Get Updates
Get notified of breaking news, exclusive insights, and must-see stories!

2022 ല്‍ യുപി ബിജെപിക്ക് കഠിനമാകും; കോണ്‍ഗ്രസും വലിയ മുന്നേറ്റമുണ്ടാക്കാവുന്നവരുടെ നിരയില്‍: പ്രവചനം

ലഖ്നൗ; 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയിരിക്കുമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസമെങ്കില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തി അഖിലേഷ് യാദവിന്റെ എസ്പി രംഗത്തുണ്ട്. മായാവതിയുടെ ബിഎസ്പിയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ കോണ്‍ഗ്രസ് കൂടി അണിനിരക്കുന്നതോടെ ശക്തമായ മത്സരം തന്നെയാവും ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നടക്കുക.

നേരത്തെ പുറത്ത് വന്ന ചില അഭിപ്രായ സര്‍വേകളും ബിജെപി അധികാരത്തില്‍ തുടരുമെന്ന് പറയുമ്പോഴും ശക്തമായ മത്സരത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല. ഇപ്പോഴിതാ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രവചനവുമായി രാജ്യത്തെ തന്നെ പ്രമുഖ രാഷ്ട്രീയ പ്രവചകനായ പണ്ഡിറ്റ് ജഗന്നാഥ ഗുരുജിയും രംഗത്ത് എത്തിയിരിക്കുകയാണ്.

രാഷ്ട്രീയ പ്രവചനങ്ങള്‍

നിരവധി രാഷ്ട്രീയ പ്രവചനങ്ങള്‍ ഇതിനോടകം തന്നെ നടത്തിയിട്ടുള്ള വ്യക്തിയാണ് പണ്ഡിറ്റ് ജഗന്നാഥ ഗുരുജി. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് ബിഎസ് യദ്യൂരപ്പയെ മാറ്റുമെന്ന കാര്യ മാസങ്ങള്‍ക്ക് മുമ്പ് തന്നെ പണ്ഡിറ്റ് ജഗന്നാഥ ഗുരുജി പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ അന്ന് തന്നെ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നെങ്കിലും തീരുമാനം വന്നപ്പോള്‍ പണ്ഡിറ്റ് ജഗന്നാഥ ഗുരുജിയുടെ അനുയായികള്‍ ഇത് വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

എന്താ ചെയ്യ മഴ കണ്ടാല്‍ നനയ​ണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ബിജെപിക്ക് അത്ര ആശ്വാസകരമായ പ്രവചനം അല്ല ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ ഗുരുജി പ്രവചിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മത്സരം നേരിടേണ്ടി വരും. യോഗി ആദിത്യനാഥിന് മുന്നില്‍ ഇത്തവണ എളുപ്പവഴിയൊന്നുമില്ല. മുഖ്യമന്ത്രി പദവി നിലനിര്‍ത്താന്‍ യോഗി ആദിത്യനാഥും ബിജെപിയും കഠിന പ്രയത്നം തന്നെ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു

മുന്നേറ്റം

മുഖലക്ഷണങ്ങളുടേയും ജ്യോതിഷപരമായ കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ് എന്നിവരെല്ലാം തങ്ങളുടെ സീറ്റ് നിലയില്‍ മുന്നേറ്റമുണ്ടാക്കുമെന്നും പണ്ഡിറ്റ് ജഗന്നാഥ് അവകാശപ്പെടുന്നു.

 സമാജ്‌വാദി പാർട്ടി

ബിജെപിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും തമ്മിലായിരിക്കും ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം. ഇതില്‍ ഏത് പാര്‍ട്ടി വിജയിക്കും എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ ശക്തമാ മത്സരം കാഴ്ചവക്കും. മുന്നാം സ്ഥാനത്തിന് വേണ്ടി ബിഎസ്പിയുമായിട്ടായിരിക്കും കോണ്‍ഗ്രസിന്രെ മത്സരം. അവര്‍ ഇത്തവണ 2017 ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ നേടാന്‍ സാധ്യതയുണ്ട്. മായാവതിയും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചേക്കാം.

മായാവതി

മായാവതി കിങ് മേക്കറാകുമോയെന്ന ചോദ്യത്തിന് ബിഎസ്പി മേധാവി ബിജെപിയെ പിന്തുണയ്ക്കാൻ സാധ്യത കുറവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചാലും മുഖ്യമന്ത്രിക്ക് മുന്നില്‍ ശക്തമായ വെല്ലുവിളികള്‍ ഉണ്ടാവും. എന്ത് തന്നെയായാലും കഴിഞ്ഞ തവണത്തേത് പോലെ ഏകപക്ഷീയമായ ഒരു വിജയം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2017 ല്‍

2017 ല്‍ തിരഞ്ഞെടുപ്പില്‍ ആകേയുള്ള 403 സീറ്റില്‍ 312 സീറ്റ് നേടിയായിരുന്നു ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തിയത്. അതേസമയം കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച എസ്പിക്ക് 47 സീറ്റിലായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിനും തിരിച്ചടി നേരിട്ടും. 7 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് വിജയം. മായാവതിയുടെ ബിഎസ്പിയാവട്ടെ പ്രാദേശിക കക്ഷികളുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചെങ്കിലും 19 സീറ്റിലേക്ക് ഒതുങ്ങി. ബിജെപി സഖ്യത്തില്‍ മത്സരിച്ച അനുപ്രിയ പട്ടേലിന്റെ അപ്ന ദളിന് 9 സീറ്റ് നേടാനും സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+