കേന്ദ്ര ബജറ്റിൽ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് ഊന്നൽ നല്കും, പ്രതീക്ഷയോടെ ടെക് വിപണി
ദില്ലി: സാങ്കേതികമേഖലയ്ക്ക് കേന്ദ്രബജറ്റിൽ പ്രാധാന്യം കുറവായിരിക്കുമെന്ന്
സൂചന. എൻഡിഎ സർക്കാറിന്റെ അഞ്ചാമത്തെ പൊതു ബജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതായതിനാൽ സാങ്കേതികവിദ്യക്ക് പ്രാധാന്യം കുറവായിരിക്കുമെന്നാണ് പൊതുവായുള്ള നിഗമനം. ടെക്നോളജിക്ക് പ്രാധാന്യം ആരംഭകാലം മുതൽക്കേ മോദി സർക്കാർ നല്കുന്നതിനാൽ ഇത്തവണ എന്തു പ്രതീക്ഷിക്കാം എന്ന് ടെക് ലോകം വിലയിരുത്തുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് പ്രാധാന്യം നല്കുന്നതിനാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നികുതി ഇളവു ലഭിക്കുമെന്നാണ് സൂചന.ഇത് മെയ്ക്കിന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുാനും വഴിയാക്കും.കോമിയോ സ്മാർട് ഫോൺ കമ്പനി സിഇഒ സഞ്ജയ് കലിറോണയുടെ അഭിപ്രായത്തിൽ ബജറ്റിൽ സ്മാർട് ഫോണിന്റെ ജിഎസ്ടി കുറയുമെന്നാണ്.സ്മാർട്ഫോൺ ഇന്ത്യൻ വിപണിയെ കീഴടക്കിയതിനാൽ നികുതിയിളവുണ്ടായാൽ കുറഞ്ഞ വിലയിൽ കൂടുതൽ വിപണിയെ ആകർഷിക്കാമെന്നാണ് അദ്ദേഹം പറയുന്നത്.ഇതിനായി കൂടുതൽ തുക മാറ്റി വയ്ക്കുമെന്നാണ് സ്മാർട്ടഫോൺ കമ്പനികളുടെ പ്രതീക്ഷ.

എന്നാൽ ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ വില വർധിക്കും.
മറ്റൊന്ന് മൊബൈൽ നിർമാണത്തിനു വേണ്ട സാമഗ്രികളുടെ അടിസ്ഥാന കസ്ററംസ് നികുതിയാണ്. ഫോണുകൾക്കുവേണ്ട പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ്, ക്യാമറ മൊഡ്യൂളുകള്‍, ഡിസ്‌പ്ലെ തുടങ്ങിയവയുടെ കസ്ററംസ് ഫ്രീയായേക്കാം.ഇന്ത്യയില്‍ തന്നെ എല്ലാ ഘടകങ്ങളും നിര്‍മിക്കുന്നതിനോടാണ് സർക്കാരിനു താത്പര്യം. അല്ലാതെ അന്യരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാതെ ഇന്ത്യയിൽ തന്നെ ഇവ നിര്‍മ്മിക്കാൻ സർക്കാർ ബജറ്റിലനുവദിക്കണം.












Click it and Unblock the Notifications