കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021ല്‍ കേരളം സമരങ്ങള്‍: ലോകം ശ്രദ്ധിച്ച അനുപമ മുതല്‍ കോണ്‍ഗ്രസ് വിജയക്കൊടി നാട്ടിയ ആലുവ വരെ

Google Oneindia Malayalam News

ഇന്ത്യ ചരിത്രത്തില്‍ തന്നെ സുവർണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒരു സമര വിജയത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2021 കടന്നുപോവുന്നത്. ഒരു വർഷത്തിലേറെ നീണ്ട് നിന്ന ഐതിഹാസിക സമരത്തിനൊവില്‍ വിജയക്കൊടി പാറിച്ചുകൊണ്ട് കർഷകർ ദില്ലിയിലെ തെരുവുകളില്‍ നിന്നും പിന്മാറിത്തുടങ്ങി.

കർഷകരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ കേന്ദ്രസർക്കാർ പൂർണ്ണമായും മുട്ടുമടക്കുകയായിരുന്നു. ദേശീയ തലത്തില്‍ കർഷക സമരമാണെങ്കില്‍ കേരളത്തിലും പോയവർഷം നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുണ്ട്. അതില്‍ പ്രധാനപ്പെട്ട സമരങ്ങള്‍ ഓർത്തെടുക്കുകയാണ് ഇവിടെ..

അത്രയും മോശം കമന്റിന് പിന്നില്‍ ഒരു 7-ാം ക്ലാസുകാരന്‍: ഉള്‍കൊള്ളാനായില്ല: സാനിയഅത്രയും മോശം കമന്റിന് പിന്നില്‍ ഒരു 7-ാം ക്ലാസുകാരന്‍: ഉള്‍കൊള്ളാനായില്ല: സാനിയ

പി എസ് സി സമരം

പി എസ് സി സമരം

സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയായിരുന്നു പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം ആരംഭിച്ചത്. പി എസ് സി ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാർത്ഥികളായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. ഒരു മാസത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാർത്ഥികള്‍ സർക്കാരുമായി നടത്തിയ ഒത്തു തീർപ്പ് ചർച്ചകളെ തുടർന്ന് ഫെബ്രുവരിയില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

ഒരു മാലാഖയെ പോലെ സുന്ദരിയായ ഭാവന: 'കാറ്റത്ത് ആടിയുലഞ്ഞവള്‍'- വെറലായി പുതിയ ചിത്രങ്ങള്‍

അനുപമയുടെ പോരാട്ടം

സ്വന്തം കുഞ്ഞിനെ വിട്ടുകിട്ടാന്‍ അനുപമയെന്ന പെണ്‍കുട്ടി നടത്തിയ സമരം അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. സംസ്ഥാന സർക്കാറിനും സിപിഎമ്മും വലിയ പ്രതിരോധത്തിലായതോടെ വളരെ പെട്ടെന്നുള്ള നീക്കങ്ങള്‍ക്കൊടുവില്‍ സർക്കാർ ദത്ത് നടപടികളുടെ ഭാഗമായി ആന്ധ്ര സ്വദേശികളായ ദമ്പതിമാർക്ക് കൈമാറിയ കുഞ്ഞിനെ അമ്മയുടെ അരികിലേക്ക് എത്തിക്കുകയായിരുന്നു. കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ട് തവണ സമരം ഇരുന്ന അനുപമയ്ക്ക് പിന്തുണയുമായി നിരവധി പേരായിരുന്നു മുന്നോട്ട് വന്നത്. കുഞ്ഞിനെ കിട്ടിയതോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ചെങ്കിലും കുഞ്ഞിനെ ദന്ത് നല്‍കിയ സംഭവത്തില്‍ ആരോപണ വിധേയരായവർക്കെതിരെ നടപടി വേണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ.

ഇന്ധന വിലവർധനവിനെതിരെ

ഇന്ധന വിലവർധനവിനെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ കക്ഷികള്‍ നേതൃത്വം നല്‍കിയ വലിയ സമര പരിപാടികളായിരുന്നു അരങ്ങേറിയത്. എല്‍ ഡി എഫും യു ഡിഎഫും വേവ്വേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. യുഡിഎഫിന്റെ ദേശീയ പാത ഉപരോധത്തിനിടെ സിനമ നടന്‍ ജോജു റോഡിലിറങ്ങി പ്രതിഷേധിച്ചതും ശ്രദ്ധേയമായിരുന്നു. ഒടുവില്‍ കേന്ദ്ര സർക്കാർ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയതിന് അനുസൃതമായി കേരളവും ഇളവ് വരുത്തിയില്ലെന്ന കാരണത്താല്‍ ബിജെപിയും സമരത്തിനിറങ്ങി

കെ റെയില്‍ വിരുദ്ധ സമരം

സംസ്ഥാന സർക്കാറിന്റെ പുതിയ പദ്ധിതായി കെ റെയിലിനെതിരെ സംസ്ഥാനത്ത് ഉടനീളം ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. കെ റെയില്‍ വിരുദ്ധ കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനം. പ്രതിപക്ഷ കക്ഷികളായ യുഡിഎഫും ബിജെപിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയും സമരത്തിന് സജീവ നേതൃത്വം കൊടുക്കുന്നു. അതേസമയം എന്ത് വന്നാലും പ്രവർത്തനവുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് സർക്കാർ

ആലുവ സമരം

ആലുവയില്‍ മൊഫിയ എന്ന യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു. ആലുവ സി.ഐ. സി.എല്‍.സുധീറിനെതിരെ നടപടിയാവശ്യപ്പെട്ട് അതിശക്തമായ സമരമായിരുന്നു കോണ്‍ഗ്രസ് നടത്തി വന്നത്. കോണ്‍ഗ്രസ് നടത്തിയ എസ്പി ഓഫിസ് മാര്‍ച്ച് സംഘര്‍ഭരിതമായി. നടപടിയെടുക്കും വരെ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ രാത്രിയിലും സ്റ്റേഷനില്‍ സമരം തുടർന്നു. ഒടുവില്‍ എസ് ഐയെ സസ്പെന്‍ഡ് ചെയ്തതിന് ശേഷമായിരുന്നു സമരം അവസനാപ്പിച്ച്.

വഖഫ് സമരം

വഖഫ് ബോർഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള സർക്കാർ തീരുമാനം സംസ്ഥാനത്ത് പുതിയ സമര മുഖം തുറന്നിരിക്കുകയാണ്. വിവിധ മുസ്ലിം സംഘടനകളും മുസ്ലിം ലീഗും വിഷയത്തില്‍ സർക്കാറിനെതിരെ പ്രത്യക്ഷ സമരത്തിലുണ്ട്. സമസ്ത ഇകെ വിഭാഗത്തിനും വഷയത്തില്‍ എതിർപ്പുണ്ടെങ്കിലും സർക്കാറുമായി ചർച്ചയ്ക്ക് തയ്യാറായി അവർ മുന്നോട്ട് വന്നിരിന്നു.

Recommended Video

cmsvideo
ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

English summary
year ender 2021: From Anupama to Aluva: Major protests in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X