യുപിയിലെ റോഡുകൾ അമേരിക്കയെക്കാൾ മികച്ചതാക്കും, പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി, 8000 കോടിയുടെ പദ്ധതികൾ
2024 അവസാനത്തോടെ ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കയിലെക്കാൾ മികച്ചതാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 8,000 കോടി രൂപയുടെ പുതിയ റോഡ് പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ (ഐആർസി) 81-ാം സമ്മേളനത്തിൽവെച്ചാണ് മന്ത്രിയുടെ പ്രതികരണം.
2024-ന് മുമ്പ് ഉത്തർപ്രദേശിലെ റോഡുകൾ അമേരിക്കയേക്കാൾ മികച്ചതാക്കേണ്ടതുണ്ട്. മോദി സർക്കാർ വരും ദിവസങ്ങളിൽ ഇതിനായി യുപിക്ക് അഞ്ച് ലക്ഷം കോടി രൂപ അനുവദിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

'2024 അവസാനിക്കുന്നതിന് മുമ്പ് 5 ലക്ഷം കോടി രൂപയുടെ റോഡ് പദ്ധതികൾ ഉണ്ടാകുമെന്ന് ഞാൻ വാഗ്ദാനം നൽകുന്നു. 8000 കോടിയുടെ പദ്ധതികൾ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുകയാണ്'. നിതിൻ ഗഡ്ഗരി പറഞ്ഞു. നല്ല റോഡുകൾ നിർമ്മിക്കാൻ ധനസഹായം നൽകുന്നത് സർക്കാരിന് ക്ഷാമമില്ലന്നും അദേഹം പറഞ്ഞു.

ഹാബാദ്-ഹാർദോ ബൈപ്പാസ്, ഷാജാഹാൻപൂർ-ഷഹാബാദ് ബൈസ്, മൊറാദാബാദ്-താക്കൂർവാര-കാശിപൂർ ബൈപ്പാസ്, ഗാസിപ്പൂർ-ബലിയ ബൈപ്പാസ് ഉൾപ്പടെയുള്ളവയാണ് 8000 കോടി പദ്ധതിയിൽ ഉൾപ്പെടുന്നത്. ഐആർസിയുടെ ഈ 3 ദിവസത്തെ സെഷൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മികച്ച അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 11 വരെ നീളുന്ന കൺവെൻഷനിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് 2500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

പാരിസ്ഥിതിക സംരക്ഷണം, സാങ്കേതികവിദ്യ, നവീകരണം, സുരക്ഷ, ഗുണമേന്മയുള്ള നിർമാണം എന്നിവയിലൂടെ സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിൽ ലഖ്‌നൗവിൽ അവലോകന യോഗവും ഗഡ്കരി നടത്തി.സംസ്ഥാനത്തെ മുഴുവൻ ദേശീയപാത പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു. ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുത്തു.

അതേസമയം അടിസ്ഥാന വികസന സൌകര്യങ്ങളുടെ കാര്യത്തിൽ ഉത്തർ പ്രദേശ് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എഫ്ഡിആർ (ഫുൾ ഡെപ്ത്ത് റിക്ലമേഷൻ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംസ്ഥാനത്തെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി കുറഞ്ഞ ചെലവിൽ മികച്ചതും ദീർഘനാൾ നിലനിൽക്കുന്നതുമായ റോഡുകളാണ് സർക്കാർ നിർമ്മിക്കുന്നതെന്നും യോഗി പറഞ്ഞു. കൊവിഡ് പ്രതിസന്ധികളിൽ പോലും സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നിർത്തിവെച്ചിട്ടില്ല. പിന്നാക്ക പ്രദേശങ്ങളായ പൂർവാഞ്ചലും ബുന്ദേൽഖണ്ഡും ലോകോത്തര എക്‌സ്പ്രസ് വേകളുമായി ബന്ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ദീർഘനാൾ കറിവേപ്പില കേടുവരാതെ സൂക്ഷിക്കാൻ ആകുമോ? ഇതാ ചില പൊടിക്കൈകൾ...












Click it and Unblock the Notifications