Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് ജനപ്രിയമാവുമോ, പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നതിങ്ങനെ

സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയമാണെന്ന ആരോപണം നുണയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ സാധാരണക്കാരും വ്യാപാരികളും ഉദ്യോഗസ്ഥരുമെല്ലാം വളരെ പ്രതീക്ഷയോടെയാണ് അതിനെ നോക്കികാണുന്നത്. എന്നാല്‍ പ്രതീക്ഷകളൊക്കെ വെറുതെയായിരുന്നോ. ആണെന്ന് സൂചിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടൈംസ് നൗവിന് നല്‍കിയ ചര്‍ച്ചയിലാണ് മോഡി ബജറ്റിന്റെ സ്വഭാവമെന്തെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്രബജറ്റ് ജനപ്രിയമാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. എല്ലാക്കാലത്തും സര്‍ക്കാരില്‍ നിന്ന് ഔദ്യാരങ്ങളും മികച്ച വാഗ്ദാനങ്ങളുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്ലാ സമയത്തും പ്രഖ്യാപനങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നതാകണമെന്നില്ലെന്നും മോഡി പറഞ്ഞു.

രാജ്യത്തിന്റെ മുന്നേറ്റം പ്രധാനം

രാജ്യത്തിന്റെ മുന്നേറ്റം പ്രധാനം

ബജറ്റില്‍ ജനപ്രിയമാകുന്ന കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ഥമില്ല. രാജ്യത്തെ കരുത്തുറ്റ സാമ്പത്തിക ശക്തിയായി മാറ്റുക എന്നതാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച അഞ്ച് സമ്പദ്ശക്തികളുടെ കൂട്ടത്തില്‍ ഭാവിയില്‍ ഇന്ത്യയുടെ വരുന്നതിനാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളും വെറുതെ കിട്ടാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കരുതാനാവില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് വേണ്ടിയാണെന്ന് അവര്‍ക്കറിയാമെന്നും മോഡി വ്യക്തമാക്കി.

സാമ്പത്തിക നയങ്ങള്‍ ഫലം കാണുന്നു

സാമ്പത്തിക നയങ്ങള്‍ ഫലം കാണുന്നു

രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കായി താന്‍ തയ്യാറാക്കിയ സാമ്പത്തിക നയങ്ങള്‍ ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനം വന്‍ വിജയമായിരുന്നു. ജിഎസ്ടിയും മികച്ച തീരുമാനമായിരുന്നു. ജിഎസ്ടിയില്‍ എന്ത് മാറ്റത്തിനും തയ്യാറാണ്. പക്ഷേ അത് കൂടുതല്‍ മികവ് പുലര്‍ത്തുന്നതായിരിക്കണം. സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയമാണെന്ന ആരോപണം നുണയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ ശ്രദ്ധ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ കണ്ണീരൊപ്പും

കര്‍ഷകരുടെ കണ്ണീരൊപ്പും

രാജ്യത്തെ കര്‍ഷകര്‍ ഇപ്പോഴും ദുരിതത്തിലാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. അതേസമയം കര്‍ഷകരുടെ വിളകള്‍ക്ക് വേണ്ടത്ര താങ്ങുവില ലഭിക്കുന്നില്ല. പലരുടെയും വിളകള്‍ നശിക്കുന്നു. കര്‍ഷക ആത്മഹത്യകളും നടക്കുന്നുണ്ട്. ഇതെല്ലാം പരിഹരിക്കപ്പെടണം. ഇതിനായുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നും മോഡി സൂചിപ്പിച്ചു.

ബജറ്റില്‍ ഇടപെടില്ല

ബജറ്റില്‍ ഇടപെടില്ല

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ബജറ്റ് ആണെങ്കിലും ജനപ്രിയം പ്രഖ്യാപനങ്ങള്‍ ഒന്നും ആരും പ്രതീക്ഷിക്കേണ്ടത്. പക്ഷേ ഇതിനായി ധനമന്ത്രാലയത്തിന്റെ നടപടിക്രമങ്ങളില്‍ ഇടപെടില്ല. ബജറ്റ് നടപടികള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പ്രഖ്യാപിക്കേണ്ടത്. പക്ഷേ തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനന്ത്രിയായും കണ്ടവര്‍ക്കറിയാം ജനങ്ങള്‍ക്ക് വാരിക്കോരിയുള്ള വാഗ്ദാനങ്ങളല്ല വേണ്ടതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

വേണ്ടത് നല്ല ഭരണം

വേണ്ടത് നല്ല ഭരണം

ജനങ്ങള്‍ക്ക് സുഖിപ്പിക്കുന്ന രീതിയിലുള്ള ഭരണം താല്‍പര്യമില്ല. അവര്‍ക്ക് ആവശ്യം സത്യസന്ധമായിട്ടുള്ള ഭരണമാണ്. ഒരു കാര്യവും അവര്‍ വെറുതെ കിട്ടണമെന്ന് ആഗ്രഹിക്കുന്നുമില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തീരുമാനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസാണ്. അതാണവരുടെ രാഷ്ട്രീയ പാരമ്പര്യം. ഭരണത്തിലിരിക്കുമ്പോള്‍ ഒന്നും ചെയ്യാതെ അവര്‍ വീമ്പ് പറയുകയാണ്. അതുകൊണ്ടാണ് രാജ്യത്തെ സാമ്പത്തിക സാഹചര്യം മോശമായി എന്നവര്‍ നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.

തൊഴിലവസരങ്ങള്‍ ഉണ്ടാക്കി

തൊഴിലവസരങ്ങള്‍ ഉണ്ടാക്കി

രാജ്യത്ത് 70 ലക്ഷം ഇപിഎഫ് അക്കൗണ്ടുകള്‍ പുതിയതായി തുറന്നിട്ടുണ്ട്. 18നും 25നും ഇടയിലുള്ള ജോലിക്കാര്‍ക്കായിട്ടാണ് ഇത്. ബജറ്റിലും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. 2014ന് ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അസംഘടിത മേഖലയില്‍ 90 ശതമാനത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായെന്നും മോഡി പറഞ്ഞു. ഭരണം ശരിയായ ദിശയിലാണെന്ന് സൂചിപ്പിക്കുന്നതാണ് ഇതെന്ന് മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+