ഇന്ത്യയെ ഒന്നിപ്പിക്കാന്‍ നടക്കുന്ന രാഹുല്‍ ധരിച്ചിരിക്കുന്നത് വിദേശ ടീ ഷര്‍ട്ട്; പരിഹാസവുമായി അമിത് ഷാ
ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കും രാഹുല്‍ ഗാന്ധിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയില്‍ രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്നത് വിദേശ ടീ ഷര്‍ട്ടാണ് എന്ന് അമിത് ഷാ പരിഹസിച്ചു.
രാജസ്ഥാനിലെ ജോധ്പൂരില്‍ ബി ജെ പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം സര്‍ക്കാരുകളുള്ള പഴയ വലിയ പാര്‍ട്ടിക്ക് 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിക്കില്ല.

നിലവില്‍ രാജസ്ഥാനും ഛത്തീസ്ഗഢും മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ പരാമര്‍ശം.ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കോണ്‍ഗ്രസിന് ഒന്നും തന്നെയില്ല, അമിത് ഷാ പറഞ്ഞു. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3,570 കിലോമീറ്റര്‍ കാല്‍നട ജാഥയാണ് ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി നടത്തുന്നത്.

രാഹുല്‍ ബാബ... എന്തിനാണ് നിങ്ങള്‍ ചിരിക്കുന്നത്? അമിത് ഷാ ചോദിച്ചു. രാഹുല്‍ ബാബ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള കാല്‍നടയാത്രയിലാണ്, പക്ഷേ അദ്ദേഹം ധരിച്ചിരിക്കുന്നത് വിദേശ ടീ ഷര്‍ട്ട് ആണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇന്ത്യ ഒരു രാജ്യമല്ലെന്ന് അദ്ദേഹം ഒരിക്കല്‍ പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പറഞ്ഞു.

എത്രയോ ധീര ഹൃദയങ്ങള്‍ ത്യാഗം സഹിച്ച നാടാണിത്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് രാഹുല്‍ ബാബ രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട് എന്നും അമിത് ഷാ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഞാന്‍ ഇവിടെ വന്നത് നിങ്ങളുടെ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിക്കാനാണ്. 2018ല്‍ രാഹുല്‍ ഗാന്ധി നിങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍.

ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍
യുവാക്കള്‍ക്കുള്ള തൊഴിലില്ലായ്മ വേതനം 3,500 രൂപയ്ക്ക് എന്ത് സംഭവിച്ചു? 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് എന്ത് സംഭവിച്ചു? കോണ്‍ഗ്രസിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനേ കഴിയൂ, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ദേശീയ ഒ ബി സി കമ്മിറ്റിയുടെ പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യാന്‍ ജോധ്പൂരിലെത്തിയതായിരുന്നു അമിത് ഷാ.












Click it and Unblock the Notifications