കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: ഇതുവരെ രാജിവെച്ചത് 12 പേര്‍, അപ്രതീക്ഷിതമായി ചില പ്രഖ്യാപനങ്ങള്‍
ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ ആദ്യ പുനഃസംഘടന ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ഇതുവരെ പദവി രാജിവെച്ചൊഴിഞ്ഞത് 12 കേന്ദ്രമന്ത്രിമാര്‍. ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ സിങ്, വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍, തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വര്‍, കേന്ദ്രരാസവളം വകുപ്പ് മന്ത്രി സദാനന്ദ ഗൌഡ എന്നിവരുള്‍പ്പടേയുള്ളവരാണ് രാജിവെച്ചത്. ഇതില്‍ ആരോഗ്യവകുപ്പില്‍ നിന്നുമുള്ള ഹര്‍ഷ വര്‍ധന്‍ സിങ്ങിന്‍റെ രാജി തികച്ചും അപ്രതീക്ഷിതമാണ്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
ബാബുള്‍ സുപ്രിയോ, പ്രതാപ് സാരംഗി, ദേബശ്രീ ചൗധരി, സന്തോഷ് ഗാങ്ക്വാര്‍, തന്‍വാര്‍ ചന്ദ് ഗെലോട്ട്, സഞ്ജയ് എസ് ദോത്രെ, രത്തന്‍ ലാല്‍ കത്താരിയ എന്നിവരാണ് രാജിവെച്ച മറ്റ് മന്ത്രിമാര്‍. ഇതില്‍ തന്‍വാര്‍ ചന്ദ് ഗെലോട്ടിനെ കഴിഞ്ഞ ദിവസം കര്‍ണാടകയുടെ പുതിയ ഗവര്‍ണ്ണറായി നിയമിച്ചിരുന്നു. അതേസമയം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആറ് മണിക്ക് നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Recommended Video


അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
28 പുതുമുഖങ്ങള്‍ ഉള്‍പ്പടെ പ്രമോഷൻ കിട്ടിയ സഹമന്ത്രിമാരുമടക്കം 43 പേർ സത്യപ്രതിജ്ഞ ചെയ്തേക്കും. പുനഃസംഘടനയുടെ ഭാഗമായി 13 വനിതകളും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്ന് സൂചനയുണ്ട്. പുതുതായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ള നേതാക്കളുമായി രാവിലെ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.
കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ അംഗമായ മലയാളി രാജീവ് ചന്ദ്രശേഖര്‍ പുതുതായി മന്ത്രിസഭയില്‍ ഇടംപിടിച്ചേക്ക്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ,.ഭൂപേന്ദ്രർ യാദവ്, മീനാക്ഷി ലേഖി, അനുപ്രിയ പട്ടേൽ, അജയ് ഭട്ട്, ശോഭ കരന്തലജെ, തുടങ്ങിയ ബിജെപി നേതാക്കള്‍ക്കൊപ്പെ എൽജെപി നേതാവ് പശുപതി നാഥ് പരസ് എന്നിവരും മന്ത്രിസഭയിലേക്ക് എത്തിയേക്കും.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications