നരേന്ദ്ര മോദിയെയും പുറത്താക്കണം; മന്ത്രിസഭാ പുനഃസംഘടനയില്‍ കോണ്‍ഗ്രസ്, മാനദണ്ഡം ഇതാണെങ്കില്‍
ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. മികച്ച പ്രകടനമാണ് മാനദണ്ഡമാക്കുന്നതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാറ്റണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ മാറ്റണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുകയണ്. മന്ത്രിസഭാ പുനഃസംഘടന ഒരു തട്ടിപ്പാണ്. വിമതര്‍ക്കും കളംമാറിയവര്‍ക്കും അവസരം നല്‍കുകയാണ്. ഒട്ടേറെ മന്ത്രിമാരെ പുറത്താക്കേണ്ടതുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
ചൈന നമ്മുടെ ഭൂമി കൈയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങിനെ പുറത്താക്കണം. മാവോവാദം രാജ്യത്ത് ശക്തിപ്പെട്ടിരിക്കുന്നു. ഒട്ടേറെ കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് അരങ്ങേറുന്നത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണിത്. അമിത് ഷാ പദവി ഒഴിയണം. എണ്ണവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഊര്‍ജമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം. കൊവിഡ് പ്രതിരോധത്തിലെ വീഴ്ച കണക്കിലെടുത്ത് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും രാജിവെക്കണം. കൊവിഡ് കാലത്ത് സാമ്പത്തിക രംഗം ഭദ്രമാക്കുന്നതില്‍ പരാജയപ്പെട്ട ധനമന്ത്രി നിര്‍മല സീതാരാമനെയും പുറത്താക്കണമെന്നും രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജ്യോതിരാദിത്യ സിന്ധ്യ, മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരെല്ലാം പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി പൊഖ്രിയാല്‍ എന്നിവരെല്ലാം രാജിവച്ചു. 12 മന്ത്രിമാരാണ് രാജിവച്ചത്. ഇന്ന് 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ആരോഗ്യമന്ത്രിയായി ആര് എത്തുമെന്നതാണ് സുപ്രധാനമായ ചോദ്യം.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications