സങ്കടങ്ങള്‍ക്കിടയിലും ആ സന്തോഷമെത്തി; 7 മാസമായി കോമയില്‍ കഴിഞ്ഞ യുവതിക്ക് പെണ്‍കുഞ്ഞ് ജനിച്ചു
ഒരു സ്ത്രീ ഗർഭിണി ആവുന്നതോടെ ഒരച്ഛനും അമ്മയും ജനിച്ചുകഴിഞ്ഞു എന്നാണ് പറയാറുള്ളത്. ദമ്പതികളെ സംബന്ധിച്ച് ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത തന്നെയാണ് അവർ ഒരച്ഛനും അമ്മയും ആകാൻ പോകുന്നു എന്നത്. അങ്ങനെ തന്നെ ആയിരുന്നു ഉത്തർപ്രദേശിലെ ഈ യുവതിക്കും.
എന്നാൽ ഇവരെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. ഗർഭിണിയായി 40 ദിവസമായിരുന്നു ഇവരുടെ ജീവിതത്തിൽ ആ അപകടം സംഭവിച്ചത്. ഭർത്താവിന്റെ കൂടെ ബൈക്കിൽ പോവുകയായിരുന്നു ഇവർ. ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ആ അപകടം.

യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ല. യുവതിയുടെ ബുർഖ ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു അപകടം. മാർച്ചിലായിരുന്നു സംഭവം. അപകടത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇവരുടെ ജീവിതത്തിലേക്ക് ആ ദുരന്തം കടന്നു വന്നു. ജീവൻ കിട്ടിയെങ്കിലും യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ എയിംസ് ട്രോമ സെന്ററിൽ നാല് മേജർ ബ്രെയിൻ സർജറികൾക്ക് വിധേയയായി. ജീവൻ രക്ഷിച്ചെങ്കിലും പെൺകുട്ടി അബോധാവസ്ഥയിൽ തന്നെ തുടർന്നു. ഇവർ കോമയിലായി...ഒന്നും അറിയാതെ അവർ കിടന്നകിടപ്പിലായി...
ഇപ്പോൾ കോമയിലായിരുന്ന യുവതി പെൺകുഞ്ഞിന് ജന്മം നൽകി. മാസങ്ങളോളം അബോധാവസ്ഥയിൽ കഴിയുകയായിരുന്നു ഈ 23 കാരി കഴിഞ്ഞ ആഴ്ചയാണ് ഡൽഹിലെ എയിംസിൽ പ്രസവിച്ചത്. റോഡപകടത്തിൽ മസ്തിഷ്ക ക്ഷതം സംഭവിച്ച ഇവർ ട്രോമ സെന്ററിൽ 7 മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു. പെൺകുട്ടി പൂർണ ആരോഗ്യവതിയാണെന്ന് എയിംസ് ഡോക്ടർമാർ അറിയിച്ചു.
അജ്ഞാത മൃതശരീരങ്ങള്‍ സ്വകാര്യ മെഡിക്കല്‍കോളേജുകള്‍ക്ക് വിറ്റ് സര്‍ക്കാര്‍; രേഖകള്‍ പുറത്ത്ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച് എയിംസിൽ എത്തുമ്പോൾ സ്ത്രീ 40 ദിവസം ഗർഭിണി ആയിരുന്നു. ഗൈനക്കോളജിസ്റ്റുകളുടെ ഒരു സംഘം നടത്തിയ പരിശോധനയിൽ കുഞ്ഞ് ആരോഗ്യവാനാണെന്ന് കണ്ടെത്തി. കുട്ടി വേണോ അതോ ഗർഭച്ഛിദ്രത്തിന് വിധേയമാക്കണോ എന്ന് തീരുമാനിക്കാൻ ഭർത്താവിനോട് ഡോക്ടർമാർ ആവശ്യപ്പെട്ടു. ഈ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷത്തേക്ക് അയാൾ പകച്ചുനിന്നു. പിന്നീട് രണ്ട് പേരും വേണം എന്ന് ഭർത്താവ് മറുപടി നൽകി. പിന്നീട് സ്വകാര്യ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവ് ജോലി ഉപേക്ഷിച്ച് ഭാര്യയെ പരിചരിക്കാൻ ആരംഭിച്ചു.












Click it and Unblock the Notifications