ഉന്നാവോ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല.... നമ്പര്‍ പ്ലെയ്റ്റില്‍ വിവാദം കത്തുന്നു
ദില്ലി: ഉന്നാവോ പീഡനത്തിലെ ഇരയ്‌ക്കേറ്റ അപകടത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. വാഹനത്തിലെ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചത് ലോണ്‍ അടയ്ക്കാത്തത് കൊണ്ടാണെന്ന ഡ്രൈവറുടെ വാദത്തെ ഫിനാന്‍സര്‍ തള്ളിയിരിക്കുകയാണ്. താന്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഡ്രൈവര്‍ ദേവേന്ദര്‍ കിഷോര്‍ പാലിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇയാള്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചത് എന്നത് ദുരൂഹമാണ്. താന്‍ വായ്പാ അടവ് കുറച്ച് തവണ വൈകിയിരുന്നു എന്നാണ് പറഞ്ഞത്.

എന്നാല്‍ ഇയാള്‍ അടവ് മുടക്കിയിരുന്നെങ്കിലും വൈകാതെ തന്നെ തിരിച്ചടച്ചു എന്നാണ് പറയുന്നത്. ഒറിക്‌സ് ഫിനാന്‍സ് കമ്പനിയില്‍ നിന്നാണ് ഇയാള്‍ വായ്പ എടുത്തത്. കാണ്‍പൂരിലാണ് കമ്പനി ഉള്ളത്. താന്‍ ട്രക്ക് ഡ്രൈവറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കമ്പനി ഉടമ ശശികുമാര്‍ പറയുന്നു. ജൂണില്‍ ഇയാളെ കണ്ടിരുന്നുവെന്നും, എത്രയും പെട്ടെന്ന് അടവ് അടച്ച് തീര്‍ക്കാന്‍ പറഞ്ഞെന്നും ഇയാള്‍ പറയുന്നു. അതുകൊണ്ട് വാഹനം ബലമായി പിടിച്ചെടുക്കാന്‍ കമ്പനിക്ക് ആഗ്രഹമില്ലായിരുന്നുവെന്നും ശശികുമാര്‍ പറഞ്ഞു.
ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനവും തന്റെ കമ്പനി ഇതുവരെ പിടിച്ചെടുത്തിട്ടില്ല. അതിന്റെ ആവശ്യവുമില്ലെന്ന് ശശികുമാര്‍ വ്യക്തമാക്കി. ദേവേന്ദര്‍ മാസം 80000 രൂപയോളം മാസത്തില്‍ അടവ് അടയ്ക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഇത് മുടങ്ങിയിരുന്നു. അദ്ദേഹം ഞങ്ങളുടെ കമ്പനിയുടെ വര്‍ഷങ്ങളായുള്ള ഉപഭോക്താവാണ്. അദ്ദേഹത്തിന് പല ഉപകാരങ്ങളും മുമ്പ് ചെയ്ത് കൊടുത്തിട്ടുണ്ട്. വാഹനം പിടിച്ചെടുക്കുന്ന കാര്യം തന്നെ വരുന്നില്ല. അത് ഡ്രൈവര്‍ക്ക് തന്നെ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തിലുള്ള ദുരൂഹത വര്‍ധിക്കുകയാണ്. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഡ്രൈവറെ കൂടുതല്‍ ചെയ്യുമെന്നും ഇതിലൂടെ സൂചനയുണ്ട്. നമ്പര്‍ പ്ലേറ്റ് സംബന്ധിച്ച വ്യത്യസ്ത മൊഴികള്‍ അന്വേഷിക്കുമെന്ന് സിബിഐ സൂചിപ്പിക്കുന്നു. ശശികുമാര്‍ പറഞ്ഞത് ശരിയാണെങ്കില്‍ കൊലപാതക ശ്രമമാണ് നടന്നതെന്ന് ഉറപ്പിക്കാനാവും. എന്തിനാണ് ഇയാള്‍ നമ്പര്‍ പ്ലേറ്റ് മായ്ച്ചത് എന്നത് ഇപ്പോഴും വലിയൊരു ചോദ്യമാണ്.












Click it and Unblock the Notifications