കിരണ്‍ റിജിജുവിന്റെ കാറില്‍ ട്രക്കിടിച്ചു; അപകടം കശ്മീരില്‍ വെച്ച്
ശ്രീനഗര്‍: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ വെച്ചാണ് സംഭവം. കിരണ്‍ റിജിജു സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് റോഡ് മാര്‍ഗം പോകുന്നതിനിടെ ആയിരുന്നു അപകടം. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ റംബനു സമീപം ലോഡുമായി വന്ന ട്രക്ക് മന്ത്രി സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിരണ്‍ റിജിജുവിനെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ജമ്മുവില്‍ നിന്ന് ഉദ്ദംപൂരിലേക്ക് ലീഗല്‍ സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കാനായി യാത്ര ചെയ്യുകയായിരുന്നു കിരണ്‍ റിജിജു. ഇതിനിടെ ആയിരുന്നു അപകടം.

ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചെറിയ അപകടമാണ് നടന്നത് എന്നും മനപ്പൂര്‍വ്വം അപകടമുണ്ടാക്കിയതല്ല എന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിര്‍ത്തിയിട്ട ട്രക്ക് റോഡിലെ ചെരിവ് കാരണം പിന്നിലേക്ക് തെന്നി റിജിജുവിന്റെ കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് രപൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജമ്മു സര്‍വകലാശാലയില്‍ ഡോഗ്രി ഭാഷയിലുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ പതിപ്പിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാ് കിരണ്‍ റിജിജു ജമ്മു കശ്മീരിലെത്തിയത്. ഉദ്ദംപൂരിലെ പരിപാടിയില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫ് ഇന്ത്യ) ജഡ്ജിമാര്‍ക്കും ഒരു ടീമിനുമൊപ്പം കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ നിരവധി ഗുണഭോക്താക്കളും ചടങ്ങില്‍ പങ്കെടുത്തു.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!












Click it and Unblock the Notifications