കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിന് പണം നല്‍കിയത് 'നേര്‍ച്ച'യായി; പണം തിരിച്ചയച്ചാല്‍ മറ്റാര്‍ക്കെങ്കിലും നല്‍കുമെന്ന് പിള്ള...

  • By Vishnu
Google Oneindia Malayalam News

കൊല്ലം: മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കേരളാകോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള കൊല്ലത്ത് നടത്തിയ പ്രസംഗം വിവാദമായിരുന്നു. മുസ്ലീം മതവിഭാഗത്തെ അപമാനിച്ചതിനെതിരെ പിള്ളക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസ്താവനയില്‍ പിള്ളും മകനും നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചുവെങ്കിലും വിവാദങ്ങള്‍ ഒഴിയുന്നില്ല.

വിവാദപ്രസംഗത്തിന് വിശദീകരണം നല്‍കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഒരാളെ ഹജ്ജിന് പോകാന്‍ പണം നല്‍കി സഹായിച്ച കാര്യം ബാലകൃഷ്ണ പിള്ള പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെ പേര് പരാമര്‍ശിച്ച് സഹായിച്ച കാര്യം പറഞ്ഞതില്‍ പ്രതിഷേധിച്ച് പിള്ള നല്‍കിയ തിരിച്ച് നല്‍കിയെന്ന് വെളിപ്പെടുത്തി കൊട്ടാരക്കര സുബൈര്‍ മൗലവി രംഗത്തുവന്നു. എന്നാല്‍ തനിക്കാരും പണം തിരികെ നല്‍കിയിട്ടില്ലെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്.

R Balakrishna pillai

മുസ്ലീം സമുദായത്തോട് അത്രയേറെ അടുത്ത് നില്‍ക്കുന്നു എന്ന് സൂചിപ്പിച്ചായിരുന്നു ബാലകൃഷ്ണ പിള്ള ഹജ്ജിന് പോകാന്‍ ഒരാളെ സഹായിച്ച കാര്യം സൂചിപ്പിച്ചത്. കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ സുബൈര്‍ മൗലവിക്കാണ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 65000 രൂപ നല്‍കി സഹായിച്ചത്. ഹജ്ജിന് പോകാന്‍ സഹായിച്ചകാര്യം പരസ്യമായി പറഞ്ഞതാണ് സുബൈര്‍ മൗലവിയെ ചൊടിപ്പിച്ചത്.

Read Also: ഒടുവില്‍ കണ്ണന്താനത്തിനും പദവി കിട്ടി... അതും ചണ്ഡീഗഡില്‍!!! സ്ഥാനം, വന്ന് കയറിയവര്‍ക്ക് മാത്രം?

പരസ്യമായി തന്റെ പേരെടുത്ത് പറഞ്ഞത് വേദനിപ്പിച്ചെന്ന് സുബൈര്‍ മൗലവി പറയുന്നു. പണം പിള്ളയ്ക്ക് ഡിഡി ആയി അയച്ചെന്നും മൗലവി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഹജ്ജിന് നല്‍കിയ പണം ആരും തിരിച്ച് നല്‍കിയില്ലെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. അത് തിരിച്ച് വാങ്ങാന്‍ ഉദ്ദേശവുമില്ല. നേര്‍ച്ചയുടെ ഭാഗമായാണ് അന്ന് ഒരാളെ സഹായിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടെ ഞാന്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Read Also: ഡോഗ് സ്‌ക്വാഡിലെ എഎസ്‌ഐയുടെ തൂങ്ങിമരണം; സ്വാതന്ത്യ ദിനത്തിലെ ആത്മഹത്യയില്‍ ദുരൂഹത...

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരുകാര്യം, അത് സാന്ദര്‍ഭികമായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അയാളുടെ പേരെനിക്കറിയില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ സദസിലുള്ള ആരോ പേര് വിളിച്ച് പറഞ്ഞു. എനിക്കതില്‍ പങ്കില്ല. ഇനി ആരെങ്കിലും നിര്‍ബന്ധപൂര്‍വ്വം പണം തിരിച്ചേല്‍പ്പിക്കുയാണെങ്കില്‍ മറ്റൊരാളെ ഹജ്ജിന് പോകാന്‍ സഹായിക്കുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Kerala Congress -b chairman R Balakrishna pillai denies reports on returning hajj money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X