Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാവും: യുപിയില്‍ നഷ്ടപ്രതാപം തിരികെ പിടിക്കാനുറച്ച് കോണ്‍ഗ്രസ്

ലഖ്നൌ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഏറ്റവും നിർണ്ണായകമായ ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഭരണത്തിലെത്തിക്കുക എന്നതിലുപരി സംസ്ഥാനത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വാധീനം തിരികെ പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേ മാസങ്ങളായി വലിയ പ്രചരണ പരിപാടികളും പാർട്ടി നടത്തി വരികയാണ്.

സംസ്ഥാനത്തിന്റെ പാർട്ടി ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. ഇതിനിടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തിലും ചില സൂചനകള്‍ നല്‍കി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ശരിയായ തീരുമാനം ശരിയായ സമയത്ത് ഉണ്ടാവും എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതോടെ പ്രിയങ്ക മത്സര രംഗത്ത് ഉണ്ടാവും എന്ന് ഉറപ്പിക്കുകയാണ് പാർട്ടി പ്രവർത്തകർ. പ്രിയങ്കയെ മുന്നില്‍ നിർത്തിയാവും മത്സരം നേരിടുകയെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാക്കളും നേരത്തെ രംഗത്ത് എത്തിയിരുന്നു.

ഒരു മാലാഖയെ പോലെ സുന്ദരിയായ ഭാവന: 'കാറ്റത്ത് ആടിയുലഞ്ഞവള്‍'- വെറലായി പുതിയ ചിത്രങ്ങള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യതകള്‍ തള്ളാതെ ടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യതകള്‍ തള്ളാതെ

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യതകള്‍ തള്ളാതെ "അത് ഇതുവരെ തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്, ഞാൻ അതിനെക്കുറിച്ച് ആലോചിച്ച് പിന്നീട് തീരുമാനമെടുക്കും. എല്ലാം കൃത്യമായ സമയത്ത് പറും''- പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് ഒരു സ്ത്രീയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുമോ എന്ന ചോദ്യത്തിനും പിന്നീട് നിലപാട് വ്യക്തമാക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

രാജ്യത്തിന്റെ അടിത്തറ സ്ത്രീകളാണെന്ന് നന്നായി മനസ്സിലാക്കുന്നതിനാലാണ്

ഈ രാജ്യത്തിന്റെ അടിത്തറ സ്ത്രീകളാണെന്ന് നന്നായി മനസ്സിലാക്കുന്നതിനാലാണ് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി മുന്നോട്ട് പോവുന്നതിന് കോൺഗ്രസ് എപ്പോഴും പ്രധാന്യം കൊടുക്കുന്നത്. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി കോൺഗ്രസിൽ നിന്നായിരുന്നു, രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റും കോൺഗ്രസിൽ നിന്നായിരുന്നു, എന്നാൽ ഇത് മാത്രമല്ല, സോണിയാജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി 33 ശതമാനം സംവരണം പ്രഖ്യാപിച്ചു.

കൂടുതല്‍വായനക്ക് ക്ലിക്ക് ചെയ്യൂ; 2021ല്‍ കേരളം സമരങ്ങള്‍: ലോകം ശ്രദ്ധിച്ച അനുപമ മുതല്‍ കോണ്‍ഗ്രസ് വിജയക്കൊടി നാട്ടിയ ആലുവ വരെ

കോൺഗ്രസ് എന്നും സ്ത്രീകൾക്ക് വേണ്ടി പോരാടിയതുകൊണ്ടാണ് ഇന്ന് പഞ്ചായത്തുകളിൽ

കോൺഗ്രസ് എന്നും സ്ത്രീകൾക്ക് വേണ്ടി പോരാടിയതുകൊണ്ടാണ് ഇന്ന് പഞ്ചായത്തുകളിൽ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുള്ളത്. ഞങ്ങൾ സ്ത്രീകളുടെ ശക്തിയെക്കുറിച്ചും അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുമ്പോൾ, അത്തരം ഒരു അന്തരീക്ഷം സംസ്ഥാനത്തും രാജ്യത്തും സൃഷ്ടിക്കപ്പെടണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു, അതിലൂടെ സ്ത്രീകളുടെ അഭിപ്രായപ്രകടനം സ്വതന്ത്രമാക്കാമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കുന്നു.

ഞങ്ങൾ ഒരിക്കലും ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കില്ല,

ഞങ്ങൾ ഒരിക്കലും ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് സംസാരിക്കില്ല, കാരണം അത് അടിസ്ഥാനപരമായി സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രമാണെന്നും കോണ്ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. 403 അംഗ യുപി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് പ്രത്യേകമായി പുറത്തിറക്കുന്ന 'ശക്തി വിധാൻ' എന്ന പ്രകടന പത്രിക കഴിഞ്ഞ ദിവസം പ്രിയങ്ക പുറത്തിറക്കുകയും ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+