പ്രമുഖ മന്ത്രിമാരെ മോദി പുറത്താക്കിയതിന് കാരണം ഇതാണ്... പ്രതീക്ഷിച്ചില്ല ഈ മാറ്റം; ലക്ഷ്യം മറ്റൊന്ന്
ദില്ലി: മന്ത്രിസഭാ അഴിച്ചുപണി ബുധനാഴ്ച വൈകീട്ടുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ സഹമന്ത്രിമാരെയും മറ്റും മാറ്റിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉച്ചയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും രാജിപ്രഖ്യാപിച്ചു. കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ രാജി അപ്രതീക്ഷിതമാണ്.
വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന്റെ രാജിയും പ്രതീക്ഷിച്ചിതല്ല. രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ സദാനന്ദ ഗൗഡ, സന്തോഷ് ഗാങ്വാര് എന്നിവരും രാജിവച്ച പ്രമുഖരാണ്. എന്താണ് ഇവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമെന്ന് വിശദീകരിക്കാം...
അനശ്വര നടന് ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

2019 മെയ് മാസത്തില്‍ അധികാരത്തിലെത്തിയ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായിട്ടാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുന്നത്. അതാകട്ടെ സമ്പൂര്‍ണമായ മാറ്റവുമാണ്. 40ലധികം പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 12 പേരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കര്‍ണടാക, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് കൂടുതല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

ക്യാബിനറ്റ് റാങ്കുള്ള 6 മന്ത്രിമാരാണ് രാജിവച്ചത്. വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍, രാസവളം മന്ത്രി ഡിവി സദാനന്ദ ഗൗഡ, ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് രാജിവച്ചത്. സാമൂഹിക നീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗെഹ്ലോട്ട് ചൊവ്വാഴ്ച രാജിവച്ചിരുന്നു. ഇദ്ദേഹത്തെ കര്‍ണാടക ഗവര്‍ണറാക്കി. , തൊഴില്‍ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി സന്തോഷ് ഗാങ്വാറും രാജിവച്ചിട്ടുണ്ട്.

മൂന്ന് കാര്യങ്ങളാണ് പ്രധാനമായും മന്ത്രിമാരെ മാറ്റുന്നതിന് പരിഗണിച്ചത് എന്നാണ് വിവരം. ആദ്യ പരിഗണന അവരുടെ പ്രകടനത്തിന് തന്നെയാണ്. മറ്റൊന്ന് വയസ്. മൂന്നാമത്തെ കാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കിയിട്ടുണ്ട്.

കൊറോണ വ്യാപനം തടയുന്നതില്‍ ഹര്‍ഷ വര്ധന് പരാജയപ്പെട്ടുവെന്ന ആക്ഷേപം ശക്തമായിരുന്നു. രണ്ടാം കൊവിഡ് തരംഗത്തില്‍ പ്രത്യേകിച്ചും. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സേവനവും സൗകര്യവും ലഭിക്കുന്നില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. ആദ്യ തരംഗത്തിന് ശേഷം ജാഗ്രത പുലര്‍ത്തിയിരുന്നു എങ്കില്‍ പ്രതിസന്ധി കുറയ്ക്കാമായിരുന്നു എന്നായിരുന്നു വിമര്‍ശനം.

കൊവിഡ് കാരണം ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. കുടിയേറ്റ ജോലിക്കാര്‍ ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്ക് എത്തുന്നതിന് തടസം നേരിട്ടത് മോദി സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. ലോക മാധ്യമങ്ങളും ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മതിയായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്താതിരുന്നതാണ് വിമര്‍ശനം ശക്തമാക്കിയത്. ഇതെല്ലാം തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറിന് തിരിച്ചടിയായി.

73കാരനായ സന്തോഷ് ഗാങ്വാറിന്റെ പ്രായവും അദ്ദേഹത്തെ മാറ്റാന്‍ കാരണമാണ്. യുപിയിലെ ബറേലി എംപിയാണ് അദ്ദേഹം. യുപിയില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഗാങ്വാറിനെ മാറ്റി യുപിയില്‍ നിന്നുള്ള യുവ നേതാവിനെ മന്ത്രിയാക്കാനാണ് തീരുമാനം. ആരോഗ്യ കാരണങ്ങളാണ് രമേഷ് പൊഖ്രിയാല്‍ പറയുന്നത്. എന്നാല്‍ സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനമാണ് വിദ്യാഭ്യാസ മന്ത്രിക്ക് തിരിച്ചടിയായത്.

അതേസമയം, ബംഗാളില്‍ നിന്നുള്ള ബാബുല്‍ സുപ്രിയോ, ദേബശ്രീ ചൗധരി എന്നിവരെ നീക്കിയതും ചര്‍ച്ചയായിട്ടുണ്ട്. ബംഗാളില്‍ ബിജെപിക്ക് പ്രതീക്ഷിച്ച ജയം കിട്ടാത്തതാണ് ഇതിന് കാരണമെന്ന് കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ബംഗാളിലെ മന്ത്രിമാരെ മാറ്റുകയാണോ എന്നാണ് മമത ബാനര്‍ജി ചോദിച്ചത്. മാറ്റിയ പലരും 60 പിന്നിട്ടവരാണെങ്കിലും ചൗധരിക്ക് 40ഉം സുപ്രിയോക്ക് 50ഉം ആണ് പ്രായം.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications