കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധു മുലായം സിങിനെയും കരുണാനിധിയെയും പോലെയല്ല; മക്കള്‍ രാഷ്ട്രീയം വേണ്ടെന്നുതന്നെയാണ്..

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടകയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മക്കള്‍ രാഷ്ട്രീയത്തിന് നല്ല വളക്കൂറുളള മണ്ണുതന്നെയാണെന്നു കാണാം. ദേവഗൗഡ മുതല്‍ യെദ്യുരപ്പ വരെ മക്കളെ രാഷ്ട്രീയത്തിലിറക്കി പയറ്റി തെളിഞ്ഞവരാണ്. തമിഴ് നാട്ടിലാണെങ്കില്‍ കരുണാനിധിയും വടക്കേ ഇന്ത്യയിലാണെങ്കില്‍ മുലായം സിങുമെല്ലാം ഉദാഹരണങ്ങളായെടുക്കാം.

എന്നാല്‍ അവരുടെ വഴിയേ നടക്കാതെ മക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനെ പിന്തുണക്കാത്ത മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. മകന്‍ രാകേഷ് അന്തരിച്ചതിനുശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമി ആരെന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്.

പക്ഷേ സിദ്ധരാമയ്യ ഒരിക്കലും മക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനെ അനുകൂലിച്ചിരുന്നില്ല. രാകേഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ ഡോ.യതീന്ദ്ര രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന അഭ്യുഹങ്ങളുണ്ടെങ്കിലും സിദ്ധരാമയ്യ അനുവദിക്കുമെന്നു തോന്നുന്നില്ല...

രാഷ്ട്രീയത്തിലിറങ്ങുന്നതിനെ എതിര്‍ത്തു

രാഷ്ട്രീയത്തിലിറങ്ങുന്നതിനെ എതിര്‍ത്തു

കഴിഞ്ഞ മാസം യൂറോപ്യന്‍ ടൂറിനിടെ ബെല്‍ജിയത്തിലെ ആശുപത്രിയില്‍ അന്തരിച്ച രാകേഷ് സിദ്ധരാമയ്യക്ക് രാഷ്ട്രീയത്തിലിറങ്ങുന്നതിനോടു താത്പര്യമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പുകള്‍ വരുമ്പോളെല്ലാം സിദ്ധു രാകേഷിനെ അകറ്റി നിര്‍ത്തുകയായിരുന്നു. തന്റെ പിതാവ് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചതിനു ശേഷമേ താനിറങ്ങൂ എന്നു രാകേഷ് വ്യക്തമാക്കിയിരുന്നു.

സിദ്ധുവിന്റെ മണ്ഡലം

സിദ്ധുവിന്റെ മണ്ഡലം

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയില്‍ നിന്ന് രാകേഷ് മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു

കോണ്‍ഗ്രസ്സ് വന്നാല്‍ സാധ്യത

കോണ്‍ഗ്രസ്സ് വന്നാല്‍ സാധ്യത

സിദ്ധരാമയ്യയുടെ മകന്‍ ഡോ.യതീന്ദ്ര രാകേഷിനെ അപേക്ഷിച്ച് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത വ്യക്തിയാണ്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ വിജയിക്കുകയാണെങ്കില്‍ യതീന്ദ്രയ്ക്കു സാധ്യതയുണ്ടെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ പറയുന്നത്

എസ് നിജലിംഗപ്പ

എസ് നിജലിംഗപ്പ

കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിമാരായിരുന്ന കെംഗാള്‍ ഹനുമന്തയ്യയും എസ് നിജലിംഗപ്പയും മക്കള്‍ രാഷ്ട്രീയത്തെ പിന്തുണക്കാത്തവരായിരുന്നു .അവരുടെ പാത പിന്‍ തുടരുകയാണ് സിദ്ധരാമയ്യയും

English summary
With the death of his elder son Rakesh, Karnataka's chief minister Siddaramaiah has lost his political heir leading to speculation in the political circles that his second son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X