രഹസ്യ സംഭാഷണം പുറത്ത് വിടാതിരിക്കാന്‍ രണ്ട് കോടി; കേന്ദ്രമന്ത്രി വികെ സിങ്ങിന്റെ ഭാര്യ പറഞ്ഞതെന്ത്?
ദില്ലി: വിദേശകാര്യ സഹമന്ത്രി വികെ സിങ്ങിന്റെ ഭാര്യയെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് പരാതി. വികെ സിങ്ങിന്റെ ഭാര്യ ഭാരതി സിങ് തന്നെയാണ് ദില്ലി പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ദില്ലി സ്വദേശിയായ പ്രദീപ് ചൗഹാന് എന്നയാളാണ് ബ്ലാക്മെില് ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഭാരതി സിങ്ങുമായുള്ള സംഭാഷണഭാഗങ്ങള്‍ പുറത്ത് വിടുമെന്നും അല്ലെങ്കില്‍ രണ്ട് കോടി രൂപ നല്‍കണമെന്നും പ്രദീപ് ചൗഹാന് ആവശ്യപ്പെട്ടെന്നാണ് പരാതി. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയുടെ ഭാര്യയെ ഭീഷണിപ്പെടുത്താന്മാത്രം എന്താണ് പ്രദീപ് ചൗഹാന്റെ പക്കലുള്ളത്. പ്രദീപ് ചൗഹാനുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ് മന്ത്രി പത്നിക്ക് വിനയായതെന്നാണ് വിവരം.

തങ്ങളുടെ കുടുംബത്തെക്കുറിച്ച് അറിയുന്ന ആളാണ് പ്രദീപ് ചൗഹാന്. ആഗസ്റ്റ് ആറിന് അയാള്‍ തന്നെ വിളിച്ചിരുന്നു. ഈ സംഭാഷണമാണ് പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. സംസാരിച്ച കാര്യങ്ങളെപറ്റി കൃത്യമായ ബോധ്യമുണ്ട്. പക്ഷെ സംഭാഷണത്തില്‍ ഇയാള്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടാകുമെന്നാണ് ഭാരതി സിങ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Read Also: ഹജ്ജിന് പണം നല്‍കിയത് 'നേര്‍ച്ച'യായി; പണം തിരിച്ചയച്ചാല്‍ മറ്റാര്‍ക്കെങ്കിലും നല്‍കുമെന്ന് പിള്ള...
നിരവധി തവണ പ്രദീപ് ചൗഹാന് ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തി. റിക്കോര്‍ഡ് ചെയ്ത സംഭാഷണം സോഷ്യല്‍മീഡിയ വഴി പുറത്ത് വിടുമെന്നാണ് അയാള്‍ പറയുന്നത്. ഭര്‍ത്താവിനെ പൊതു സമൂഹത്തിന് മുന്നില്‍ പരിഹാസ്യനാക്കുമെന്നുമാണ് ഭീഷണി.
പ്രദീപ് ചൗഹാന് തോക്കുപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടെന്നും പരാതിയില്‍ ഭാരതി സിങ്ങ് പറയുന്നു. കുടുംബത്തെ ആക്രമിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പ്രദീപ് ചൗഹാന്റെ ശ്രമമെന്നാണ് പോലീസ് പറയുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications