മന്ത്രിസഭാ പുനസംഘടന 14 ദിവസത്തിനുള്ളില്‍? പെര്‍ഫോമന്‍സ് പരിശോധിക്കുന്നു, ഒരു ഡസനോളം പേര്‍ പുറത്താവും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുമായി ഇന്ന് നടത്താനിരുന്ന യോഗം റദ്ദാക്കി. മന്ത്രിസഭാ പുനസംഘടന ഏത് നിമിഷവും നടക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരെ കണ്ട് ചര്‍ച്ചയ്‌ക്കൊരുങ്ങിയതായിരുന്നു മോദി. മന്ത്രിമാരുടെ പെര്‍ഫോമന്‍സും ഈ യോഗത്തില്‍ പരിശോധിക്കും. അതേസമയം പെര്‍ഫോമന്‍സ് പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്. യോഗം മറ്റൊരു ദിവസം നടക്കും. നിര്‍ണായക വകുപ്പുകളില്‍ മാറ്റം വരുമോ എന്നാണ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. ആരോഗ്യം, ധനകാര്യം വകുപ്പുകളില്‍ മാറ്റത്തിന് ബിജെപി താല്‍പര്യപ്പെടുന്നുണ്ട്. ഇത് രണ്ടും പ്രകടനം മോശമായവരായിട്ടാണ് ബിജെപി കാണുന്നത്.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയല്‍, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരാണ് യോഗത്തിന് വരേണ്ടതായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രകടനവും വിലയിരുത്തും. ജ്യോതിരാദിത്യ സിന്ധ്യയും സര്‍ബാനന്ദ സോനോവാളുമാണ് ഇതുവരെ മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കള്‍. ജെഡിയും എല്‍ജെപിയും മന്ത്രിസഭയില്‍ ഇടംപിടിക്കാനായി ശ്രമിക്കുന്നുണ്ട്.
അതേസമയം ജൂലായ് ഇരുപതിനുള്ളില്‍ മന്ത്രിസഭാ പുനസംഘടന ഉണ്ടാവുമെന്നാണ് സൂചന. അതേസമയം ഈ ദിവസത്തിനുള്ളില്‍ നടന്നില്ലെങ്കില്‍ പിന്നെ നവംബറില്‍ നടക്കാനേ സാധ്യതയുള്ളൂ. പല മന്ത്രാലയങ്ങളിലെയും ജോലികള്‍ പുനസംഘടന നടക്കാത്തത് കൊണ്ട് മുടങ്ങി കിടക്കുകയാണ്. കാരണം ഏത് മന്ത്രിയാണ് തെറിക്കാന്‍ പോകുന്നതെന്ന് വ്യക്തമല്ല. പല മന്ത്രിമാരുടെയും പിഎ സ്റ്റാഫുകള്‍ പോലും മറ്റിടങ്ങളിലേക്ക് മാറാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങി കഴിഞ്ഞു. ഒരു ഡസനോളം മന്ത്രിമാര്‍ പുറത്താവാനുള്ള സാധ്യത ശക്തമാണ്.
Recommended Video
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
ജൂലായ് പത്തിന് പുനസംഘടന നടന്നേക്കുമെന്ന് ചില നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇതിന് സാധ്യത കുറവാണ്. പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കാന്‍ ഇതിലൂടെ അവര്‍ക്ക് സമയം ലഭിക്കുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. അതേസമയം ചാതുര്‍മാസം ജൂലായ് 20ന് ആരംഭിക്കും. ബിജെപി നേതാക്കള്‍ ഇതൊക്കെ പിന്തുടരുന്നവരാണ്. ഇനിയുള്ള നാല് മാസം പുതിയ കാര്യങ്ങളൊന്നും ഹിന്ദു ആചാര പ്രകാരം ഉണ്ടാവില്ല. അതുകൊണ്ടാണ് ഇരുപതിനുള്ളില്‍ പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ദേവേന്ദ്ര ഫട്‌നാവിസിന് മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications