• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാമ്പത്തിക സര്‍വേ: മോദിയെ ട്വീറ്റിൽ‍ പരിഹസിച്ച് രാഹുൽ, ഡോണ്ട് വറി ബി ഹാപ്പി വീഡിയോ!!

ദില്ലി: കേന്ദ്രസർക്കാരിനെ സാമ്പത്തിക സർവേയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെറിയ എക്കിളുകൾ‍ ഒഴിച്ചാല്‍ ഇന്ത്യയില്‍ അച്ഛാ ദിന്‍ കടന്നുവന്നിട്ടുണ്ട്. ജിഡിപി, തൊഴിലുകള്‍ സൃഷ്ടിക്കല്‍ എന്ന മേഖലയിൽ വളര്‍ച്ച രേഖപ്പെടുത്തിയെന്നും അവകാശപ്പടുന്നതാണ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സർവേ. വ്യാവസായിക വളർച്ചാ നിരക്കും കാര്‍ഷിക വളർച്ചയും ഇടിഞ്ഞിട്ടാണുള്ളത്.

ജിഡിപിയും തൊഴിൽ മേഖലയും വളർച്ച മുരടിച്ച നിലയിലാണുള്ളത്. എന്നാലും പേടിക്കേണ്ടതില്ല സന്തോഷമായിരിക്കൂവെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു. ഡോണ്ട് വറി ബി ഹാപ്പി എന്ന ഒരു വീഡിയോയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ രക്ഷിതാക്കള്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത് ആണ്‍കുട്ടികൾക്കാണെന്നും സര്‍വേ പറയുന്നു. ആവശ്യമുള്ളത്രയും ആൺകുട്ടികൾ ജനിക്കുന്നത് വരെയും ഇന്ത്യക്കാരായ രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നുവെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ് സാമ്പത്തിക സര്‍വേ സമര്‍പ്പിച്ചത്. കേന്ദ്രബജറ്റിന് മുന്നോടിയായി ദീർഘവീക്ഷണമെന്നോണമാണ് സാമ്പത്തിക സർവേ സമര്‍‍പ്പിച്ചത്.

ഡോണ്ട് വറി, ബി ഹാപ്പി...

ജിഡിപിയും തൊഴിൽ മേഖലയും വളർച്ച മുരടിച്ച നിലയിലാണുള്ളത്. എന്നാലും പേടിക്കേണ്ടതില്ല സന്തോഷമായിരിക്കൂവെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു. ഡോണ്ട് വറി ബി ഹാപ്പി എന്ന ഒരു വീഡിയോയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

 വളർച്ചയ്ക്ക് തെളിവുണ്ടോ!

വളർച്ചയ്ക്ക് തെളിവുണ്ടോ!

2017- 18 വർഷത്തെ സാമ്പത്തിക വളർച്ചാ നിരക്ക് 6. 75 ശതമാനമാണെന്നും 2018- 19 വര്‍ഷത്തിൽ ഇത് 7.5 ശതമാനമായി ഉയരുമെന്ന് അവകാശപ്പെടുന്നത് എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ എന്ന ചോദ്യവുമായി ധനമന്ത്രി പി ചിദംബരവും രംഗത്തെത്തിയിരുന്നു. ആദ്യപകുതിയിലെ വളർച്ചാ നിരക്ക് 6 ശതമാനവും വർഷാവസാനത്തിലെ വളർച്ചാ നിരക്ക് 6.5 എത്തിനിൽക്കുകയും ചെയ്യുന്നത് ദുർബലമായ റിപ്പോര്‍ട്ടാണെന്നും ഈ സാമ്പത്തിക വർഷം അവസാ‍നിക്കാന്‍ രണ്ട് മാസം മാത്രമാണ് അവശേഷിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേർക്കുന്നു.

 സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്ന്

സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്ന്

മോദി സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്നേറ്റ തിരിച്ചടികളിൽ നിന്ന് ഇന്ത്യ തിരിച്ചു കയറുമെന്നും സാമ്പത്തിക സര്‍വേയിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ വളര്‍ച്ചാ നിരക്ക് 6. 75 ശതമാനമാണെന്നും ഇത് 2018-19 വർഷത്തിൽ 7.5 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നുമാണ് സാമ്പത്തിക സര്‍വേയിൽ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ വീണ്ടും ലോകത്തെ എളുപ്പത്തിൽ വളർച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയാവുമെന്നും ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ പറയുന്നു. നോട്ട് നിരോധനം പോലെ ജിഎസ്ടി പ്രാബല്യത്തില്‍ വന്നത് സാമ്പത്തിക വളർച്ചയിൽ പ്രതിഫലനങ്ങൾ സൃഷ്ടിച്ചുവെങ്കിലും ജിഎസ്ടിയടക്കമുള്ളവ സാമ്പത്തിക വളര്‍ച്ച നേടാൻ സഹായിച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കാണിച്ച് തുടങ്ങുമെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചിരുന്നു.

 സാമ്പത്തിക സർവേയ്ക്ക് വെല്ലുവിളികള്‍

സാമ്പത്തിക സർവേയ്ക്ക് വെല്ലുവിളികള്‍

കേന്ദ്രസർക്കാരിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും മുന്നിൽ വെല്ലുവിളിയുയർത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, കാര്‍ഷിക മേഖല എന്നിവയാണെന്ന് നേരത്തെ ഇന്ത്യന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക സർവേയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പരാര്‍ശിച്ചത്.

English summary
Congress president Rahul Gandhi doesn’t seem to be wanting to miss any possible ammunition to target the Narendra Modi government. The Gandhi scion has now targeted the government over Economic Survey 2017-18, which was tabled by Finance Minister Arun Jaitley in Parliament on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more