കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ യുപി മോഡലുമായി ബിജെപി; പുതിയ മുഖ്യമന്ത്രി ദില്ലിയില്‍ നിന്ന്? അറിയില്ലെന്ന് പ്രഹ്ലാദ് ജോഷി

Google Oneindia Malayalam News

ബെംഗളൂരു: ലിംഗായത്ത് സമുദായത്തിന്റെ വലിയ പിന്തുണയുണ്ടെങ്കിലും ബിഎസ് യെഡിയൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ആദ്യം സ്ഥാനമൊഴിയുന്ന വാര്‍ത്തകള്‍ തള്ളിയ യെഡിയൂരപ്പ പിന്നീട് കേന്ദ്രം എടുക്കുന്ന നിലപാട് അംഗീകരിക്കുമെന്ന് മാറ്റിപ്പറയുകയായിരുന്നു. ഇതോടെയാണ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യം ഉയര്‍ന്നത്.

ദില്ലിയില്‍ നിന്നാകും അടുത്ത മുഖ്യമന്ത്രി എന്നാണ് വാര്‍ത്തകള്‍. കേന്ദ്ര നേതൃത്വം ഉത്തര്‍ പ്രദേശ് മോഡല്‍ കര്‍ണാടകയിലും പരീക്ഷിക്കുമെന്ന വിവരമാണ് വരുന്നത്. നിരവധി പേരുകള്‍ ചര്‍ച്ചയിലുണ്ടെങ്കിലും സാധ്യത പ്രഹ്ലാദ് ജോഷിക്കാണ്. തുടര്‍ന്ന് വായിക്കാം...

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ലക്ഷ്യം ബിജെപിക്കെതിരായ വന്‍ സഖ്യം... മമതയ്ക്ക് പിന്നാലെ ഘോഷ്കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ലക്ഷ്യം ബിജെപിക്കെതിരായ വന്‍ സഖ്യം... മമതയ്ക്ക് പിന്നാലെ ഘോഷ്

1

കര്‍ണാടകയില്‍ ഉത്തര്‍ പ്രദേശ് മോഡല്‍ പരീക്ഷിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ ചുക്കാന്‍ കേന്ദ്ര നേതൃത്വത്തിന് വേണമെന്ന നിര്‍ബന്ധമാണ് ഈ ആലോചനയ്ക്ക് കാരണം. സംസ്ഥാനത്തെ പ്രധാന നേതാവായ യെഡിയൂരപ്പയെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ പിടിയില്‍ കാര്യങ്ങള്‍ ഒതുങ്ങിയിരുന്നില്ല.

2

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 2017ല്‍ ബിജെപി മികച്ച വിജയമാണ് നേടിയത്. 300ലധികം സീറ്റ് കിട്ടിയതോടെ ആരാകും മുഖ്യമന്ത്രി എന്ന ചര്‍ച്ചകള്‍ വന്നു. ഗോരഖ്പൂര്‍ എംപിയായിരുന്ന യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിച്ചത്. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദും പാര്‍ലമെന്റംഗമായിരുന്നു.

3

സമാനമായ രീതിയില്‍ കര്‍ണാടകയില്‍ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയെ മുഖ്യമന്ത്രിയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര കല്‍ക്കരി, ഖനി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയാണ് പ്രഹ്ലാദ് ജോഷി. അദ്ദേഹം ധര്‍വാഡ് മണഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. നേരത്തെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ സുപ്രധാന പദവികള്‍ വഹിച്ചിരുന്നു.

4

58കാരനായ പ്രഹ്ലാദ് ജോഷി 2004 മുതല്‍ ധര്‍വാഡ് എംപിയാണ്. 2012 മുതല്‍ 2016 വരെ കര്‍ണാടക ബിജെപി അധ്യക്ഷനുമായിരുന്നു. യെഡിയൂരപ്പയെ ഒഴിവാക്കി പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോള്‍ കര്‍ണാടകയിലെ പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനാകണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതേസമയം, കേന്ദ്ര നേതൃത്വത്തിന് നിയന്ത്രണമുണ്ടാകുകയും വേണം.

5

എന്നാല്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണ് എന്ന് പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വം തന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ല. യെഡിയൂരപ്പ രാജിവയ്ക്കുമെന്ന് അറിഞ്ഞിട്ടുമില്ല. നരേന്ദ്ര മോദിയും അമിത് ഷായും ജെപി നദ്ദയുമാണ് തന്റെ നേതാക്കള്‍. അവര്‍ പറയുന്നത് അനുസരിക്കുമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.

6

അതേസമയം, രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ തിങ്കളാഴ്ചയ്ക്കകം യെഡിയൂരപ്പ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നുള്ള കാര്യങ്ങള്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യെഡിയൂരപ്പയെ മാറ്റിയാല്‍ ബിജെപി സംസ്ഥാനത്ത് തകരുമെന്നാണ് ലിംഗായത്ത് സമുദായ നേതാക്കളുടെ മുന്നറിയിപ്പ്.

7

2023ലാണ് ഇനി കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടാണ് പുതിയ മുഖ്യമന്ത്രിയെ ബിജെപി തിരഞ്ഞെടുക്കുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 8 പേരുടെ പട്ടികയാണ് ബിജെപി തയ്യാറാക്കിയതത്രെ. വിജയപുര എംഎല്‍എ ബസന്നഗൗഡ പാട്ടീല്‍ യത്‌നാലിനാണ് സാധ്യത കൂടുതലെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. ആര്‍എസ്എസ് ബന്ധമാണ് ഇദ്ദേഹത്തിന് സാധ്യത കല്‍പ്പിക്കാന്‍ കാരണം.

ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
Union Minister Pralhad Joshi will replace BS Yediyurappa as Karnataka Chief Minister; Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X