൾ ടിഡിഎസ് ഇനി മുതൽ റെസിഡന്റ് വാങ്ങുന്നവർ വഴി പാൻ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് നിക്ഷേപിക്കാമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇത് ടിഎഎൻ (താൽക്കാലിക അക്കൗണ്ടിംഗ് നമ്പർ) യുടെ ആവശ്യകത ഇല്ലാതാക്കുകയും നടപടികൾ ലളിതമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+